city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാം ഹനീഫ; പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വരച്ചുകാട്ടിയ മൂത്താപ്പ

ഫാത്വിമത് ഫർഹാന

(www.kasargodvartha.com 06.06.2021) ഒരു ലോക പരിസ്ഥിതി ദിനം കൂടി കടന്നുപോയിരിക്കുന്നു. ലോകം മുഴുവനും പരിസ്ഥിതിയായും ജീവ ജാലങ്ങളെയും വർണ്ണിക്കുമ്പോൾ ഞങ്ങൾക്ക് ഓർക്കാനുള്ളത് ഞങ്ങളുടെ വിളക്കായ് തെളിഞ്ഞ് നിന്നിരുന്ന ഞങ്ങളുടെ മൂത്ത നാം ഹനീഫയെ കുറിച്ചാണ് .

ഞങ്ങൾക്ക് ചെടികളെയും മണ്ണിനേയും കുറിച്ച് പ്രാഥമികമായ അറിവ് നൽകുകയും അതു വീടിന്റെ പരിസരത്തു നട്ടുപിടിപ്പിച്ചു അതിനെ പരിപാലിക്കാൻ ഞങ്ങളുടെ കുഞ്ഞുമനസ്സിൽ മരവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പറഞ്ഞ് തരികയും, വളരെ അധികം പ്രോത്സാഹനം നൽകുകയും ചെയ്ത ഞങ്ങളുടെ മൂത്ത ഇന്ന് കൂടെയില്ലാത്തതു ഞങ്ങൾക്ക് എന്നപോലെ വീട്ടിലെ വൃക്ഷഫലാദികൾക്കും മതേതരമനസ്സ് കൂടെ നിർത്തുന്ന ഞങ്ങളുടെ നാടിനും സമൂഹത്തിനും ഹൃദയനൊമ്പരമാണ്.

നാം ഹനീഫ; പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വരച്ചുകാട്ടിയ മൂത്താപ്പ

മൂത്തായും കുടുംബവും അവരുടെ മൈൽപാറയിലെ വീട് മാറി ഞങ്ങളുടെ തറവാട് വീട്ടിലേക്ക്‌ താമസം മാറിയത് മുതൽ ഞാൻ പതിവായി കാണാറുള്ള കാഴ്ചയായിരുന്നു രാവിലേയും വൈകുന്നേരവും ചെടികളോടും മണ്ണിനോടും സംസാരിക്കുന്ന മൂത്തയെയാണ്. വൃക്ഷങ്ങൾ നട്ട് പിടിപ്പിക്കുന്നതും, അത് പൂവിടുന്നതും കായ്ക്കുന്നതും ഞങ്ങൾ കുട്ടികളെ കൊണ്ട് കാണിക്കും, ഒരു പൂവ് വിരിയുന്നത് പോലെ മൂത്തയുടെ മുഖത്ത് പുഞ്ചിരി വിടരുന്നതും ഞങ്ങൾ കൗതുകത്തോടെ നോക്കി കാണാറുണ്ട്.

എവിടെ കണ്ടാലും വ്യത്യസ്തമായി കാണുന്ന ചെടികളെയും മരങ്ങളെയും കൊണ്ടുവന്നു വീട്ടുപറമ്പിൽ നടുകയും, മറ്റുള്ളവരിലേക്ക് അതിൻറെ ഗുണത്തെ കുറിച്ച് വിവരിക്കുന്നതും അതിൽ നിന്ന് ലഭിക്കുന്ന ഫലം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും മൂത്തയുടെ സ്ഥിരം ഹോബിയായിരുന്നു.

പരിസ്ഥിതിയെയും മണ്ണിനേയും ഇത്രയും സ്നേഹിച്ച ഞങ്ങളുടെ മൂത്താന്റെ വിയർപ്പിന്റെ ഗന്ധത്തെ പറ്റി പറയാൻ ഉമ്മാച്ച കോമ്പൗണ്ടിലെ ഓരോ ചെടികൾക്കും, മരങ്ങൾക്കും ഒരുപാട് കഥകളുണ്ടാകും. പരിസ്ഥിതിയുടെ പച്ചപ്പ് എന്നും ഒരു വികാരമായി കണ്ട് അത് ജീവന് തുല്യം സ്നേഹിക്കാൻ കുടുംബത്തിന് എന്നും ഉത്തേജനം തന്ന മൂത്തയുടെ വേർപാടിന്റെ ഏഴാം ദിവസം തന്നെ പരിസ്ഥിതി ദിനത്തിൻറെ മഹത്വം എഴുതാൻ എനിക്കവസരം വന്നിരിക്കുന്നു.

ഞങ്ങളുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വഴിവിളക്കായിരുന്ന മൂത്ത ഞങ്ങളിൽ നിന്നു ഇത്രയും പെട്ടെന്നു അണഞ്ഞു പോകുമെന്നു ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. ഒരുപാട് ഹൃദയം പൊട്ടുന്ന നൊമ്പരങ്ങൾക്ക് ഇടയിൽനിന്നും മൂത്ത ബാക്കി വെച്ചുപോയ സത്പ്രവർത്തികൾ ഞങ്ങൾക്കു എന്നും മുതൽക്കൂട്ടാകും.

നാം ഹനീഫ; പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വരച്ചുകാട്ടിയ മൂത്താപ്പ



നാം ഹനീഫ; പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വരച്ചുകാട്ടിയ മൂത്താപ്പ

(പ്ലസ് ടു വിദ്യാർഥിനിയാണ് ഫർഹാന)

Keywords:  Kerala, News, Kasaragod, Article, Environment, Nature, Trees, Plants, Uncle who portrayed the interrelationship between the environment and man.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia