city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അകാലത്തില്‍ അകന്നുപോയ ഞങ്ങളുടെ റഹീംച്ച

അനുസ്മരണം/ ഹാരിസ് ബെന്നു നെല്ലിക്കുന്ന്

(www.kasargodvartha.com 14.05.2020) മരണങ്ങള്‍ കടന്നു വരുന്നത് മുന്നറിയിപ്പില്ലാതെയാണല്ലോ.? നിനച്ചിരിക്കാതെ ചില വ്യക്തികളുടെ മരണം ആയുസ് മുഴുവനും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കും. വര്‍ഷം എട്ട് പിന്നിടുമ്പോഴും ഞങ്ങളുടെ പ്രിയങ്കരനായിരുന്ന എ എം.എ റഹീംച്ചയുടെ മരണം ഓര്‍മ്മയില്‍ ഒരായിരം തവണയാണ് എത്തുന്നത്. നെല്ലിക്കുന്ന് പ്രദേശത്ത് മാത്രമല്ല കാസര്‍കോടിന്റെ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തെ മരണം കൈപിടിച്ച് കൊണ്ടു പോയത്.

ആദ്യകാലത്ത ഏറ്റവും വലിയ മാര്‍ക്കറ്റായിരുന്നു ചക്കര ബസാര്‍. ചക്കര ബസാറിലൂടെ ഒന്ന് നടന്നാല്‍ ദുബായിലെ ഏതെങ്കിലും ഒരു സ്ട്രീറ്റിലൂടെ നടന്നുപോയ അനുഭവമായിരിന്നു. ചക്കര ബസാറിലൂടെയാണ് റഹീംച്ചവ്യാപാരത്തിന് തുടക്കമിടുന്നത്.പതിയെ ആ വ്യാപാരം വലിയ നിലയിലായി. ചക്കര ബസാറില്‍ നിന്ന് പിന്നീട് അദ്ദേഹം പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ വലിയൊരു ഇലക്ട്രോണിക്ക് കട തുറന്നു. ചക്കര ബസാറില്‍ ചിതറി കിടന്ന വ്യാപാരികളെ ഒരു കുടക്കീഴില്‍ അണിനിരത്തി. അവരുടെ എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപ്പെട്ടു. സാമ്പത്തികമായി പലരേയും വ്യാപാരത്തില്‍ സഹായിച്ചു.

വ്യാപാരികളുടെ ആവശ്യങ്ങള്‍ അധികാര വര്‍ഗത്തിന് മുന്നില്‍ അവതരിപ്പിച്ചു.അദ്ദേഹത്തിന്റെ ഈ ഏകോപനം വ്യാപാരി വ്യവസായികള്‍ക്കിടയില്‍ മതിപ്പുളവാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ സംഘടനകളില്‍ സ്ഥാനങ്ങള്‍ തേടിയെത്തുകയും നിറസാന്നിധ്യമാവുകയും ചെയ്തത് അദ്ദേഹം നടത്തിയ പ്രവൃത്തികളുടെ പരിണിത ഫലം കൊണ്ടായിരുന്നു. സംഘടനയുടെ കാസര്‍കോട് യൂണിറ്റിന്റെയും ജില്ലാകമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക കാര്യങ്ങളിലും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപ്പെട്ടു. അവസാനവാക്ക് പ്രിയപെട്ട റഹിമിച്ചയുടെതായിരുന്നു . പ്രതിസന്ധി ഘട്ടങ്ങളില്‍ സധൈര്യം മുന്നോട്ട് പോകാന്‍ നേതാക്കള്‍ക്ക് എന്നും പ്രചോദനമായത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഡ്യവും ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുമായിരുന്നു.

അകാലത്തില്‍ അകന്നുപോയ ഞങ്ങളുടെ റഹീംച്ച


ജില്ലാ വ്യാപാരഭവന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്ന് കാസര്‍കോട് യൂണിറ്റ് ട്രഷറര്‍ ആയിരുന്ന അദ്ദേഹം യുണിറ്റിന്റെ വകയായി വാഗ്ദത്വം ചെയ്ത അഞ്ച് ലക്ഷം രൂപയാണ് ജില്ലാ വ്യാപാരഭവന്‍ നിര്‍മ്മാണത്തിന്റെ ആദ്യ മൂലധനം. ആ പ്രഖ്യാപനമാണ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാന്‍ ധൈര്യം നല്‍കിയത്.കാസര്‍കോട് പോലുള്ള വലിയ യൂണിറ്റില്‍ സംഘടന അംഗങ്ങളെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി കൊണ്ടു പോകുന്നതിന് മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഒരു പതിറ്റാണ്ട് കാലം മര്‍ച്ചന്റ്‌സ്് അസോസിയേഷന്റെ അമരക്കാരനായി പ്രവര്‍ത്തിച്ചു. ജില്ലയിലെ ഇലക്ട്രോണിക്‌സ് വ്യാപാരികളെ സംഘടിപ്പിച്ചു കൊണ്ട്, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡീലേര്‍സ് അസോസിയേഷന്‍ ഫോര്‍ ടി.വി.ആന്റ് ഹോം അപ്ലയന്‍സസ് എന്ന സംഘടനയുടെ പ്രവര്‍ത്തനം ജില്ലയില്‍ ആരംഭിക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

പ്രസ്തുത സംഘടനയുടെ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നെല്ലിക്കുന്ന് പ്രദേശവാസികള്‍ക്ക് അദ്ദേഹത്തേക്കുറിച്ച് പറയുമ്പോള്‍ നുറു നാവാണ്. അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.തങ്ങള്‍ ഉപ്പാപ്പ ഉറൂസിനെല്ലാം മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറി. കാണുമ്പോള്‍ എന്താടാ എന്ന് പറയും. മുറുക്കാത്ത സമയങ്ങള്‍ വിരളം. മുറുക്കുന്നതിനെ പറ്റി എതിര് പറഞ്ഞാല്‍ നിര്‍ത്തണം, എന്ന പഴയ പല്ലവിയില്‍ ഒതുക്കും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 'ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത്' എന്ന ആപ്തവാക്യം മുറുകെ പിടിച്ച് നിശ്ബ്ദനായ കാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. വര്‍ഷം എട്ട് പിന്നിടുന്നു. വ്യാപാരികള്‍ക്ക് നാട്ടുകാര്‍ക്കും ഒരു പാട് നന്‍മകള്‍ ചെയ്ത വലിയ ഹൃദയ വിശുദ്ധി സൂക്ഷിച്ച അപൂര്‍വ്വ വ്യക്തിയാണ് എ എം എ റഹീം സാഹിബ്.

(കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ ആണ് ലേഖകന്‍)

Keywords: Kasaragod, Article, Remembrance, Haris Bannu, Remembering Raheem
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia