city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? മുനീര്‍ ചെര്‍ക്കളയ്ക്ക് പറയാനുള്ളത്

പ്രതിഷേധിക്കുക, പ്രതികരിക്കുക

(www.kasargodvartha.com 28.09.2014) പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്നു എന്നും പ്രവാസി സമൂഹത്തിന്റെ വിയര്‍പ്പിന്റേയും നെടുവീര്‍പ്പിന്റേയും പ്രതിഫലമാണ് ഇന്ന് കാണുന്ന കേരളത്തിന്റെ പ്രൗഢി എന്നും പ്രവാസികളും അല്ലാത്തവരുമായ എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. പ്രവാസികളുടെ വിയര്‍പ്പുപണത്തിന്റെ ഹുങ്കില്‍ പണിതുയര്‍ത്തിയ പ്രൗഢിക്കുമപ്പുറം ആരേയും അല്ലലറിയിക്കാതെ അന്നന്നത്തെ അന്നം മുടങ്ങാതെ കഴിഞ്ഞ് കൂടുന്ന പാവങ്ങളായ പ്രവാസികളുടെ കുടുംബങ്ങളും നമ്മുടെ നാടുകളില്‍ ജീവിക്കുന്നുണ്ട്.

കടലിനിക്കരെ തന്നിലര്‍പ്പിതമായ ബാധ്യതകളുടെ ഭാണ്ഡക്കെട്ട് ചുമന്ന പരിണിത പ്രജ്ഞനായ ശരാശരി പ്രവാസിയുടെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നീണ്ട് പോവുന്നു. ആയിരം നൂലാമാലകളില്‍ കെട്ട് പിണഞ്ഞ് നില്‍ക്കുന്ന പ്രവാസികള്‍ക്ക് പരാതി പറയാന്‍ സമയം ലഭ്യമാവാറുമില്ല.

പാസ്‌പോര്‍ട്ട് മുതല്‍ യാത്രാരേഖകള്‍ വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. അതാത് സമയങ്ങളില്‍ ചൂഷണം ചെയ്യപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് പ്രവാസികളെന്ന് തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞോ? വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്ക്, പ്രത്യേകിച്ച് മലബാറിലെ പ്രവാസികള്‍ക്ക് നേരെയുള്ള വിവേചനം കണ്ടില്ലെന്ന് നടിക്കാനാവുമോ.

മംഗലാപുരം വിമാനത്താവളത്തില്‍ മലയാളി യാത്രക്കാരെ തരം തിരിച്ച് നിര്‍ത്തി അപമാനിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഉപ്പളയിലെ ഖാദര്‍ എന്ന യുവാവ്. കേടായ ടാബിന്റെ ബാറ്ററിയെ ബോംബായി ചിത്രീകരിച്ച് ദേശീയ മാധ്യമങ്ങളിലടക്കം ബ്രേക്കിംഗ് ന്യൂസുകള്‍ നല്‍കി മണിക്കൂറുകളോളം തീവ്രവാദിയാക്കി പീഡിപ്പിച്ച ഖാദറിന്റെ ഞെട്ടലും വിങ്ങലും ഇനിയും മാറിയിട്ടില്ല. ജോലിക്ക് പോകാന്‍ പോലുമാവാതെ പകച്ച് നില്‍ക്കുകയാണ് ഖാദര്‍. കയ്‌പേറിയതും പ്രാദേശിക വികാരത്തോടെയും പീഡനത്തിനിരയായ നൂറു കണക്കിനു പരാതികളാണ് ഇത് സംബന്ധമായി ഉയര്‍ന്ന് വരുന്നത്. പാസ്‌പോര്‍ട്ട് പേജില്‍ പേനയുപയോഗിച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ വൃത്തി കേടാക്കിയത് കാരണം വിസ പുതുക്കാനാവാതെ മാസങ്ങളോളം വിഷമത്തിലായ കാസര്‍കോട് സ്വദേശി നിയമ നടപടിക്കൊരുങ്ങുകയാണ്.

മംഗാലാപുരം വിമാനത്താവളത്തിലെ ജീവനക്കാരുടെ ഇത്തരം പെരുമാറ്റ രീതികള്‍ അവസാനിപ്പിക്കണം. ഖാദര്‍ എന്ന യുവാവിനെ തീവ്രവാദിയാക്കി പീഡിപ്പിച്ച സംഭവമടക്കം സൂചിപ്പിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി ഫാക്‌സ് സന്ദേശമയക്കുകയും പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദുബൈ കാസര്‍കോട് മണ്ഡലം കെ.എം.സി.സി നേതാക്കള്‍ ദുബൈയിലെത്തിയ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും മംഗല്‍പ്പാടി പഞ്ചായത്ത് കെ.എം.സി.സി നാട്ടിലേ നേതാക്കളടക്കമുള്ളവരെ ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലുമാണ്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നീണ്ടു പോകുമ്പോഴും എന്ത് കൊണ്ടോ അധികാരികളും വേണ്ടപ്പെട്ടവരും നിസ്സംഗതയിലാണ്. പലപ്പോഴും ചെറിയ വിഷയങ്ങളില്‍ പോലും സമര രംഗത്തിറങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും പ്രവാസികളോട് അധികാരികള്‍ കൈക്കൊള്ളുന്ന വിവേചനത്തെ കണ്ടില്ലെന്ന് നടിക്കുന്നു. പ്രവാസികളുടെ യാത്ര മുടക്കി ആനന്ദിക്കുന്ന വിമാനത്താവള അധികൃതരുടെ ക്രൂരവിനോദങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണം.

പ്രവാസികളോട് മംഗലാപുരം വിമാനത്താവള അധികൃതര്‍ കാണിക്കുന്ന ക്രൂരത ജനങ്ങളിലെത്തിക്കുകയും പ്രവാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള പീഡനങ്ങള്‍ പുറത്ത് കൊണ്ട് വന്ന് അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും ശ്രമിക്കുന്ന കാസര്‍കോട്‌വാര്‍ത്ത യോട് പ്രവാസി സമൂഹത്തിനുള്ള കടപ്പാടും നന്ദിയും അറിയിക്കുന്നു.

(ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷററാണ് മുനീര്‍ ചെര്‍ക്കളം)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related :
മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? പി.ഡി നൂറുദ്ദീന് പറയാനുള്ളത്
മംഗലാപുരം വിമാനത്താവളത്തില്‍ സംഭവിക്കുന്നതെന്ത്? മുനീര്‍ ചെര്‍ക്കളയ്ക്ക് പറയാനുള്ളത്

മംഗലാപുരം വിമാനത്താവളത്തില്‍ മലബാറില്‍ നിന്നുള്ള യാത്രക്കാരെ, വിശിഷ്യാ കാസര്‍കോട്ടുകാരെ ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിവാണെന്ന് ചില പ്രവാസി സുഹൃത്തുക്കളില്‍ നിന്നും മനസിലാക്കുന്നു. ആര്‍ക്കെങ്കിലും അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം കാസര്‍കോട്‌വാര്‍ത്തയെ ഫേസ്ബുക്ക് പേജിലെ മെസേജ് വഴിയോ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ അറിയിക്കുക. അക്കാര്യങ്ങള്‍ ക്രോഡീകരിച്ച് ജനപ്രതിനിധികളുടെയും നേതാക്കളുടേയും ബന്ധപ്പെട്ട അധികാരികളുടേയും ശ്രദ്ധയില്‍പെടുത്താം. നിങ്ങളുടെ പേരും ഫോണ്‍നമ്പറും മറ്റും രഹസ്യമായിവെക്കും. എങ്കില്‍ ഉടന്‍ തന്നെ നമുക്ക് ഒരു ഇടപെടല്‍ നടത്താം...അനുഭവങ്ങള്‍ ഒക്ടോബര്‍ 10ന് മുമ്പ് ലഭിച്ചിരിക്കണം

news@kasaragodvartha.com
+91 9495059432 Mahin Kunnil
(Call Time: Between 6PM to 10PM IST Only)

Keywords : Kasaragod, Kerala, KMCC, Airport, Muneer Cherkala, Expatriates, Kasargod, Malabar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia