city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എതിര്‍പിന്റെ സ്വരം അരുതായ്കയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും വരുമ്പോള്‍..

നിരീക്ഷണം/ അസ്‌ലം മാവില

(www.kasaragodvartha.com 02/08/2016) ഇംഗ്ലീഷില്‍ ഒരു പ്രയോഗമുണ്ട്. A  hit below the Belt. അതിന്റെ അര്‍ഥം നിങ്ങള്‍ക്ക് ഡിക്ഷനറിയില്‍ പരിശോധിക്കാന്‍ വിടുന്നു. ഇല്ലെങ്കില്‍  തൊട്ടടുത്ത പള്ളിക്കൂടത്തിലെ ഒരു ഇംഗ്ലീഷ് അദ്ധ്യാപകന്‍ നല്‍കും.

നിലപാടുകളോട് സംവദിക്കാന്‍ ആവനാഴിയിലെ അവസാനത്തെ അമ്പും തീരുമ്പോള്‍ എടുക്കുന്ന ഏര്‍പാടാണിത്. ഇതിനു ചിലരെ ശട്ടം കെട്ടും.  ദൂരെ നിന്ന് അത് നോക്കി ആസ്വദിക്കും. ചില സ്ഥാപനങ്ങള്‍, മീഡിയകള്‍, തെരഞ്ഞു പിടിച്ചു ഒപ്പിക്കുന്ന വ്യക്തികള്‍ അവരെയാണ് ഈ എരപ്പ് പണി ഏല്‍പിക്കുക. work out ആയാല്‍ അതിന്റെ  credit (ഖ്യാതി ) ഏല്‍പിച്ചവര്‍ക്ക്. വിപരീതമായാല്‍, ചെയ്യുന്നവരെ പഴിചാരി ഏല്‍പിച്ചവര്‍ തടിയുമൂരും.

അതിന്റെ ഏറ്റവും പുതിയ version കാണണമെങ്കില്‍ 31/07/2016 തിയ്യതിയിലെ New York Post ന്റെ വെബ്‌സൈറ്റില്‍ പോകൂ. അവരുടെ ട്വീറ്റെര്‍ പേജ് ക്ലിക്ക് ചെയ്താലും മതി. ഒരു കണ്ടീഷന്‍ കുടുംബ സമേതം നോക്കരുതെന്നേയുള്ളൂ. (കൂട്ടത്തില്‍ പറയട്ടെ നമ്മുടെ  നാട്ടിലെ ഇംഗ്ലീഷ് പത്രങ്ങളെ പോലെ ദുര്‍ഗ്രാഹ്യത ഇല്ല യു കെ, യു എസ് രാജ്യങ്ങളില്‍ നിന്ന് ഇറങ്ങുന്ന പത്രങ്ങള്‍ക്ക്. നാല് ദിവസം തുടര്‍ച്ചയായി വായിച്ചാല്‍ ആര്‍ക്കും എളുപ്പത്തില്‍ അവര്‍ എഴുതിയത്  തിരിയും. കാരണം അവര്‍ക്ക് ആ നാട്ടുകാരെ ഞങ്ങള്‍ വലിയ ഇംഗ്ലീഷ്അറിയുന്നവരാണെന്നു ബോധ്യപ്പെടുത്തേണ്ട ആവശ്യമുദിക്കുന്നില്ലല്ലോ.)

ട്രംപ്‌നോട് വിയോജിപ്പുണ്ടാകാം. പക്ഷെ അവിടെ ഇപ്പോള്‍ നടത്തുന്ന 'വോട്ട് പിടുത്തം' എല്ലാ മര്യാദകളും ലംഘിച്ചാണ്. ചിത്ര വധവും വ്യക്തി ഹത്യയും പണ്ടത്തെ കുടുംബ പുരാണവും പഴയ ഫോട്ടോകളും എങ്ങിനെ ബില്‍ ക്ലിന്റനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വേട്ടയാടിയോ അതിലും മറികടന്നാണ് ഇപ്പോള്‍ ട്രംപിനെ പാപ്പരാസികള്‍ വേട്ടയാടുന്നത്. പറഞ്ഞു പറഞ്ഞു ഒബാമയുടെ അമ്മയെ വരെ ഇവര്‍ വിടുന്ന ലക്ഷണമില്ല.

