city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി

പ്രതിഭാ രാജന്‍

റുമാസം ഗര്‍ഭിണിയായ ഇരുപത്തിയഞ്ചുകാരി സജിനിയെ 13 വയസുകാരന്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നടുക്കത്തോടെ, ഒരുള്‍ക്കിടിലത്തോടെ കേട്ടുനിന്നവരായിരുന്നു നമ്മള്‍  (2012 സെപ്തംബര്‍) .2ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ 8 വയസുകാരന്‍ ബലാത്സംഗം ചെയ്ത് കൊന്ന് കാട്ടില്‍ തള്ളിയതും നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. കുമ്പളയിലെ മിട്ടായിപീടികക്കാരന്‍ മിട്ടായി നല്‍കിയാണ് ഇരുപതില്‍പരം കുട്ടികളെ പാട്ടിലാക്കിയത്. ദില്ലിയിലെ ബീഹാര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും, ധര്‍മ്മപുരിയിലെ ദളിത് ബാലികയും തുടങ്ങി ഛത്തീസ്ഗഡിലെ സോണിയ സോറി എന്ന ടീച്ചറടക്കം എത്രയെത്ര പെണ്‍ജീവിതത്തിനുമേല്‍ സമൂഹത്തിന്റെ കഴുകന്‍ കണ്ണുകള്‍ വട്ടമിട്ടു പറന്നു!

അംഗവൈകല്യവും മാനസികനില തെറ്റിയവര്‍ പോലും കൂട്ടബലാത്സംഗത്തിനിരയാകുന്നു.  മടിയിലിരുത്തി താലോലിക്കേണ്ട മുത്തച്ഛന്മാര്‍ പേരപെണ്‍കിടാങ്ങളെ അവളറിയാതെ വേഴ്ചക്കിരയാക്കുന്നു.  ഭര്‍ത്താവിന്റെ ആത്മശാന്തിക്ക് വേണ്ടി അമ്പലത്തില്‍ ചെന്ന് നിത്യശാന്തി നേര്‍ന്ന് പൂവും പ്രസാദവുമായി തിരിച്ചുവരുന്ന വീട്ടമ്മയുടെ ഉടുവസ്ത്രത്തില്‍ പുരുഷമാലിന്യമൊഴുക്കിയ കഥ പറഞ്ഞത് നമ്മുടെ കൊച്ചു കേരളമാണ്.  വിദ്യ അന്വേഷിച്ചെത്തിയ ശിക്ഷയെ ഗുരു പ്രണയിക്കുന്നു.  അവിഹിത ഗര്‍ഭം സമ്മാനിക്കുന്നു. ഒരു തരി കളങ്കം പോലും വീഴാതെ വളര്‍ത്തി വിവാഹം കഴിപ്പിച്ചു വിടാന്‍ ബാധ്യസ്ഥനായ അച്ഛന്‍ തന്നെ സ്വന്തം ബീജത്തില്‍ പിറന്ന മകളെ ലൈംഗിക സുഖം ആസ്വദിക്കാന്‍ കിടക്കയിലേക്ക് വലിച്ചിഴക്കുന്നു.

 ഇത്തരത്തില്‍ എണ്ണിയാല്‍ ഓടുങ്ങാത്ത പീഡന കഥകള്‍ നമ്മെ മഥിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാമിപ്പോള്‍. അഴകുള്ള ചിലന്തി വലയൊരുക്കി വഴിയില്‍ കാത്തുനില്‍ക്കുകയാണ് നരാധമന്‍മാര്‍. സ്ത്രീത്വത്തിന്റെ കന്യാചര്‍മത്തില്‍ നഖം താഴ്ത്തി മുറിവേല്‍പിക്കുകയാണ് പൗരുഷം.  പിതാവ്, ഭര്‍തൃപിതാവ്, ഇളയച്ഛന്മാര്‍, കാമുകന്‍, കളിത്തോഴന്‍, കഴുകന്റെ കണ്ണുകള്‍ ഏത് രൂപത്തിലാണ് പറന്ന് വന്ന് റാഞ്ചിക്കൊണ്ടു പോവുകയെന്ന് തിരിച്ചറിയുന്നതിനു, ബൂദ്ധിയുറക്കുന്നതിന് മുമ്പേ തന്നെ, ഭാവിയില്‍ വരാനിരിക്കുന്ന ഭര്‍ത്താവിന് കാഴ്ചവെക്കാന്‍ പ്രകൃതി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചവ- തന്നെത്തന്നെ - സാത്താന്മാര്‍ സംഘം ചേര്‍ന്ന് കൊത്തി വലിച്ച് കുടഞ്ഞ് മാലയിടുകയാണിവിടെ. നമുക്കാകമാനം നാണിച്ചു തല താഴ്ത്താം. സ്ത്രീത്വത്തിനു മുമ്പില്‍.

 കേന്ദ്ര ആരോഗ്യവകുപ്പ് നടത്തിയ സര്‍വേ റിപോര്‍ട്ടുണ്ട് നമ്മുടെ കൈയ്യില്‍. ആകെ ജനസംഖ്യയില്‍ 24 ശതമാനം കുട്ടികളും ലൈംഗികവേഴ്ചയ്ക്ക് വിധേയമാകുന്നത് 15 വയസിന് താഴെയുള്ള ബാല്യ- കൗമാരത്തിലാണത്രെ.  സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിയ സര്‍വേയില്‍ പറയുന്നുണ്ട്, 8നും 18നും ഇടയ്ക്കുള്ള കുട്ടികള്‍ക്ക് 30 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി തയ്യാറാക്കി ഉത്തരമെഴുതിയതില്‍ ലക്ഷത്തില്‍ 25,000 എന്ന തോതില്‍ ബാലികമാര്‍ അവരറിയാതെ ഒന്നില്‍ കൂടുതല്‍ തവണ കാമവെറിക്കിരയായിട്ടുണ്ട്.  ഇത് ഇളം കുട്ടികളുടെ കണക്കെങ്കില്‍ പ്രായമായവരുടെ കാര്യം പിന്നെ പറയണോ?

പ്രേമത്തിന് കണ്ണില്ലെന്നുള്ളത് പഴമൊഴി . അതിപ്പോള്‍ തിരുത്തപ്പെടുന്നു. രതിക്ക് സഹോദര, കുടുംബ ബന്ധം പോലുമില്ല.  ജാതി -മത- സംസ്‌കാരത്തിനെ ഒന്നടങ്കം രതി നിഷ്പ്രഭമാക്കുന്നു. സ്ത്രീ ശരീരത്തില്‍ പുരുഷനെ അപേക്ഷിച്ച് രതിവൈകാരികതയും നഗ്നതയും ഏറെ ആരോപിക്കപ്പെടുന്നതെന്തുകൊണ്ടെന്ന ആലോചനക്ക് സമയമടുത്തിരിക്കുന്നു. വിവാഹത്തിന് മുമ്പും കൗമാരപ്രായത്തിലും, ക്ലാസ് റൂമില്‍ രഹസ്യമായും ആണ്‍കുട്ടികള്‍ രതി വികൃതികള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

ഇപ്പോള്‍ അവ പെണ്‍കുട്ടികളിലും വ്യാപകമായി വരുന്നു.  അബദ്ധധാരണയുടെ പേരില്‍ രതി അതിരുവിടുമ്പോള്‍ ഇവിടെ മരിച്ചു വീഴുന്നത് ഇന്ത്യന്‍ സംസ്‌കാരവും നമ്മുടെ നിയമ വ്യവസ്ഥിതിയുമാണ്.  ലക്കും ലഗാനുമില്ലാത്ത പട്ടണപ്രവശ്യകളില്‍ മാത്രമാണ് ഇത്തരം വൈകൃതങ്ങള്‍ നൃത്തമാടുന്നതെന്നോര്‍ത്ത് സമാധാനിക്കാന്‍ വരട്ടെ.  ഗ്രാമങ്ങളിലാണ് ഏറെയും എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.  കുഗ്രാമങ്ങളിലുള്ളവ നാലാള്‍ അറിയാതെ മൂടിവെക്കപ്പെടുന്നുവെന്ന് മാത്രം.

അമിതമദ്യാസക്തിയും പുരുഷാധിപത്യവും പഴകിയ അടിമത്ത സ്വാഭാവവും ഇന്നും നിലനില്‍ക്കുന്നതിനാലാണ് പുരുഷത്വത്തിന്റെ നഖങ്ങളുടെ മൂര്‍ച്ച ഇനിയും വെട്ടി മാറ്റാനാകാതെ തുടരുന്നത്.  അവ നിയമങ്ങള്‍ കൊണ്ട് മാത്രം മാറ്റാനാവില്ലെന്ന് വര്‍ത്തമാന സംഭവ വികാസങ്ങളിലൂടെ നാം കണ്ടു കഴിഞ്ഞു.  എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും വിവാഹം വരെ തന്റെ ശരീരം താന്‍ തന്നെ സൂക്ഷിച്ചുകൊള്ളണമെന്ന ദില്ലി സെഷന്‍സ് കോടതി ജഡ്ജി അരുണ്‍ കുമാര്‍ ആര്യയുടെ റൂളിംഗ് ഇവിടെ പ്രസിദ്ധമാണ്.

ഏതൊരു സ്ത്രീക്കും തന്റെ ഭാവി വരനെ കുറിച്ച് വ്യക്തമായ സ്വപ്നങ്ങള്‍ കാണും.  തനിക്കുള്ളതെല്ലാം സൂക്ഷിക്കുകയും കളങ്കരഹിതമായി ഭര്‍ത്താവിന് സമര്‍പിക്കുകയും ചെയ്യുക എന്നത് സ്ത്രീത്വം മനസില്‍ സൂക്ഷിക്കുന്ന ദൃഢപ്രതിജ്ഞയാണ്.  അതിനെ ചുട്ടുകരിക്കുന്നവര്‍, ബലാല്‍സംഗത്തിന് വിധേയമാക്കുന്ന സ്ത്രീയെ കൊല്ലുന്നത് ഒരു തവണയല്ല ആ സ്ത്രി പലതവണ മരിക്കുന്നു.  ഏഴ് മാസം പ്രായമായ കൈക്കുഞ്ഞ് മുതല്‍ 70 വയസുള്ള വൃദ്ധയ്ക്ക് വരെ ഇവിടെ എവിടെ സുരക്ഷിതത്വം?

സര്‍ക്കാരിന് ഇവിടെ പലതും ചെയ്യാനാവും.  സ്ത്രീ-പുരുഷ വിവേചനം സ്‌ക്കൂള്‍ തലം മുതല്‍ ഇല്ലാതാവണം.  എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അതിന് ശ്രമിച്ചതാണ്.  മതലഹരിയുടെ ഉടുപ്പെടുത്തണിഞ്ഞ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടത് ഇന്നും എന്നും പല തരം വിവേചനം മാത്രം.  അതില്‍ ആണ്‍-പെണ്‍ വിവേചനവും പെടും.

ആണ്‍ - പെണ്‍ അകല്‍ച്ച കൂടുംതോറും മറച്ച് വെച്ചിരിക്കുന്ന സ്ത്രീ ശരീരത്തില്‍ എന്തോ ഗോപ്യമായതുണ്ടെന്ന തോന്നല്‍ കുട്ടികളില്‍ വളരുകയാണ് ചെയ്യുക.  ചെറുക്ലാസ് മുതല്‍  തന്നെ ശാരീരിക വളര്‍ച്ചയും, അതിനപ്പുറത്തെ ലൈംഗീക വിദ്യാഭ്യാസവും ചോദ്യപേപ്പറുകളില്‍ ഇടം പിടിക്കണം.  എന്തായാലും അവര്‍ അറിയേണ്ടത് എന്നായാലും അറിയാനുള്ളതല്ലെ?  പെണ്‍കുട്ടികളില്‍ ഗോപ്യമായത് ഒന്നും തന്നെ ഇല്ലെന്ന് ആണ്‍കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് ശാരീരിക വിദ്യാഭ്യാസത്തിലൂടെ തന്നെയാണ്.  അവര്‍ ഒരു ബസില്‍ ഒരേ സീറ്റില്‍ ഇരുന്ന് സഞ്ചരിക്കട്ടെ.  ഒന്നിച്ചു കളിച്ചു രസിക്കട്ടെ, രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ ഒന്നിക്കേണ്ടവരാണവര്‍.

 സ്ത്രീത്വം അനുഭവിക്കുന്ന സാമൂഹിക അടിമത്വത്തിനും, പുരുഷ മേല്‍കോയ്മക്കും പ്രാചീനയുഗത്തിനപ്പുറത്തെ പഴക്കമുണ്ട്. പുരാണങ്ങളില്‍ വരെ ഇതു തെളിഞ്ഞു കാണാം.  ഇന്ത്യയിലെ സതി വ്യവസ്ഥ ഓര്‍ക്കുന്നില്ലേ.  സുമേറിയയിലും, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലും ഇന്ത്യന്‍ അവസ്ഥയുടെ രൂപവും ഭാവവും മാറി സതിയുണ്ടായിരുന്നു.  ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയെയും വെപ്പാട്ടിയെയും ജീവനോടെ ആ ചുടലയില്‍ ദഹിപ്പിക്കും.  സോളമന്‍ രാജാവിന് ഭാര്യമാര്‍ 700 ആയിരുന്നു വെപ്പാട്ടികള്‍ മുന്നൂറും.

യുദ്ധം ചെയ്യുന്ന പോരാളിക്ക് കളിച്ച് ഉല്ലസിക്കാന്‍ എറിഞ്ഞുകൊടുക്കുന്ന എലികുഞ്ഞുങ്ങളായിരുന്നു തോറ്റരാജ്യത്തിലെ കന്യകമാര്‍. അവള്‍ പട്ടാളക്കാരന്റെ അടിമ. യുദ്ധവിജയത്തിന്റെ പാരിതോഷികമാണ് സ്ത്രീ.  പഴകിയ നിയമം പറയുന്നത് ശ്രദ്ധിക്കുക.  നിങ്ങള്‍ രാജ്യം കീഴ്‌പ്പെടുത്തിയാല്‍ ആദ്യം സ്ത്രീകളെ കീഴ്‌പ്പെടുത്തുക. അവര്‍ ആദ്യമൊക്കെ വഴങ്ങിയെന്ന് വരില്ല . ബലാല്‍ക്കാരമായി പ്രാപിക്കുക.  സൈന്യം കടന്ന് പോയ അധിനിവേശ പ്രദേശങ്ങളിലെല്ലാം അനാഥകുട്ടികള്‍ പിറന്ന് വീണത് അങ്ങനെയാണ്. അവര്‍ ദൈവസന്നിധിയിലെ ജാരസന്തതികള്‍ .പഴി അവിടെയും സ്ത്രീക്ക് തന്നെ.  വംശീയ കലാപം ഉണ്ടായാലും വര്‍ഗീയത മുഴച്ച് കിടക്കുമ്പോഴും അപായപ്പെടുന്നത് സ്ത്രീത്വത്തിന്റെ പരിപാവനതയാണ്.

ഒന്ന് പറയാതെ വയ്യ.... ഒരു നാടിന്റെ, സംസ്‌കാരിക സ്ഥിര നിക്ഷേപമാണ് സ്ത്രീ. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുല്യമാണ് ദേശീയതയുടെ സാംസ്‌കാരിക മുല്യങ്ങളെ വിളക്കി ചേര്‍ക്കുന്നത്. എന്നാല്‍ സമൂഹത്തിന്റെ കണ്ണുകളിലൂടെ സ്ത്രീത്വത്തെ വായിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വര്‍ത്തമാനകാലഘട്ടം അവരെ ഈ മണ്ണിലേക്ക് ജനിച്ച് വീഴാന്‍ അനുവദിക്കുന്നില്ല എന്ന് കാണാം.  നിയമം കൊണ്ടു നിരോധിച്ചിട്ടു പോലും ഓരോ ആശുപത്രികളിലും എത്രയെത്ര ഭ്രൂണങ്ങളാണ് വിഷ സൂചിയാല്‍ മരിച്ചില്ലാതാകുന്നത.്

 ഇതിനിടെ മഹാരാഷ്ട്രയുടെ ഓടയില്‍ ഉപേക്ഷിക്കപ്പെട്ട നിരവധി ചാപിള്ളകളെ പട്ടി കടിച്ചു വലിക്കുന്നത് വാര്‍ത്തയായിരുന്നു.  ഭൂമിയില്‍ പിറന്നവര്‍ തന്നെ വ്യവസ്ഥിതിയുടെയും മേധാവിത്വത്തിന്റെയും കാമത്തിന്റെയും പീഡനമേറ്റു അപമാനഭാരത്താല്‍ സഹികെട്ട് മരിച്ചു കൊണ്ടിരിക്കുന്നു.

പുതിയ പെണ്‍ഭ്രൂണങ്ങള്‍ക്ക് ഭൂമിയില്‍ വളര്‍ന്നു തളിര്‍ക്കാനുള്ള ഭൗതിക സാഹചര്യം കുറഞ്ഞു വരികയും ചെയ്യുന്ന അന്തരീക്ഷത്തിലാണ് ഇത്തരമൊരു ചര്‍ച്ച നടക്കുന്നത്. എത്രയോ പേര്‍ സ്വയം സഹിച്ചും ശപിച്ചും സ്വന്തം മാളങ്ങളില്‍ പ്രതികരിക്കാനാവാതെ ഉള്‍വലിയുന്നു.  നിയമത്തില്‍ എത്രയൊക്കെ മാറ്റമുണ്ടായിട്ടും പൗരുഷത്തിന് മുന്നില്‍ സ്ത്രീ ഇന്നും കാമം തീര്‍ക്കാനുള്ള ലൈംഗിക ഉപഭോഗവസ്തു മാത്രം.  മാംസക്കച്ചവടത്തില്‍ അവളുടെ കമ്പോളവില കുത്തനെ ഉയരുകയാണ്.

ഇത് സൂചിപ്പിക്കുമ്പോള്‍ സ്ത്രീ സമൂഹം വ്യാപകമായ തോതില്‍ നഗ്നത പ്രസരിപ്പിക്കുകയും, പുരുഷ വിഭാഗത്തെ കൊതിപ്പിക്കുകയും, അവരുടെ വികാരമിളക്കി വിടുകയും ചെയ്യുന്ന വിധത്തില്‍ വസ്ത്രം ധരിക്കുന്നുവെന്നതാണ് ഇതിനുള്ള കാരണമെന്ന ചര്‍ച്ച വ്യാപകമായിട്ടുണ്ട്. സ്ത്രീ എന്നാല്‍ നഗ്നതയാണെന്നും അത് വസ്ത്രത്തിനകത്ത് അടച്ചു വെക്കേണ്ടതാണെന്നും അതില്ലാത്തതാണ് പ്രശ്‌നമെന്നും വാദിക്കുന്നവരോട് പറയാനുണ്ട്.

ഇതര മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി, ശരീര ഭാഗങ്ങള്‍ മറച്ചു വെക്കുന്നതും അവയെ രഹസ്യമായി ഉപയോഗിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന ജീവി മനുഷ്യന്‍ മാത്രമാണ് . പെണ്‍ വര്‍ഗജന്തുക്കള്‍ക്ക് പ്രകൃതി മുലകള്‍ നല്‍കിയിട്ടുണ്ട്. തന്റെ കുഞ്ഞുങ്ങളെ ഊട്ടാനും കുഞ്ഞിന് വേണ്ടി കരുതി വെച്ച കൊഴുപ്പ് സംഭരിണിയായാണ് പ്രകൃതി മുലകളായി നല്‍കിയിട്ടുള്ളത്. ഭാവി തലമുമുറക്കു വേണ്ടി ദേഹത്തിനു മുന്‍ഭാഗം മാറിടത്തില്‍ ഈ ഭാരം മുലക്കച്ചക്കൊണ്ട് കെട്ടി ഭദ്രമാക്കിയാണ് സ്ത്രീകള്‍ ജീവിത കാലം മുഴുവന്‍ കഴിച്ചു കൂട്ടുന്നത്. മനുഷ്യനല്ലാതെ മറ്റൊരു ജീവിയും ഇത് തന്റെ കാമകേളിക്കായി ഉപയോഗപ്പെടുത്താറില്ലെന്ന് നോക്കണം. പുരുഷന് ഇത് ഒരു ആസ്വാദനോപാദിയാണ്.

 മൃഗങ്ങളെ പോലെ മനുഷ്യനും പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ തയാറായാല്‍ പെണ്‍വര്‍ഗത്തില്‍ നഗ്നത ദൃശ്യമാവില്ല.  മനുഷ്യനിര്‍മിത നിയമവും മനുഷ്യന്റെ തന്നെ അത്യാര്‍ത്തിയും അമിതഭോഗ ചിന്തയുമാണ് മനുഷ്യനെ മേലെ വിവരിച്ച ദുരവസ്ഥയിലേക്ക് എത്തിക്കുന്നത്. മനുഷ്യനെപ്പോലയല്ല, മൃഗങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന ചോദന മൂലമാണ് ലൈംഗികാസക്തിയുണ്ടാകുന്നത്.  പക്ഷികളിലടക്കം ഇവ സീസണല്‍ വികാരം മാത്രം.  പെണ്ണിന്റെ അവയവങ്ങള്‍ കണ്ടാല്‍ താല്‍പര്യം ജനിക്കുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്. എന്തു കൊണ്ടാണിതെന്ന് പരിശോധിക്കേണ്ടതുണ്ട്.

രണ്ട് മനുഷ്യ ശരീരങ്ങള്‍ ബന്ധത്തില്‍ ഏര്‍പെട്ടുകഴിഞ്ഞാല്‍ അടുത്ത  നിമിഷം മുതല്‍ പുരുഷന്‍ സ്വതന്ത്രനാവുകയും സ്ത്രീ വീണ്ടും അടച്ചുവെക്കപ്പെട്ടവളുമാവുന്നു.  അവള്‍ ഒരു ജന്മം മുഴുവന്‍ ലൈംഗികതയുടെയും നഗ്നതയുടേയും ഭാരവും പേറി നടക്കുന്നു.  പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവള്‍, അവള്‍ പെറ്റിടാനിരിക്കുന്ന കുഞ്ഞിന് മൂലയൂട്ടാന്‍ മാറില്‍ പ്രകൃതി ഒരുക്കിയ കൊഴുപ്പിന്റെ നിറടാങ്കുകളില്‍ പോലും നഗ്നത കാണുന്നവരാണ് പൗരുഷം. കുഞ്ഞിനു മുല കൊടുത്തതിനു ശേഷം കിനിഞ്ഞു വരുന്ന പാല്‍ അവളുടെ മുലക്കച്ചയേയും, ബ്ലൗസിനേയും നനച്ചാല്‍ ആ നനവില്‍ പോലും ലൈംഗികത കാണുന്നവരുണ്ട്.

 സ്ത്രീശരീരം ഭദ്രവും സുരക്ഷിതവുമായി, അടിവസ്ത്രവും മേല്‍ വസ്ത്രവുമായി കെട്ടി ഭദ്രമാക്കണമെന്നാണ് പുരുഷ നിര്‍മിത കീഴ് വഴക്കങ്ങള്‍.  ഈ അലിഖിത നിയമ വ്യവസ്ഥക്ക് യുഗങ്ങളോളം പഴക്കങ്ങളുണ്ട്.  ഇരു ലിംഗങ്ങളില്‍ സ്ത്രീയില്‍ മാത്രം അമിതനഗ്നത ആരോപിച്ച് ഇങ്ങനെ തടവിലിടുന്നത് അടിമത്വത്തിന്റെയും, പൊതുവെ അവര്‍ അബലകളായതിന്റെയും ഫലമായുളവായതിനാലായിരിക്കണം. സ്ത്രീകളില്‍ ഇനിയും വിട്ടു പോകാത്ത അടിമത്വത്തിന്റെ നേര്‍ കാഴ്ചകള്‍ ഈ ഭൂമിയെ നിയന്ത്രിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുകയാണിവിടെ. അതിനോടാണ് മഹിളാ സംഘടനകള്‍ പോരടിക്കേണ്ടത്.

ഇംഗ്ലണ്ടിലെ ആദിവാസികളിലും, ആഫ്രിക്കയിലെ ഉള്‍ക്കാടുകളിലും, ഹിമവല്‍സാനുക്കളിലും, ധ്രൂവപ്രദേശത്ത് വസിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍ വസ്ത്രമേ ധരിക്കുന്നില്ല.  അവര്‍ക്ക് തമ്മില്‍ എവിടെയാണ് നഗ്നത ആരോപിക്കുന്നത്. നഗ്നത ആരോപിച്ച് സ്ത്രീകളെ സ്വതന്ത്രരാകാന്‍ അനുവദിക്കാത്ത പൊതുസമൂഹത്തോട് സ്ത്രീപക്ഷത്തില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു വരാന്‍ ഈ കുറിപ്പ് പ്രയോജനപ്പെടട്ടെ.

പൊതുസമൂഹം പറയണം പുരുഷ സമൂഹം എന്തിനു വേണ്ടി സ്ത്രീയെ ലൈംഗികതയുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നു.  പരസ്യമായി നഗ്നത പ്രദര്‍ശിപ്പിക്കുന്ന പുരുഷന് എവിടുന്ന് കിട്ടി അതിനുള്ള സര്‍ട്ടിഫിക്കറ്റും അംഗീകാരവും? കീഴ് വഴക്കങ്ങള്‍ സ്ത്രീകളെ മാത്രം എന്തേ ഇങ്ങനെ മറയുടെ തടവറയിലിട്ടു ? ചോദ്യങ്ങള്‍ക്ക് ഇനിയും നീളമുണ്ട്.

കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി  പുറം ജോലിക്ക് പോകുന്ന പുരുഷന്മാര്‍ കേവലം ഒരു തോര്‍ത്തുമുണ്ടുടുത്ത് വേലചെയ്യുമ്പോള്‍ സ്ത്രീ അടിവസ്ത്രവും, മേല്‍വസ്ത്രവും, അതിനുമേല്‍ മറ്റ് വസ്ത്രങ്ങളുമായി എത്ര മറക്കണം ഈ നഗ്നത.  അവളുടെ ശരീരം പോവട്ടെ ചിരിയിലും സംസ്‌കാരത്തിലും അംഗചലനത്തിലും നഗ്നത ആരോപിക്കപ്പെടുന്നു.  അലക്കി ഉണക്കിയിട്ട സ്ത്രീയുടെ അടിവസ്ത്രമായ പാവാടയോ, മുലക്കച്ചയോ, പാന്റീസില്‍ വരെ പുരുഷന്റെ കണ്ണില്‍ ഉത്തേജക വികാരം പതിയിരിപ്പുണ്ടെന്ന് പ്രശസ്ത മനഃശാസ്ത്ര വിദഗ്ദ്ധന്‍ ഡോ. ശാന്തകുമാര്‍ പറയുന്നു.  ലൈംഗിക ഉത്തേജനം ലഭിക്കാന്‍ സ്ത്രീയോടൊപ്പം ശയിക്കുന്നതിനു പകരം അവളുടെ ഏതെങ്കിലും അവയവം കണ്ടാല്‍ മാത്രം മതിയെന്ന നിലയില്‍ ദുര്‍ബലപ്പെടുകയാണ് ഇത് വഴി പൗരുഷം. ഇതൊരു സാമൂഹിക വിപത്താണ്.

 മലര്‍ന്ന് കിടക്കാനോ, കാലുകള്‍ നിവര്‍ത്തിയിട്ട് ആയാസത്തോടെ കിടക്കാനോ സ്ത്രീക്ക് അനുവാദമില്ല.  അമ്പലങ്ങളില്‍ ഭക്തിയുടെ നെറുകയില്‍ പോലും ഇവര്‍ക്ക് വിവേചനങ്ങള്‍.  സ്ത്രീ എവിടെയെങ്കിലും ശയനപ്രദക്ഷിണം നടത്താറുണ്ടോ, അങ്ങനെ ഒരു നേര്‍ച നേര്‍ന്നാല്‍ അതിന് പുരുഷ സമൂഹം അനുവദിക്കുമോ? പരിഹാസ്യ കഥാപാത്രമാവില്ലെ അവള്‍. അവള്‍ക്ക് ശബരിമലയില്‍ തീര്‍ത്ഥാടനം അനുവദനീയമോ . പുരുഷന്റെ കണ്ണിന് വിലക്കേര്‍പെടുത്താന്‍ സമൂഹത്തിന് ധൈര്യമില്ലാതെ വരുമ്പോള്‍ പകരം അവര്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ്. അവിടെ സ്ത്രി വീണ്ടും അടിമയാവുകയും, തന്റെ സ്വാതന്ത്രത്തിന്റെ പണയം വെപ്പുകാരിയുമായി മാറുന്നു. പൊതു സമൂഹത്തില്‍ മാത്രമല്ല. ഇത്തരം പിഡനം ഓരോ കുടുംബത്തിലും സംഭവിക്കുന്നു.

ഒരുവന് തന്റെ ഇണയോട് ലൈംഗികത തോന്നാന്‍ അവളുടെ കണംകാലോ, മൂക്കോ ചെവിയോ കണ്ടാല്‍ മതിയത്രെ. എന്താണിതിനു കാരണം?. സ്ത്രീയെ കാണണം എന്ന ആഗ്രഹം വലിയ തോതില്‍ പുരുഷമനസില്‍ അടച്ചു വെക്കപ്പെടുന്നു എന്നതു തന്നെയാണ് . സുതാര്യമായതിനെ ആര് എന്തിനു അന്വേഷിക്കണം? അടച്ചുവെക്കപ്പെടുന്നിടത്തോളം വര്‍ധിക്കും ലൈംഗിക ഉത്തേജകത്വര.

 യഥാര്‍ത്ഥത്തില്‍ ലൈംഗിക ഉത്തേജനം ദൃശ്യമാവേണ്ടത് അവയവങ്ങളില്ല സ്‌നേഹത്തിലും പ്രണയത്തിലും പരസ്പര വിശ്വാസത്തിലുമായിരിക്കണമെന്ന പാഠം പഠനവിഷയമാക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. മഹിളാ സംഘനകള്‍ ഇതിനായി മുന്നോട്ടു വരണം. ദാമ്പത്യജീവിതത്തില്‍ ഭാര്യാ ഭര്‍ത്തൃ ബന്ധത്തിന്റെ ശക്തി ഹണിമൂണ്‍ വരെ മാത്രമായി ഒതുങ്ങുന്നതിന് കാരണം പലതുണ്ട്. പുതുമണവാട്ടിയുടെ നഗ്നത ആസ്വദിച്ചു കഴിയുന്നതോടെ ആഗ്രഹങ്ങളുടെ തീവ്രത കുറയുന്നു.

കശ്മലന്മാര്‍ കളം നിറഞ്ഞാടുന്ന ദില്ലി
Prathibha Rajan
(Writer)
ലൈംഗികത എന്നത് നഗ്നതയിലല്ല, പ്രണയത്തിലും, സ്‌നേഹത്തിലും അധിഷ്ഠിതമാണെന്ന പാഠം ഇവിടെ പഠിക്കേണ്ടിയിരിക്കുന്നു. പ്രണയം ഒരിക്കലും നശിക്കില്ല. സൗന്ദര്യം നൈമിഷികം മാത്രം. ജീവിത കാലാവസാനം വരെ ഭാര്യയും ഭര്‍ത്താവും പ്രണയത്തോടെ കഴിഞ്ഞു കൂടുന്ന കാഴ്ച ദിനം തോറും കുറഞ്ഞു വരുന്നത് കാണാം. ഭാര്യയുടെ നഗ്നത കണ്ട് മടുത്ത ഭര്‍ത്താവിന് അവളോടുള്ള അവാച്യമായ പ്രണയമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. എന്നെങ്കിലും കാണുന്ന കാമുകിയോട് അങ്ങനെയായിരിക്കില്ല.

Part 2:
ലൈംഗികത: പെണ്ണിന്റെ മേനിയിലോ, പുരുഷന്റെ കണ്ണിലോ?

Keywords: Pragnant Woman, Student, Rape, Girl, Marriage, Brothers, Report, Family, Court, Kerala, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia