city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓ, മക്കാ! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!

(മക്ക ഉയർത്തുന്ന തിരിച്ചുവരവിന്റെ സന്ദേശങ്ങൾ)

അസ്റാർ ബി എ

(www.kasargodvartha.com 24.07.2020) ഓ, മക്കാ! ഈ ലോകത്ത് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട പട്ടണമാണ് നീ. ഞാന്‍ മറ്റെന്തിനേക്കാളും നിന്നെ സ്‌നേഹിക്കുന്നു. വിഗ്രഹാരാധകര്‍ എന്നെ പുറന്തള്ളിയിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും നിന്നെ വിട്ടുപോകുമായിരുന്നില്ല.''

ദേശത്യാഗത്തിന് നിർബന്ധിതനായി മക്ക വിട്ട് മദീനയിലേക്ക് ഹിജ്റ പോവുന്ന പ്രവാചകൻ, പുറത്ത് കടന്ന ശേഷം അതീവ ദുഃഖിതനായി മകയിലേക്ക് തിരിഞ്ഞ് നിന്ന് പറയുന്ന വാക്കുകൾ.

പിന്നീട് അതേ ഇടത്തേക്ക് വിജയഭേരി മുഴക്കിയാണ് നബി തിരിച്ച്‌ വരുന്നത് 'മക്കം ഫത്ഹ് " . ഏതൊരു മലമുകളിൽ നിന്നാണോ ആദ്യമായി ഇസ്ലാമിന്റെ വിളംബരം ചെയ്തത് , ആളുകൾ വകവെക്കാതിരുന്നത് അവിടെ തന്നെ വിജയക്കൊടി പാറിക്കുന്നു.

"സത്യം വന്നു മിഥ്യ തകർന്നു
മിഥ്യ തകരാനുള്ളത് തന്നെ".

തിരിച്ചുവരവാണ് മക്ക , സത്യത്തിന്റെ സമാധാനത്തിന്റെ , എല്ലാറ്റിലും ഉപരി നീതിയുടെ സംസ്ഥാപനവും .

ലോകം മുഴുക്കെ ഒരു കറുത്ത മുത്തിന് ചുറ്റും ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്ന കണക്കെ വെള്ളക്കടലായി നിറഞ്ഞൊഴുകുന്ന ഹജ്ജാണ് മക്ക മനസ്സിൽ ഉണ്ടാക്കുന്ന ചിത്രം .

ആദിമ മനുഷ്യന്റെ നാൾ മുതൽക്കെ തുടങ്ങി പ്രവാചകൻമാരുടെ സാന്നിദ്ധ്യവുമായി ചരിത്ര പശ്ചാതല മേറെയുള്ള പവിത്ര ഭൂമി.

മക്കാ ... നിന്നെ ഞാൻ സ്നേഹിക്കുന്നു.!!
കഅ്ബയ്ക്ക് ചുറ്റും ത്വവാഫില്ലാതെ ഭൂമി തന്നെ കറങ്ങാതിരുന്ന പോലെയുള്ള നിഞ്ചലാവസ്ഥയിലൂടെ കോവിഡ് കാലം

നമ്മെ കൊണ്ടുപോവുകയും ചെയ്തു. ഈ വിശേഷാൽ അവസ്ഥയിൽ നിയന്ത്രണങ്ങളോടെ പരിമിതികളുമായി ഹജ്ജ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഇതിന് മുമ്പും സംങ്കീർണാവസ്ഥയിലൂടെ കടന്ന് പോയി ഹജ്ജ് നിർത്തി വെക്കപ്പെട്ടിട്ടുണ്ട്. ഇപ്രാവശ്യം നമുക്കോ, നമ്മുടെ പ്രതിനിധാനവുമായി നമ്മുടെ നാട്ടിലുള്ളവർക്കോ അവിടെ ചെല്ലാൻ ആവില്ല.

നമ്മളിൽ നിന്ന് ഒന്ന് ഇല്ലാതാവുമ്പോഴാണല്ലൊ , അതിന്റെ കുറവ് തിരിച്ചറിയുക, എല്ലായിടത്ത് നിന്നുമുള്ള ഒഴുക്ക് ഒരതിർത്തി പ്രശ്നവുമില്ലാതെ ആ പവിത്രഭൂമിയിൽ സംഗമിക്കുന്ന കാഴ്ചയും കൂടികലരുന്ന വിശേഷവും ഇല്ലാത്തതിനെ അറിയുന്നു.
മക്കാ ..നിന്നെ ഞാൻ സ്നേഹിക്കുന്നു.