ഈ വിഷയത്തില്‍ അതിര്‍ത്തിയോ രാജ്യമോ പ്രദേശമോ വലിയ വ്യത്യാസമില്ല. പഞ്ചായത്തു തെരഞ്ഞെടുപ്പുകളില്‍ രണ്ട് വോട്ട് കിട്ടാന്‍ എതിരാളിയുടെ പഴങ്കഥകള്‍ നിറം പിടിപ്പിച്ചു പറഞ്ഞു പുതിയ വോട്ടര്‍മാരില്‍ ടിയാന് മോശം പ്രതിച്ഛായ ഉണ്ടാക്കുക എന്നതില്‍ നിന്ന്  ഈ കൊച്ചു കേരളഭൂമിയില്‍ പോലും പിന്നിലല്ലല്ലോ! ഈ കുളിമുറിയില്‍ നഗ്‌നത മറക്കാത്തവര്‍ വളരെ കുറവ്. സോഷ്യല്‍ മീഡിയകള്‍ വരെ ഇന്ന് ചിലര്‍ ഇതിനായി ദുരുപയോഗം ചെയ്യുന്നതും കാണാം. രാവിലെ വകതിരിവില്ലാതെ ഒന്ന്  വിട്ടാല്‍ കറങ്ങി തിരിഞ്ഞു വൈകുന്നേരത്തിനുള്ളില്‍ അതിന്റെ എല്ലാ പരിഭാഷകളും ആഖ്യാന വ്യാഖ്യാനങ്ങളും എത്തും. നല്ല സൗഹൃദവും ബന്ധവും ഒന്ന് കൂടി ഊട്ടിയുറപ്പിക്കാന്‍ ഫോം ചെയ്ത  വാട്‌സപ്പ്‌പോലുള്ള സോഷ്യല്‍ മീഡിയകളിലെ കുടുംബ ഗ്രൂപ്പുകള്‍ ഇയ്യിടെയായി മരണവീട് പോലെ ആയിട്ടുണ്ടെന്നു ചിലരൊക്കെ പരാതി പറയാറുണ്ട്. അതിന്റെ കാരണമെന്താ? ഏഷണി പരദൂഷണങ്ങളും വ്യക്തി ഹത്യകളും തന്നെ. അല്ലാതെ പിന്നെന്ത് ?

പക്ഷപ്രതിപക്ഷ ബഹുമാനവും ആദരവും വെച്ച് പുലര്‍ത്തിയായിരിക്കണം പൊതു ഇടങ്ങളില്‍ പ്രതികരിക്കേണ്ടത്; എതിര്‍ ശബ്ദങ്ങളോട് പ്രത്യേകിച്ചും. 'രാഷ്ട്രീയസാമൂഹിക – സാംസ്‌കാരിക സാക്ഷരത' മാത്രമല്ല, കൂടെ ഉത്ബുദ്ധതയും തിരിച്ചറിവും ഉണ്ടാകണം. അനുഭവങ്ങളും പരന്ന വായനയും സ്വയം സൂക്ഷ്മ പരിശോധനയും (self-scanning) ഒപ്പം കേടില്ലാത്ത ചെവിയും ഉണ്ടെങ്കിലേ ഇതിനൊരു പരിഹാരം അവരവര്‍ക്ക് തീര്‍ക്കാന്‍ സാധിക്കൂ. ഇല്ലെങ്കില്‍ പണ്ട് ഒരു മുക്കുവസ്ത്രീ,  വിരുന്നുണ്ണാനായി കൂട്ടുകാരിയുടെ പുത്തന്‍  വീട്ടില്‍ തങ്ങി,  ഉറക്കം വരാഞ്ഞപ്പോള്‍ മീന്‍കൊട്ടയില്‍ വെള്ളം തെളിച്ചു മെത്തക്കരികെ വെച്ചത് പോലെയാകും കാര്യങ്ങള്‍. അവനവന്റെ കാരക്ടര്‍ എവിടെയും  വാസനിക്കില്ല, അത് വാസനിച്ചാലേ ഉറക്കം വരൂ. എന്നാല്‍ മറ്റുള്ളവര്‍ക്കതൊട്ട് ഇരിക്കപ്പൊറുതിയും തരില്ല.

ഇത് ആര്‍ക്കും എപ്പോഴും ബാധകമാണ്, എനിക്കായാലും. ഏത് ഗ്രാഫ് വെച്ചും അളക്കാം, ഞാനും ഇടക്കിടക്ക് അളക്കുകയും വേണം.
എതിര്‍പിന്റെ സ്വരം അരുതായ്കയില്‍ നിന്നും അസഹിഷ്ണുതയില്‍ നിന്നും വരുമ്പോള്‍..

Keywords:  Article, Aslam Mavile, Policies and enmity, Opposition

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia