കളങ്കമറ്റ സാമൂഹ്യ സേവനം ആദരിക്കപ്പെടുമ്പോൾ
May 21, 2020, 20:18 IST
ഹനീഫ് കൽമാട്ട
(www.kasargodvartha.com 21.05.2020) ലോകജനതയെ ഭയാശങ്കളുടേയും അനിശ്ചിതത്വൻറെയും മുൾമുനയിൽ നിർത്തി, ചൈനയിൽ നിന്നും തുടക്കമിട്ട കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ ഈ മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ലോകത്തെങ്ങും ലോക്ക്ഡൗൺ നടപ്പിലാക്കി. ജനങ്ങൾ വീടുകൾക്കുള്ളിൽ തങ്ങി. തങ്ങളുടെ സുഖ സൗകര്യങ്ങൾക്ക് നിയന്ത്രണവും പരിമിതികളും സ്വീകരിച്ചു. പല രാജ്യങ്ങളിലെയും സർക്കാരും ഭരണ കർത്താക്കളും എന്ത് ചെയ്യണമെന്നറിയാതെ ശങ്കിച്ച് നിന്നപ്പോഴും ചില ഭരണകൂടങ്ങൾ തുടക്കത്തിൽ പ്രശ്നത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെ അവഗണിച്ചപ്പോഴും കൊറോണ ദിവസങ്ങൾക്കുള്ളിൽ ലോകത്തെ മുട്ടുകുത്തിച്ചു.
നാം ഇപ്പോഴും വിമർശനത്തോടെ മാത്രം പരാമർശിക്കാറുള്ള നമ്മുയുടെ ഇന്ത്യയും പ്രവാസഭൂമികയിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള ഗൾഫ് നാടുകളിലും വളരെ സൂക്ഷ്മമായും ശാസ്ത്രീയമായും ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിച്ചതിൻറെ ഫലമായി ഒരളവു വരെ വൈറസ് വ്യാപനം തടയാനായി; മരണ സംഖ്യ കുറക്കാനും. എന്തിനും കഴിവുള്ള ലോകത്തെ നിയന്ത്രിക്കാൻ കോപ്പു കൂട്ടുന്ന രാഷ്ട്രങ്ങൾ അടക്കം, ആധുനികതയുടെയും ഗവേഷണങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും ഈറ്റില്ലമായ യൂറോപ്യൻ രാജ്യങ്ങളിലടക്കം എണ്ണമറ്റ ജീവനുകൾ മരണത്തിന് കീഴടങ്ങി.
ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നേഴ്‌സുമാർ, ഡ്രൈവർമാർ, നിയമപാലകർ തുടങ്ങിയവരും ജില്ലാ സംസ്ഥാന ഭരണകർത്താക്കൾ എന്നിവരും നടത്തിയ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണ്. പ്രതിരോധപ്രവർത്തനങ്ങൾ ഒരുഭാഗത്ത് നടക്കുമ്പോൾ തന്നെ, നാശത്തിന്റെ കണക്കുകൾ ദൃശ്യമാധ്യമങ്ങളിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു. യുഎഇയിൽ സകല സജ്ജീകരണങ്ങളും ഒരുക്കി ഭരണാധികാരികൾ, ഇതിനിടയിൽ ദുബായിലെ നൈഫ് ഏരിയ പോലുള്ള സ്ഥലങ്ങളിൽ കുടുസുമുറികളിൽ ഒരു ബെഡ്സ്പേസ് വാടകക്കെടുത്ത് താമസിക്കുന്ന ബാച്ചലേഴ്‌സ് എങ്ങിനെ സാമൂഹ്യ അകലം പാലിക്കും, റൂമിലുള്ള സഹവാസികൾക്കു വൈറസ് ബാധയുണ്ടോ എന്നെങ്ങനെ അറിയും, ഇനി അറിഞ്ഞാൽ തന്നെ എവിടെ ക്വാറന്റൈനും ഐസൊലേഷനും ചെയ്യും? തുച്ഛമായ ശമ്പളവും.ജോലിയില്ലെങ്കിൽ കിട്ടാതിരുന്ന അവസ്ഥയും മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ ദുരിതത്തിലാക്കി. ചില സന്നദ്ധ സംഘടനകൾ ഭക്ഷണവും മറ്റും വിതരണം ചെയ്തുവെങ്കിലും പരിമിതികളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസലോകത്തെ കാരുണ്യത്തിന്റെ കൂട്ടായ്മയായ ദുബായ് കെഎംസിസി രംഗത്തുവരുന്നത്.
വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു, പിന്നാലെ കെഎംസിസി വളണ്ടിയർമാരുടെ സേവനം വാഗ്ദാനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ അർപ്പണബോധവും ഇച്ഛാശക്തിയും സഹജീവി സ്നേഹവും കൊണ്ട് സ്വയംസമർപ്പിതരായി മുന്നിട്ടിറങ്ങി. രോഗബാധിതരെയും സംശയകരമായി ഐസൊലേഷൻ ചെയ്യേണ്ടവരുമായും ബന്ധപ്പെടുമ്പോൾ രോഗം പകരാനുള്ള സാധ്യത ഏറെയുണ്ടായിട്ടും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് മനുഷ്യസ്നേഹികൾ ആരോഗ്യ മന്ത്രാലയത്തിന്റെയും പോലീസ് വകുപ്പിന്റെയും ആംബുലൻസ് വിഭാഗത്തിന്റെയും കൂടെ പോലീസ് നല്കിയ യൂണിഫോമും ബാഡ്ജും ധരിച്ച് കർമ്മനിരതരായത്. ഭക്ഷ്യവസ്തു കിറ്റും മറ്റും ആശുപത്രിയിലേക്കും ഐസൊലേഷൻ ക്യാമ്പുകളിലേക്കും മാറ്റുന്നത്തിലും ഇവർ സജീവമായി.
ചിട്ടയാർന്ന പ്രവർത്തനങ്ങൾക്ക് പിന്നിൽ സംഘടനാനേതാക്കളുടെ ഇടമുറിയാത്ത നിരീക്ഷണവും ഇടപെടലും ഉണ്ടായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഇബ്രാഹിം എളേറ്റിലിന്റെയും സംസ്ഥാന ഭാരവാഹികളുടെയും നേതൃത്വത്തിൽ വിവിധ ജില്ലാ കമ്മിറ്റികൾ മുഖേനെയാണ് ഈ "ദ്രുതസേനയുടെ" പ്രവർത്തനം. കാസർകോട് ടീമിന്റെ തലപ്പത്തു ജില്ലാ ഭാരവാഹികൾ മേൽനോട്ടം വഹിച്ചു.
ഇവിടെയാണ് മലയാളി മനസിന്റെ നന്മയുടെ വ്യാപ്തി ലോകം മനസിലാക്കേണ്ടത്. ഏതു നിമിഷവും വൈറസ് ബാധിക്കാനുള്ള സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും ജീവൻ പണയം വെച്ച് നടത്തിയ പ്രവർത്തനങ്ങൾ ലോകം തീർച്ചയായും ശ്രദ്ധിച്ചുകാണും.
വർഷങ്ങളായി കെഎംസിസിയിൽ, ചെറുപുഞ്ചിരിയുമായി, ഒരുപാട് ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ചു ജില്ലയിലെ നിരാശ്രയർക്കും അഗതികൾക്കും താങ്ങായ സലാം കന്യപ്പാടി ഇവിടെയും സജീവമായിരുന്നു. കഴിഞ്ഞ ദിവസം സലാമുമായി സംസാരിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. വർഷങ്ങളായി മണ്ഡലം ജില്ലാകമ്മിറ്റികളിലും കെഎംസിസിയുടെ മറ്റു സബ് കമ്മിറ്റികളിലും ഒന്നിച്ചു പ്രവർത്തിച്ചു. സംസ്ഥാന സെക്രട്ടറി ആയിരിക്കെ ഏകദേശം എട്ട് വർഷത്തോളം കെഎംസിസി മീഡിയവിങ്ങിൻറെ ചുമതല എന്നിൽ അർപ്പിതമായപ്പോൾ, കൺവീനറായി സലാം പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നും നൂതന ആശയങ്ങൾ മുന്നോട്ട് വെച്ചിരുന്ന സലാം എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. ഭാര്യയും ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബം ദുബൈയിലായിട്ടും വളണ്ടിയർമാർക്കൊപ്പം അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സഹായഹസ്തവുമായി കയറിയിറങ്ങുമ്പോൾ എന്ത് തോന്നിഎന്നാ ചോദ്യത്തിന് സ്വതസിദ്ധമായ ചിരിയോടെയുള്ള ഉത്തരം എന്റെ കുടുംബത്തെക്കുറിച്ച് വേവലാതിയും ആശങ്കയും അല്പം ഭയവും ഇല്ലാഞ്ഞിട്ടല്ല, മറിച്ച് നമ്മുടെ സമൂഹത്തിലെ, നമ്മുടെ നാട്ടിലെ ആളുകൾ കോവിഡ് 19 ന്റെ ഭയാശങ്കയിൽ ഉലയുമ്പോൾ സാമൂഹ്യ പ്രവർത്തകരെന്നു വിളിക്കുന്ന നമുക്ക് മാറി നിൽക്കാനാകുമോ എന്നതായിരുന്നു. അവരിലോരോരുത്തരുടേയും കുടുംബാങ്ങങ്ങൾ അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾക്കു മുമ്പിൽ നമ്മുടെ യജ്ഞം ഒന്നുമല്ലെന്ന് തോന്നിപ്പിക്കുന്ന നിമിഷം. അവിടെയാണ് നമുക്കുള്ളിലെ മനുഷ്യൻ സഹജീവി സ്‌നേഹത്തിന്റെ വക്താവാവേണ്ടത്. ഇതാരേയും ബോധ്യപ്പെടുത്താനല്ല.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റേയും കാരുണ്യത്തിന്റേയും വിളനിലമായ ഹരിത പ്രസ്ഥാനത്തിലൂടെ വളർന്നു പ്രവാസ ഭൂമിയിൽ സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങളിൽ നടത്തുന്ന ഇടപെടലുകളിലൂടെയും കെഎംസിസി എന്ന കൂട്ടായ്മയുടെ ഭാഗമാവാനും പ്രവർത്തനങ്ങളിൽ കൂട്ടാവാനും സാധിച്ചതിൽ അഭിമാനിക്കുന്നു.
കഴിഞ്ഞദിവസം സലാം അമ്പരപ്പിക്കുന്ന ഒരനുഭവം പങ്കുവെച്ചു. ദുബൈ ഭരണാധികാരിയുടെ ഒരു സമ്മാനപൊതി വീട്ടിൽ എത്തിയിരിക്കുന്നു. രാജ്യത്തെയും പ്രവാസികളടക്കമുള്ള ജനങ്ങളെയും ഇത്രമേൽ ശ്രദ്ധയോടെ, സ്നേഹത്തോടെ കൊണ്ട് നടക്കുന്ന എമിറേറ്റ്സിലെ ഭരണാധികാരികളുടെ ഹൃദയ വിശാലതയാണ് ഇത് കാണിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞ വാക്കുകൾ വളരെ പ്രസക്തമാണ്. ഇവിടെ പ്രവാസികളില്ല. നാം എല്ലാവരും ഒരു കുടുംബാംഗങ്ങളാണ് - അദ്ദേഹം പറയുകയുണ്ടായി. പാരിതോഷികത്തിൻറെ ആഹ്ളാദത്തിനിടയിലും സലാമിന്റെ ഫോൺ ശബ്ദിച്ചുകൊണ്ടേയിരുന്നു മിക്കതും കെഎംസിസി പ്രവർത്തകരും നേതാക്കളും. ഇത് പകലല്ല... പാതിരാത്രിക്ക് ശേഷമാണെന്നോർക്കണം.
Keywords: Article, Top-Headlines, KMCC, Dubai-KMCC, Social service, Haneefa Kalmatta, When social service is honored
< !- START disable copy paste -->

സലാം കന്യാപ്പാടി
< !- START disable copy paste -->