ലോകത്തിന്റെ കേന്ദ്രം 

ഭൂമിയുടെ എല്ലാ ഭാഗത്ത് നിന്നും മനുഷ്യർ വന്ന് ഒത്ത് കൂടുന്ന മഹാ സംഗമത്തിന് മണ്ണൊരുക്കുന്ന മക്ക എല്ലാ തരം നന്മയുടെയും കൂടിചേർന്നുള്ള പ്രസരിപ്പിന് സാക്ഷിയാവുന്നു. ഹജ്ജിന് പോയവരുടെ അടുക്കൽ അങ്ങനെയുള്ള കഥകൾ നിരവധി കിടപ്പുണ്ട്.
നീ എന്തെല്ലാമോ ആയിക്കോട്ടെ,
ആ പവിത്ര ഭൂമിയിൽ നീ "മനുഷ്യനാണ് " മനുഷ്യൻ മാത്രമാണ് . അതുകൊണ്ട് എല്ലാ മാനുഷിക ഗുണങ്ങളും അണിഞ്ഞാലാണ് നിനക്ക് ആ പവിത്രഭൂമിയിലൂടെ മുന്നേറാനാവൂ ..
സന്ദേശമുണർത്തുന്നു. ഇന്നത് പോലെ എന്ന് പറഞ്ഞ്, ഒന്നുകൊണ്ടും ഉദാഹരിക്കാനാവില്ല , മക്ക എല്ലാത്തിന്നും ഉദാഹരണമാണ്.

ദിശയാവുന്ന മക്ക

അഞ്ചു നേരവും തേടുന്ന ദിക്ക്, നിലവിലെ ലോക സാഹചര്യങ്ങൾക്ക് ആ ദിശയിൽ നിന്ന് വെളിച്ചമുണ്ട്‌. പകർച്ചവ്യാധികൾക്കിടയിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വംശിയതയുടെയും വിവേചനത്തിന്റെയും അടിച്ചമർത്തലുകളുടെയും വിഷം വ്യാപിക്കുന്നുണ്ട് .
'ബ്ലാക്ക് ലൈവ്സ് മാറ്റർ " വിഷയം അടങ്ങാതെയുണ്ട് . അപ്പോഴാണ് കറുത്തവരുടെ വിമോചന പോരാളി

മാൽ കം എക്സ് മക്കയിലേക്ക് ഹജ്ജിന്നായി എത്തുന്നത് ശ്രദ്ധിക്കേണ്ടത് " എല്ലാവരും ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് ഉണ്ടാവുന്നത് " എല്ലാവരും ദൈവത്തിന്റെ ഉൽകൃഷ്ട സൃഷ്ടിയാണ്, ഖുർആൻ ഭാഷ്യങ്ങൾ അനുഭവഭേദ്യമാവുകയാണ്. എല്ലാവരും തുല്യരാണ്, പരസ്പരം സഹോദരൻമാരാണ്, കൂടുതൽ വിശേഷങ്ങൾ മക്കയിൽ നിന്നുള്ള കത്തിൽ പറയുന്നു.  പുതിയ വെട്ടമേന്തി അദ്ദേഹം പിന്നീടുള്ള പോരാട്ട ഭൂമികയിലേക്കിറങ്ങുന്നു.

മക്കയുടെ ചുട്ടുപൊള്ളും മണലിലൂടെ വലിച്ചിഴക്കപ്പെട്ടിരുന്ന കറുത്ത ബിലാൽ മക്കാ വിജയ സമയത്ത് പ്രവാചകന്റെ ചുമലിലേറി കഅ്ബക്ക് മുകളിൽ നിന്ന് ബാങ്ക് വിളിച്ചതിലൂടെ " തിരിച്ച് വരവിന്റെയും " വിമോചനത്തിന്റെയും ഈണത്തിന് സാക്ഷ്യമായി എന്നാണ് മക്ക പറയുന്നത്, ഹജ്ജിന്നായ് വിളിച്ച് ഒരുമയുടെ പ്രഖ്യാപനമാണ് മക്ക വിളംബരം ചെയ്യുന്നത്.

ദേശീയത ഉയർത്തി പൗരത്വ ഭേദഗതി നിയമം ചുട്ടെടുത്ത് മുസ് ലിം വിഭാഗത്തിനെതിരെ ഉൻമൂലന സിദ്ധാന്തവുമായി വരുന്ന ഇന്ത്യയുടെ ഫാസിസ്റ്റ് ഭരണകൂടം.
വിവേചനത്തിന്റ , വിദ്വേഷത്തിന്റെ വിഷം നിറച്ച് "ആൾക്കൂട്ടവും" ഭീകരതകാട്ടി പുറത്താക്കാൻ നോക്കുന്ന സമയത്ത് ,
മുസൽമാന് എല്ലാ നേരവും പ്രാർഥനക്കായി മക്കയുടെ നേർക്ക് മുഖം തിരിക്കുമ്പോൾ " തിരിച്ച് വരവിന്റെ " ചരിതങ്ങൾ അവർക്ക് ഉത്തരങ്ങളായി ലഭിക്കുകയാണ്.
ധൈര്യവും സ്ഥൈര്യവുമാണ് മക്ക !
നിന്നെ ഞാൻ സ്നേഹിക്കുന്നു !

ഓ, മക്കാ! ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!

Keywords:  Article, Top-Headlines, Religion, Islam, Makha, Asrar BA, I love Makkah
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia