പെരുന്നാള്‍ 'ആഘോഷിക്കുന്ന'വരുടെ ശ്രദ്ധയ്ക്ക്
Aug 6, 2013, 10:11 IST
-സമീര്‍ ഹസന്‍
ആഘോഷങ്ങള്‍ റോഡില്‍ അടിച്ചുപൊളിക്കുന്ന ഒരു പ്രവണത അടുത്തകാലത്തായി കാസര്‍കോട്ടും പരിസരങ്ങളിലും വര്‍ധിച്ചിരിക്കുകയാണ്. ബൈക്കുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങളിലൂടെ ചീറിപ്പാഞ്ഞും റോഡ് തടസമുണ്ടാക്കിയും പടക്കംപൊട്ടിച്ചും ആണ് ചിലര്‍ ആഘോഷങ്ങള്‍ക്ക് പൊലിമ പകരുന്നത്. എന്നാല്‍ അത് ജനദ്രോഹമാണെന്ന് അവര്‍ എന്തുകൊണ്ടോ മനസിലാക്കുന്നില്ല.
മനസിലാക്കിയാലും അത്തരം സാമൂഹ്യ വിരുദ്ധ പ്രവണതകളില്‍ നിന്ന് അവര്‍ പിന്മാറുന്നുമില്ല. ആഘോഷം ഏതുതന്നെയായാലും അത് അവയുടെ പ്രത്യേക അന്തരീക്ഷത്തിലും സാഹചര്യങ്ങളിലും ആരാധനാലയങ്ങളും വീടുകളും കുടുംബ പരിസരങ്ങളിലും കേന്ദ്രീകരിച്ച് കൊണ്ടാടുമ്പോഴാണ് അവയ്ക്ക് യഥാര്‍ത്ഥ അര്‍ത്ഥവും ഭംഗിയും മേന്മയും പുണ്യവും കൈവരുന്നത്.
റോഡിലും തെരുവിലുമുള്ള ആഘോഷങ്ങള്‍ മൂലം പലപ്പോഴും വലിയ അപകടങ്ങളും ജീവഹാനിയും ഉണ്ടാകുന്നു. ഇതുമൂലം റോഡിലൂടെയുള്ള ഗതാഗതത്തിന് തടസ്സംനേരിടുകയും ചെയ്യുന്നു. ഓണമായാലും പെരുന്നാളായാലും ക്രിസ്തുമസായാലും ആഘോഷണങ്ങളെ റോഡിലേക്ക് വലിച്ചുകൊണ്ടുവന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെ ആരും അനുകൂലിക്കുന്നില്ല.
ഉത്സവങ്ങള്‍ക്ക് മാത്രമല്ല രാഷ്ട്രീയപാര്‍ട്ടികളുടെയും സാംസ്‌ക്കാരിക സംഘടനകളുടെയും സമ്മേളനം ഉള്‍പെടെയുള്ള പരിപാടികള്‍ക്കും റോഡ് തടസ്സപ്പെടുത്തിയുള്ള പ്രകടനങ്ങളും പടക്കംപൊട്ടിക്കലും ഒരു മുഖ്യ ഇനമായി മാറിയിട്ടുണ്ട്. പല സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടികളും അതില്‍ നിന്ന് വ്യത്യസ്തമല്ല. റോഡ് തടസ്സപ്പെടുത്തി പ്രകടനം നടത്തിയാല്‍ മാത്രമേ അത് വിജയിക്കുകയുള്ളു എന്ന ധാരണയാണ് പല സംഘടനകള്‍ക്കുമുള്ളത്.
പെരുന്നാള്‍ ആസന്നമായ സാഹചര്യത്തില്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിക്കുന്നു. ഒരു മാസത്തെ വ്രതത്തിന് ശേഷമാണ് പെരുന്നാളാഘോഷിക്കുന്നത്. എങ്ങും വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. നാടും, നഗരവും പെരുന്നാള്‍ തിരക്കിലമര്‍ന്നു. ജനങ്ങളും വാഹനങ്ങളും ഒരുപോലെ നഗരം കീഴടക്കിയിരിക്കുകയാണ്. ഇതിനിടയില്‍ വാഹനാപകടങ്ങളും പതിവായിട്ടുണ്ട്.
സായാഹ്നങ്ങളില്‍ നോമ്പ് തുറക്ക് മുമ്പായി വീടുകളിലെത്താന്‍ നമ്മുടെ പൊട്ടിപൊളിഞ്ഞ നരകസമാനമായ റോഡുകളിലൂടെ ചിലര്‍ വാഹനങ്ങളില്‍ പറക്കുന്ന കാഴ്ച ഭീതി ജനിപ്പിക്കുന്നു. റോഡ് തങ്ങള്‍ക്ക് മാത്രമുള്ളതാണ് എന്ന ധാരണയില്‍ വീടണയാന്‍ ബൈക്കിലും മറ്റു വാഹനങ്ങളിലും പറപറക്കുകയാണ് ചിലര്‍. ഇതുമൂലം ആളുകള്‍ക്ക് റോഡ് മുറിച്ചുകടക്കാനോ, മറ്റു വാഹനങ്ങള്‍ക്ക് റോഡില്‍ ഇറങ്ങാനോ ഭയം അനുഭവപ്പെടുന്നു. പെരുന്നാള്‍ ദിവസം ഈ പ്രവണത പതിന്‍മടങ്ങ് വര്‍ധിക്കാനാണ് സാധ്യത. ഒരു അഞ്ച് മിനിറ്റോ, 10 മിനിറ്റോ കാത്തു നില്‍ക്കാനോ, വൈകിപ്പിക്കാനോ ക്ഷമയില്ലാത്തവരാണ് വാഹന യാത്രികരില്‍ അധികം പേരും. പ്രത്യേകിച്ച് യുവാക്കള്‍.
അഞ്ച് നിമിഷം കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മ മൂലം പലപ്പോഴും സംഭവിക്കുന്നത് വന്‍ അപകടങ്ങളാണ്. സമയം ലാഭിക്കാനുള്ള മരണപ്പാച്ചലില്‍ ഒരു ജീവന്‍ തന്നെ പൊലിഞ്ഞുപോകുന്നു. 80 ഉം 100 ഉം വയസുവരെ ജീവിക്കേണ്ട ഒരാളാണ് യുവത്വം കത്തിനില്‍ക്കുന്ന പ്രായത്തില്‍ അഞ്ചു മിനുറ്റ് ലാഭിക്കാനുള്ള വൃഗ്രതയില്‍ വാഹനാപകടത്തില്‍ പെട്ട് ജീവന്‍ ബലികഴിക്കപ്പെടുന്നത്. ഇത്തരം നിരവധി സംഭവങ്ങള്‍ നമ്മുടെ കണ്‍മുമ്പില്‍ സംഭവിക്കുന്നു. രണ്ടു ദിവസത്തെ നൊമ്പരത്തിന് ശേഷം ആളുകള്‍ ആ സംഭവം മറക്കുകയും, അതിനേക്കാളും ഭീകരമായ മറ്റൊരു അപകട വാര്‍ത്ത കേട്ട് ഞെട്ടുകയും ചെയ്യുന്നു. പലപ്പോഴും ആ അപകടങ്ങളില്‍ നമ്മുടെ പ്രിയപ്പെട്ടവരോ, ചിലപ്പോള്‍ നമ്മള്‍ തന്നെയോ പെട്ടുപോകുന്നു.
ഞെട്ടല്‍ പതിവായതോടെ നമ്മുടെ മനസ് തന്നെ മരവിച്ചിരിക്കുകയാണ്. ഏതുസമയത്തും, എവിടെവെച്ചും വാഹനാപകടം ഉണ്ടാകാമെന്നും ആരും മരണപ്പെടാമെന്നും നമ്മുടെയൊക്കെ മനസ് ധരിച്ചുവെച്ചിരിക്കുന്നു. വാഹനാപകടത്തില്‍ കൊല്ലപ്പെടാന്‍ വാഹനത്തില്‍ യാത്ര ചെയ്യണമെന്നില്ല. റോഡരികിലൂടെ, ട്രാഫിക് നിയമം അനുശാസിക്കുന്ന വശത്തൂടെ ശ്രദ്ധിച്ച് യാത്ര ചെയ്താലും ദിശതെറ്റി വരുന്ന ഒരു വാഹനം യാത്രക്കാരന്റെ ജിവന്‍ തട്ടിയെടുത്തേക്കാം. ആളുകള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അടയാളപ്പെടുത്തിയ ഭാഗത്തൂടെ നടന്നു പോകുന്നതും സുരക്ഷിതമല്ല. നടപ്പാതയിലൂടെയും ഡിവൈഡറിലൂടെയും നടന്നുപോയാലും വാഹനങ്ങള്‍ നമ്മളെ ഇടിച്ചിടാം. കടയിലേക്കും, ബസ് വെയ്റ്റിംഗ് ഷെഡ്ഡിലേക്കും, റോഡരികിലെ തട്ടുകടയിലേക്കും വരെ നിയന്ത്രണം വിട്ടെത്തുന്ന വാഹനങ്ങള്‍ കാലനെപ്പോലെ ഓടിയടുത്തു ആരെയും കൂട്ടിക്കൊണ്ടുപോകാം.
ചുരുക്കത്തില്‍ ആര്‍ക്കും ഒരു സുരക്ഷിതവുമില്ലാത്ത സ്ഥിതി. ഈ സാഹചര്യത്തിലാണ് ആളുകള്‍ പറയുന്നത്, രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ആള്‍ തിരിച്ചുവന്നാല്‍ മാത്രമേ വന്നു എന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്ന്. ഈ ഒരു സ്ഥിതി വിശേഷം നമ്മുടെ റോഡുകളിലും നാട്ടിലും നിലവിലിരിക്കെയാണ് ചിലര്‍ റോഡുകളില്‍ മരണപ്പാച്ചിലും ഡ്രൈവിംഗ് കസര്‍ത്തും നടത്തി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഇത് തടയാന്‍ ട്രാഫിക് പോലീസും, ആര്‍.ടി.ഒ. അധികൃതരും കര്‍ശനമായ നടപടികളുമായി രംഗത്തുണ്ടെന്ന കാര്യം ആശ്വാസകരമാണ്. എന്നാല്‍ അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് ചിലര്‍ വാഹനത്തില്‍ കയറി കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്.
ഇതുമൂലം അപകടത്തില്‍ പെടുന്നത് വാഹനം ഓടിക്കുന്നയാള്‍ മാത്രമല്ല, സഹയാത്രികരും, മറ്റു വാഹനങ്ങളിലെ യാത്രക്കാരും വഴിയാത്രക്കാരും എല്ലാമാണ്. അമിത വേഗതയിലും അജാഗ്രതയിലും വാഹനമോടിക്കുന്നവര്‍ ഒരുകാര്യം പ്രത്യേകം ഓര്‍ക്കുന്നത് നല്ലതാണ്. തങ്ങളെ ഒരു കുടുംബം കാത്തിരിക്കുന്നുണ്ടെന്ന്. റോഡിലെ വാഹനത്തിരക്കില്‍ പെട്ട് ഒരു അഞ്ച് മിനിറ്റ് നഷ്ടപ്പെട്ടാലും ശ്രദ്ധയോടെ, വേഗതകുറച്ച് വാഹനമോടിച്ചാല്‍ നമുക്ക് ലഭിക്കുന്നത് വിലയേറിയ ഒരു ജീവതവും പലപ്പോഴും പല ജീവിതങ്ങളുമാണ്. ഒരു മാസത്തെ വ്രതത്തിലൂടെ ആര്‍ജിച്ചെടുത്ത സഹനവും ത്യാഗമനോഭാവവും ക്ഷമയും നന്മയും ഒക്കെ തിരക്കുകൂട്ടി റോഡില്‍ ഹോമിക്കാനുള്ളതല്ലെന്ന തിരിച്ചറിവ് വാഹനമോടിക്കുന്നവര്‍ക്കെല്ലാം ഉണ്ടായേതീരൂ.
ശവ്വാല്‍ മാസപ്പിറവി കണ്ട ശേഷം തക്‌ബീർ ധ്വനികള്‍ ഉയരുമ്പോള്‍ ചില യുവാക്കള്‍ നഗരത്തിലൂടെ ബൈക്കുകളില്‍ മരണപ്പാച്ചില്‍ നടത്തുന്നതും, അപകടങ്ങളില്‍ പെടുന്നതും കാസര്‍കോട് ഭാഗത്ത് ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്ന കാഴ്ചയാണ്. ഇതിനെതിരെ ജമാഅത്തുകളും പള്ളിക്കമ്മിറ്റികളും കര്‍ശനമായ മുന്നറിയിപ്പുകളും ബോധവത്കരണവുമായി രംഗത്തുണ്ടെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ടാണ് ചിലര്‍ മരണപ്പാച്ചില്‍ നടത്തി അപകടത്തെ മാടിവിളിക്കുന്നത്. പെരുന്നാള്‍ ആഘോഷം കണ്ണീരില്‍ ചാലിക്കാനുള്ളതല്ലെന്നും അത് സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങളാവണമെന്നും ആഗ്രഹിക്കുന്നവര്‍ മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിച്ചേ മതിയാവൂ. ഇത് ഒരു പെരുന്നാള്‍ ആഘോഷവുമായി മാത്രം ചേര്‍ത്തുവായ്‌ക്കേണ്ട വിഷയമല്ല. എല്ലാ ആഘോഷ വേളകളിലും, എല്ലാ കാലത്തും, എല്ലാ സമയത്തും പാലിച്ചിരിക്കേണ്ടതും അനുസരിച്ചിരിക്കേണ്ടതുമായ നിയമങ്ങളാണ്.
പ്രായപൂര്‍ത്തിയാകാതെയും ലൈസന്‍സ് ഇല്ലാതെയും റോഡ് നിയമങ്ങള്‍
പാലിക്കാതെയും വാഹനം ഓടിക്കുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ രക്ഷിതാക്കളും കുടുംബവും സുഹൃത്തുക്കളും സ്ഥാപന ഉടമകളും ശ്രദ്ധിക്കേണ്ടതുണ്ട്. റോഡ് സുരക്ഷയ്ക്ക് പോലീസുമായും ആര്‍.ടി.ഒ. അധികൃതരുമായും സഹകരിക്കേണ്ട ബാധ്യത വാഹനം ഓടിക്കുന്നവര്‍ക്കും ഉണ്ട്. നിയമങ്ങള്‍ കൊണ്ട് മാത്രം അപകടങ്ങള്‍ കുറക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. അപകട മരണങ്ങളുടെ ശരാശരി കണക്കെടുത്താല്‍ മദ്യപിച്ചുള്ള ഡ്രൈവിംഗും അപകടമുണ്ടാക്കുന്ന കാര്യത്തില്‍ വില്ലന്‍ റോള്‍ വഹിക്കുന്നു.
ആത്മ നിയന്ത്രണവും അനുസരണയും ക്ഷമയും സൂക്ഷ്മതയും ഒക്കെ റോഡില്‍ ഇറങ്ങുമ്പോള്‍ കൂടെകൊണ്ടുപോകേണ്ട കാര്യങ്ങളാണ്. ഒരു ഇന്‍ഷുറന്‍സ് പോളിസിക്കും നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുകൊടുക്കാന്‍ കഴിയില്ല. ഒരു നഷ്ട പരിഹാരവും സംഭവിച്ച വൈകല്യത്തിന് പകരമാവില്ല. വിലപ്പെട്ട ജീവന്‍ അത് സമ്മാനിച്ച ദൈവത്തിന് മാത്രമേ തിരിച്ചെടുക്കാന്‍ അവകാശമുള്ളൂ. അതല്ലാതെ റോഡില്‍ ചതഞ്ഞരഞ്ഞും, ബന്ധുജനങ്ങളെ തോരാകണ്ണീരിലാഴ്ത്തിയും നശിപ്പിക്കാനുള്ളതല്ല വിലമതിക്കാനാവാത്ത ജീവിതം എന്ന ബോധ്യം ഏവര്‍ക്കും ഉണ്ടാവണം. നോമ്പിലൂടെ ആര്‍ജിച്ചെടുത്ത മാനസിക വിശാലത പെരുന്നാള്‍ ദിനത്തിലും തുടര്‍ന്നങ്ങോട്ട് ജീവിതകാലം മുഴുവനും കൊണ്ടുനടക്കാന്‍ ലോക നിയന്താവ് നമ്മെ തുണക്കട്ടെ എന്ന പ്രാര്‍ത്ഥനമാത്രം.
Keywords: Article Road, Celebration, safety, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.