city-gold-ad-for-blogger

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സുരക്ഷിതരല്ല നാം: അംബികാസുതന്‍ മാങ്ങാട്

വോട്ടോര്‍മ / പ്രതിഭാരാജന്‍


ഉദുമ: (www.kasargodvartha.com 10.05.2016) കേരളം അപകടകരമായ പാരിസ്ഥിതി വിഷയങ്ങള്‍ നേരിടുന്നതിനിടയിലുടെയാണ് കേരള നിയമസഭാ തെരെഞ്ഞെടുപ്പ് കടന്നു വരുന്നത്. മുമ്പൊന്നും കാണാത്തവിധം ജലദൗര്‍ലഭ്യം, ഭൂമിയുടെ മലിനീകരണം പുര്‍ത്തിയായിരിക്കുന്നു. സഹ്യപര്‍വ്വതത്തിനും അറബിക്കടലിനും ഇടയില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നാമിന്ന് സുരക്ഷിതരല്ല. പിറന്നു വീണ ഭുമി അതേ  അര്‍ത്ഥത്തില്‍ വരും തലമുറക്ക് തിരിച്ചു നല്‍കാനുള്ള കടമയില്‍ നിന്നും പൊതു സമൂഹം വ്യതിചലിക്കേണ്ടുന്ന സ്ഥതി വന്നു ചേര്‍ന്നിരിക്കുന്നു. ഇതു തരിച്ചറിയാത്ത ഒരു കക്ഷിയോടും, മുന്നണിയോടും സമരസപ്പെടരുത് നാം. ഇത് ഉറക്കെപ്പറയേണ്ട കര്‍ത്തവ്യം എഴുത്തുകാരന്റേതു കുടിയാണ്.

സമകാലിക രാഷ്ട്രീയം അവകാശപ്പെടുന്ന വികസനമെന്നാല്‍ കുന്നും മലയും പുഴയും പാടവും കല്ലും മണ്ണും ഇല്ലാതാക്കി ആത്യന്തികമായി ഭുമിയെ ഇല്ലായ്മ ചെയ്യുക എന്നുള്ളതാണ്. ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ തയ്യാറാകുന്ന ഭരണകൂടമാണ് നമുക്കു വേണ്ടത്. മെത്രാന്‍ കായല്‍ അടക്കം പ്രകൃതിയുടെ നീക്കിയിരിപ്പുകള്‍ ലോപിച്ചില്ലാതായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വിഷു മുതല്‍ ഈ വിഷുവരെ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ സമാരംഭിച്ച ജൈവകൃഷി നമുക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

ദൈവത്തിന്റെ സ്വന്തം നാട് നമുക്ക് തിരിച്ചു പിടിച്ചേ മതിയാവു. ഈ മണ്ണില്‍ നമുക്ക് സുരക്ഷിതരാവണം. ഉണ്ടായിരുന്നതൊക്കെ ഇല്ലാതാക്കലല്ല വികസനമെന്ന് ഉറക്കെ പറയാന്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ വിലപ്പെട്ട സമ്മതിദാനാവകാശമുണ്ട്. ഭുമിയെ തിരിച്ചു പിടിക്കാനുതകുന്ന ഭരണകുടത്തെ സൃഷ്ടിക്കാന്‍ ശക്തിയുള്ള വജ്രായുധം എടുത്തു പ്രയോഗിക്കാന്‍ സമയമായിരിക്കുന്നു. അതിനായ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം നാം. അതിനായിരിക്കട്ടെ ഇത്തവണത്തെ വോട്ട്.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സുരക്ഷിതരല്ല നാം: അംബികാസുതന്‍ മാങ്ങാട്

Keywords:  Kerala, Kasaragod, Prathibha-Rajan, Article, Mangad, Election 2016, Ambikasuthan Mangad, Vottorma.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia