ചക്കര ബസാറിനെ ഇലക്ട്രോണിക് മാർകെറ്റാക്കി മാറ്റിയ ദീർഘവീക്ഷണം; എ എം എ റഹീമിന്റെ ഓർമകൾക്ക് ഒമ്പതാണ്ട്
എ കെ മൊയതീൻ കുഞ്ഞി
(www.kasargodvartha.com 03.05.2021) കാസറഗോഡ് ചക്കര ബസാറിൽ ഒരു ചെറുകിട വ്യാപാരിയായി വ്യാപാര രംഗത്തേക്ക് വന്ന എ എം എ റഹീം ദീർഘകാലം കാസറഗോഡിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ചതിനോടൊപ്പം എന്റെ സഹപ്രവർത്തകനായി വ്യാപാരി സംഘടനയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ ഒരിക്കലും മറക്കാനാവാത്തതാണ്.
കാസറഗോഡ് മർച്ചൻറ് സ് അസോസിയേഷന്റെ ട്രഷററായി ദീർഘകാലം അദ്ദേഹം പ്രവർത്തിക്കുകയും അതോടൊപ്പം മർച്ചൻറ് വെൽഫയർ സൊസൈറ്റിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാസറഗോഡ് വ്യാപാര ഭവൻ നിർമ്മാണ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് മുതൽ പൂർത്തിയാവുന്നത് വരെ ഏത് പ്രതിസന്ധിയിലും എന്നെ സഹായിച്ച സഹപ്രവർത്തകനാണ്.
പഴയ കാല ചക്കര ബസാർ ചൂടി, പായ വ്യാപാര കേന്ദ്രമായിരുന്നു. എന്നാൽ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ചക്കര ബസാറിനെ ഇലക്ട്രോണിക്ക് മാർക്കറ്റാക്കി മാറ്റിയതിനു പിന്നിലുള്ള എഎംഎ റഹീമിന്റെ പ്രവർത്തനവും, ദീർഘവീക്ഷണവും ഏവരും പ്രശംസിക്കുന്നതാണ്.
വ്യാപാര രംഗത്തെ കരുത്തനായ എഎംഎ റഹീം നമ്മെ വിട്ടു പിരിഞ്ഞ് 9 വർഷങ്ങൾ കഴിഞ്ഞെങ്കിലും കാസറഗോഡിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തും വ്യാപാര മേഖലയിലും ഉണ്ടായ വിടവ് ഇന്നും നികത്താൻ സാധിക്കാത്തതാണ് .അദ്ദേഹത്തിന്റെ പരലോക ശാന്തിക്കായി പ്രാർത്ഥിക്കുന്നു.
(കാസർകോട് മർചൻറ്സ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)
Keywords: Kasaragod, Kerala, News, Article, Death, Death-anniversary, Politics, Chakkara-Bazar, Merchant-association, Vision to turn Chakara Bazaar into an electronic market; Nine years memory of AMA Rahim.
< !- START disable copy paste -->