സമീറിന്റെ സങ്കടം ആര് കേള്‍ക്കും ?
Jun 11, 2013, 11:47 IST
രവീന്ദ്രന്‍ പാടി
വിടാതെ പിടികൂടിയ അസുഖത്തിലും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തിലും തളരാതിരുന്ന സമീര്‍(32) ഇപ്പോള്‍ തീര്‍ത്തും തളരുകയാണ്. അധികൃതരുടെ കരുണയില്ലാത്ത നിലപാടിന് മുന്നിലാണ് തളര്‍ന്നു പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സുതാര്യ കേരളം പദ്ധതിയില്‍ വികലാംഗര്‍ക്ക് അനുവദിക്കുന്ന പെട്ടിക്കട സമീറിനും ലഭിച്ചിട്ടുണ്ടെങ്കിലും അത് സ്ഥാപിക്കാന്‍ സ്ഥലം ലഭിക്കാതെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ യുവാവ്. ചേരങ്കൈ കടപ്പുറം റഹ്മത്ത് മന്‍സിലിലെ മുഹമ്മദിന്റെ മകനാണ് ഹീമോഫീലിയ രോഗിയും 70 ശതമാനം വികലാംഗനുമായ സി.എം സമീര്‍.
സുതാര്യ കേരളം പദ്ധതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പെട്ടിക്കട അനുവദിച്ചതറിഞ്ഞ സമീര്‍ കട കെ.പി.ആര്‍ റാവു റോഡില്‍ തുളുനാട് ഷോപ്പിംഗ് കോംപ്ലക്‌സിനും വെയര്‍ ഹൗസിംങ് കോര്‍പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്‌സിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്ത് സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നഗരസഭ അത് നിരസിക്കുകയായിരുന്നു. കെ.പി.ആര്‍ റാവു റോഡ് 12 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന കാര്യവും അവിടെ പാര്‍ക്കിംഗ് പ്ലാസ പണിയുന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് നഗരസഭ പെട്ടിക്കട സ്ഥാപിക്കുന്നതിന് അനുമതി നല്‍കാതിരുന്നത്. തുടര്‍ന്ന് എം.ജി. റോഡിലോ, റെയില്‍വേ സ്‌റ്റേഷന്‍ റോഡിലോ, ബാങ്ക് റോഡിലോ, ദേശീയ പാതയോരത്തോ എവിടെയായാലും കട നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമീര്‍ വീണ്ടും നഗരസഭയ്ക്ക് നിവേദനം നല്‍കി.
അതിന് ലഭിച്ച മറുപടിയില്‍ എം.ജി. റോഡും റെയില്‍വേ സ്‌റ്റേഷന്‍ റോഡും ബാങ്ക് റോഡും പൊതുമരാമത്ത് വകുപ്പ് റോഡുകളാണെന്നും കറന്തക്കാട്-പുതിയ ബസ് സ്റ്റാന്റ്-വിദ്യാനഗര്‍ റോഡരികുകള്‍ നാഷണല്‍ ഹൈവേയുടേതാണെന്നും അവിടെ പെട്ടിക്കട വെക്കണമെങ്കില്‍ അവരുടെ നിരാക്ഷേപപത്രം വേണമെന്നും നഗരസഭ അറിയിച്ചു.
ദേശീയ പാത വികസനത്തിനും പൊതുമരാമത്ത് റോഡ് വികസനത്തിനും സ്ഥലം ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുമ്പോള്‍ ആ റോഡരികുകളില്‍ പെട്ടിക്കട വെക്കാന്‍ സ്ഥലം ലഭിക്കാന്‍ വിഷമമാണ്. സ്ഥലത്തിന്റെ അനുമതിപത്രം ലഭിക്കാതെ പെട്ടിക്കട നോഡല്‍ ഏജന്‍സിയായ ജില്ലാ പഞ്ചായത്ത് കൈമാറുന്നുമില്ല. അതിനാല്‍ തനിക്ക് പെട്ടിക്കട വെക്കാന്‍ സ്ഥലം ലഭ്യമാക്കണമെന്ന ആവശ്യവുമായി സമീര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തോ, കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്തോ കട വെക്കാന്‍ അനുവാദം തരണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 29നകം സ്ഥലം കണ്ടെത്തി കട തുടങ്ങാത്തപക്ഷം പദ്ധതി നഷ്ടപ്പെടും.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഓരോ വികലാംഗര്‍ക്ക് പെട്ടിക്കട അനുവദിക്കുന്ന പദ്ധതിയാണ് സുതാര്യ കേരളത്തിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്താണ് ജില്ലയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നത്.
പെട്ടിക്കടയ്ക്കായി അര്‍ഹരായ വികലാംഗരില്‍ നിന്ന് നേരത്തേ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ അപേക്ഷ ക്ഷണിക്കുകയും കൂടുതല്‍ വൈകല്യമുള്ള ഒരാളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതുപ്രകാരമാണ് സമീറും പെട്ടിക്കടയ്ക്ക് അര്‍ഹനായത്. എന്നാല്‍ കട സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമാകാത്തതിനാല്‍ അനുവദിച്ച കട നഷ്ടപ്പെട്ടുപോകുമെന്ന ആശങ്കയും നിലവിലുണ്ട്.
ആളുകള്‍ ബന്ധപ്പെടുന്ന സ്ഥലത്തല്ലാതെ വിജനമായ സ്ഥലത്ത് പെട്ടിക്കട സ്ഥാപിച്ചാല്‍ കച്ചവടം ചെയ്യാന്‍ സാധ്യമല്ല. കച്ചവട സാധ്യതകളുള്ള സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി അവിടെ കട സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യമാണ് നഗരസഭാ അധികൃതര്‍ തള്ളിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെയോ ദേശീയ പാതയുടെയോ സ്ഥലത്ത് കട വെക്കണമെങ്കില്‍ അതിനുള്ള അനുമതി സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പ് ഓഫീസുകളില്‍ നിന്ന് അനുവദിച്ച് കിട്ടണം. അതിന് ഏറെ കാലതാമസം വേണ്ടിവരും. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുമതിപത്രം കിട്ടാന്‍ തീരെ സാധ്യതയുമില്ല.
വിദ്യാനഗര്‍ ടൗണ്‍, ബി.സി റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമീര്‍ ആദ്യം നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്. അത് തങ്ങളുടെ അധീനതയിലുള്ള റോഡല്ലെന്നും ദേശീയപാതയുടേതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആ അപേക്ഷ നഗരസഭ തള്ളിയത്. എവിടെയും തനിക്ക് സ്ഥലം കിട്ടുന്നില്ലെന്ന് മനസിലായ സമീര്‍ ഒടുവില്‍ മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. അതിന് ജൂണ്‍ ആറിന് ലഭിച്ച മറുപടിയില്‍ വെച്ചിരിക്കുന്നത് നഗരസഭ തനിക്ക് നേരത്തെ തന്ന മറുപടിയുടെ കോപ്പിയാണ്.
എം.ജി റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, ബാങ്ക് റോഡ് എന്നിവ പെതുമരാമത്ത് റോഡുകളാണെന്നും കറന്തക്കാട്-പുതിയ ബസ് സ്റ്റാന്‍ഡ്-വിദ്യാനഗര്‍ റോഡ് ദേശീയ പാത 17 ന്റെ കീഴിലാണെന്നും അവിടെ കട വെക്കണമെങ്കില്‍ അവരുടെ അനുമതി വേണമെന്നും കത്തില്‍ പറയുന്നു. അവരുടെ നിരാക്ഷേപപത്രം ഹാജരാക്കുന്ന മുറക്ക് പെട്ടിക്കട സ്ഥാപിക്കുന്നതിനുള്ള നടപടി നഗരസഭ സ്വീകരിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഏത് സ്ഥലത്താണ് കട സ്ഥാപിക്കേണ്ടതെന്ന് സമീര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മുന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണെന്നും താന്‍ നല്‍കിയ എല്ലാ കത്തിലും അനുവദിച്ച് കിട്ടേണ്ട സ്ഥലങ്ങളെപറ്റി പറഞ്ഞിട്ടുണ്ടെന്നും സമീര്‍ അപേക്ഷകളുടെ കോപ്പികള്‍ കാണിച്ച് വ്യക്തമാക്കുന്നു.
ഉപജീവനമാര്‍ഗം കണ്ടെത്താനാവാതെ വലയുന്ന സമീര്‍ കൈവന്ന ആനുകൂല്യം പ്രയോജനപ്പെടുത്താനുള്ള സഹായം നഗരസഭ ചെയ്തുതരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. നേരത്തേ റോഡരികില്‍ വൃക്ഷത്തൈകളും പൂച്ചെടികളും വില്‍ക്കുന്ന ജോലിയായിരുന്നു സമീര്‍ ചെയ്തിരുന്നത്. ഇടക്കാലത്ത് പൂന്തോട്ട പരിപാലന ജോലിയിലും ഏര്‍പെട്ടു. അസുഖംമൂലം ആ ജോലികളില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെട്ടിക്കട നടത്താനുള്ള ആഗ്രഹം മനസിലുദിച്ചത്. ആ ആഗ്രഹമാണ് അധികൃതരുടെ കര്‍ശന നിലപാട്മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.
ഒരു വയസുമുതല്‍ ഹീമോഫീലിയ രോഗത്തിന് ചികിത്സയില്‍ കഴിയുകയാണ് സമീര്‍. ശരീരം മുറിയുകയോ പൊട്ടുകയോ ചെയ്താല്‍ രക്തപ്രവാഹം നിലക്കാതിരിക്കുകയും രക്ത കുഴലുകള്‍ തടസപ്പെട്ട് വേദന അനുഭപ്പെടുകയും ചെയ്യുന്നതാണ് രോഗം. മുറിവ് പറ്റിയാല്‍ 27,000 ത്തോളം രൂപ വിലവരുന്ന ഇഞ്ചക്ഷന്‍ എടുക്കണം. അസുഖംമൂലം രണ്ടാം തരത്തില്‍ പഠനം ഉപേക്ഷിച്ച സമീര്‍ ഉപജീവനത്തിനും ചികിത്സയ്ക്കും വേണ്ടിയാണ് തന്നാലാവുന്ന വിധത്തിലുള്ള ജോലികള്‍ ചെയ്യുന്നത്. വികലാംഗയായ ആദൂര്‍ സ്വദേശിനി സുമയ്യയാണ് ഭാര്യ. രണ്ട് വയസുകാരിയായ ഷഹബ മകളാണ്.
Related News:
ഹീമോഫീലിയ രോഗികള്‍ക്കുള്ള സൗജന്യ മരുന്ന് കാസര്‍കോട്ടെ രോഗികള്‍ക്ക് അന്യം
Keywords : Kasaragod, Youth, Handicape, Municipality, Article, Sameer, Government, Wife, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
വിടാതെ പിടികൂടിയ അസുഖത്തിലും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടത്തിലും തളരാതിരുന്ന സമീര്‍(32) ഇപ്പോള്‍ തീര്‍ത്തും തളരുകയാണ്. അധികൃതരുടെ കരുണയില്ലാത്ത നിലപാടിന് മുന്നിലാണ് തളര്‍ന്നു പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സുതാര്യ കേരളം പദ്ധതിയില്‍ വികലാംഗര്‍ക്ക് അനുവദിക്കുന്ന പെട്ടിക്കട സമീറിനും ലഭിച്ചിട്ടുണ്ടെങ്കിലും അത് സ്ഥാപിക്കാന്‍ സ്ഥലം ലഭിക്കാതെ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ യുവാവ്. ചേരങ്കൈ കടപ്പുറം റഹ്മത്ത് മന്‍സിലിലെ മുഹമ്മദിന്റെ മകനാണ് ഹീമോഫീലിയ രോഗിയും 70 ശതമാനം വികലാംഗനുമായ സി.എം സമീര്‍.
സുതാര്യ കേരളം പദ്ധതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പെട്ടിക്കട അനുവദിച്ചതറിഞ്ഞ സമീര്‍ കട കെ.പി.ആര്‍ റാവു റോഡില്‍ തുളുനാട് ഷോപ്പിംഗ് കോംപ്ലക്‌സിനും വെയര്‍ ഹൗസിംങ് കോര്‍പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്‌സിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്ത് സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നഗരസഭ അത് നിരസിക്കുകയായിരുന്നു. കെ.പി.ആര്‍ റാവു റോഡ് 12 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന കാര്യവും അവിടെ പാര്‍ക്കിംഗ് പ്ലാസ പണിയുന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് നഗരസഭ പെട്ടിക്കട സ്ഥാപിക്കുന്നതിന് അനുമതി നല്‍കാതിരുന്നത്. തുടര്‍ന്ന് എം.ജി. റോഡിലോ, റെയില്‍വേ സ്‌റ്റേഷന്‍ റോഡിലോ, ബാങ്ക് റോഡിലോ, ദേശീയ പാതയോരത്തോ എവിടെയായാലും കട നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമീര്‍ വീണ്ടും നഗരസഭയ്ക്ക് നിവേദനം നല്‍കി.
അതിന് ലഭിച്ച മറുപടിയില്‍ എം.ജി. റോഡും റെയില്‍വേ സ്‌റ്റേഷന്‍ റോഡും ബാങ്ക് റോഡും പൊതുമരാമത്ത് വകുപ്പ് റോഡുകളാണെന്നും കറന്തക്കാട്-പുതിയ ബസ് സ്റ്റാന്റ്-വിദ്യാനഗര്‍ റോഡരികുകള്‍ നാഷണല്‍ ഹൈവേയുടേതാണെന്നും അവിടെ പെട്ടിക്കട വെക്കണമെങ്കില്‍ അവരുടെ നിരാക്ഷേപപത്രം വേണമെന്നും നഗരസഭ അറിയിച്ചു.
ദേശീയ പാത വികസനത്തിനും പൊതുമരാമത്ത് റോഡ് വികസനത്തിനും സ്ഥലം ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുമ്പോള്‍ ആ റോഡരികുകളില്‍ പെട്ടിക്കട വെക്കാന്‍ സ്ഥലം ലഭിക്കാന്‍ വിഷമമാണ്. സ്ഥലത്തിന്റെ അനുമതിപത്രം ലഭിക്കാതെ പെട്ടിക്കട നോഡല്‍ ഏജന്‍സിയായ ജില്ലാ പഞ്ചായത്ത് കൈമാറുന്നുമില്ല. അതിനാല്‍ തനിക്ക് പെട്ടിക്കട വെക്കാന്‍ സ്ഥലം ലഭ്യമാക്കണമെന്ന ആവശ്യവുമായി സമീര്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തോ, കാസര്‍കോട് താലൂക്ക് ഓഫീസ് പരിസരത്തോ കട വെക്കാന്‍ അനുവാദം തരണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 29നകം സ്ഥലം കണ്ടെത്തി കട തുടങ്ങാത്തപക്ഷം പദ്ധതി നഷ്ടപ്പെടും.
സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഓരോ വികലാംഗര്‍ക്ക് പെട്ടിക്കട അനുവദിക്കുന്ന പദ്ധതിയാണ് സുതാര്യ കേരളത്തിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്താണ് ജില്ലയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുന്നത്.
പെട്ടിക്കടയ്ക്കായി അര്‍ഹരായ വികലാംഗരില്‍ നിന്ന് നേരത്തേ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ അപേക്ഷ ക്ഷണിക്കുകയും കൂടുതല്‍ വൈകല്യമുള്ള ഒരാളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അതുപ്രകാരമാണ് സമീറും പെട്ടിക്കടയ്ക്ക് അര്‍ഹനായത്. എന്നാല്‍ കട സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമാകാത്തതിനാല്‍ അനുവദിച്ച കട നഷ്ടപ്പെട്ടുപോകുമെന്ന ആശങ്കയും നിലവിലുണ്ട്.
ആളുകള്‍ ബന്ധപ്പെടുന്ന സ്ഥലത്തല്ലാതെ വിജനമായ സ്ഥലത്ത് പെട്ടിക്കട സ്ഥാപിച്ചാല്‍ കച്ചവടം ചെയ്യാന്‍ സാധ്യമല്ല. കച്ചവട സാധ്യതകളുള്ള സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി അവിടെ കട സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യമാണ് നഗരസഭാ അധികൃതര്‍ തള്ളിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെയോ ദേശീയ പാതയുടെയോ സ്ഥലത്ത് കട വെക്കണമെങ്കില്‍ അതിനുള്ള അനുമതി സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട വകുപ്പ് ഓഫീസുകളില്‍ നിന്ന് അനുവദിച്ച് കിട്ടണം. അതിന് ഏറെ കാലതാമസം വേണ്ടിവരും. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുമതിപത്രം കിട്ടാന്‍ തീരെ സാധ്യതയുമില്ല.
വിദ്യാനഗര്‍ ടൗണ്‍, ബി.സി റോഡ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമീര്‍ ആദ്യം നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്. അത് തങ്ങളുടെ അധീനതയിലുള്ള റോഡല്ലെന്നും ദേശീയപാതയുടേതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആ അപേക്ഷ നഗരസഭ തള്ളിയത്. എവിടെയും തനിക്ക് സ്ഥലം കിട്ടുന്നില്ലെന്ന് മനസിലായ സമീര്‍ ഒടുവില്‍ മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. അതിന് ജൂണ്‍ ആറിന് ലഭിച്ച മറുപടിയില്‍ വെച്ചിരിക്കുന്നത് നഗരസഭ തനിക്ക് നേരത്തെ തന്ന മറുപടിയുടെ കോപ്പിയാണ്.
എം.ജി റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, ബാങ്ക് റോഡ് എന്നിവ പെതുമരാമത്ത് റോഡുകളാണെന്നും കറന്തക്കാട്-പുതിയ ബസ് സ്റ്റാന്‍ഡ്-വിദ്യാനഗര്‍ റോഡ് ദേശീയ പാത 17 ന്റെ കീഴിലാണെന്നും അവിടെ കട വെക്കണമെങ്കില്‍ അവരുടെ അനുമതി വേണമെന്നും കത്തില്‍ പറയുന്നു. അവരുടെ നിരാക്ഷേപപത്രം ഹാജരാക്കുന്ന മുറക്ക് പെട്ടിക്കട സ്ഥാപിക്കുന്നതിനുള്ള നടപടി നഗരസഭ സ്വീകരിക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. അതേസമയം ഏത് സ്ഥലത്താണ് കട സ്ഥാപിക്കേണ്ടതെന്ന് സമീര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മുന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നുണ്ട്. ഇത് വസ്തുതാ വിരുദ്ധമാണെന്നും താന്‍ നല്‍കിയ എല്ലാ കത്തിലും അനുവദിച്ച് കിട്ടേണ്ട സ്ഥലങ്ങളെപറ്റി പറഞ്ഞിട്ടുണ്ടെന്നും സമീര്‍ അപേക്ഷകളുടെ കോപ്പികള്‍ കാണിച്ച് വ്യക്തമാക്കുന്നു.
ഉപജീവനമാര്‍ഗം കണ്ടെത്താനാവാതെ വലയുന്ന സമീര്‍ കൈവന്ന ആനുകൂല്യം പ്രയോജനപ്പെടുത്താനുള്ള സഹായം നഗരസഭ ചെയ്തുതരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. നേരത്തേ റോഡരികില്‍ വൃക്ഷത്തൈകളും പൂച്ചെടികളും വില്‍ക്കുന്ന ജോലിയായിരുന്നു സമീര്‍ ചെയ്തിരുന്നത്. ഇടക്കാലത്ത് പൂന്തോട്ട പരിപാലന ജോലിയിലും ഏര്‍പെട്ടു. അസുഖംമൂലം ആ ജോലികളില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെട്ടിക്കട നടത്താനുള്ള ആഗ്രഹം മനസിലുദിച്ചത്. ആ ആഗ്രഹമാണ് അധികൃതരുടെ കര്‍ശന നിലപാട്മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.
Raveendran Padi (Writer) |