city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...സോഷ്യല്‍ മീഡിയയില്‍ ട്രോളുത്സവം..

നിഷ്ത്തര്‍ മുഹമ്മദ്
(www.kasargodvartha.com 15.10.2017) ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...ഇതാണ് ഇപ്പോള്‍ കെ എല്‍ 14 ട്രോളുകളില്‍ ട്രെന്‍ഡ്. മെഗാസ്റ്റാര്‍ മമ്മൂട്ടി കാസര്‍കോട്ടെ പെട്രോള്‍ പമ്പില്‍ എന്ന അടിക്കുറിപ്പോടെ രണ്ടാഴ്ച മുമ്പ് ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. ചിലര്‍ ബദിയടുക്ക പെട്രോള്‍ പമ്പിലാണെന്നും മഞ്ചേശ്വരം പെട്രോള്‍ പമ്പിലാണെന്നും തള്ളിവിട്ടു. വൈകാതെ ട്രോളര്‍മാര്‍ തള്ളിവിട്ടവരെ ചുമരിലൊട്ടിച്ച് തേക്കാന്‍ തുടങ്ങി.

അതില്‍ ഒരു ട്രോളന്‍ മമ്മൂട്ടിയെ കൊണ്ടുപോയി തുരുത്തിപുഴയിലിട്ടു.. മായാവി സിനിമയിലെ രംഗമാണ് ട്രോളിനുപയോഗിച്ചത്. തുരുത്തി പുഴയില്‍ നിന്ന് രക്ഷപ്പെട്ട മമ്മൂട്ടിയെ മറ്റൊരുത്തന്‍ കെയര്‍വെല്‍ ആശുപത്രിയില്‍ കൊണ്ടുപോയി അഡ്മിറ്റാക്കി...എന്തായങ്കും കാസ്രോട്ടോളം ബന്നദല്ലെ പൊര്ക്ക് കല്ല് കീക്കാന്‍ ബന്ന ലോറീലും മമ്മൂട്ടി ബെല്ച്ച് കേറ്റിറാ...ഇതും മനസ്സില്‍ കണ്ട് ഒരു വിരുതന്‍ മമ്മൂട്ടിയെ വീട്ടുപണിക്ക് കല്ല് കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാക്കി.. അച്ചു പുറത്തിറങ്ങിയ തക്കം നോക്കി ചിലര്‍ മമ്മൂട്ടിയെ അച്ചുവിന്റെ കടയിലും കയറ്റി. ട്രോള്‍മഴ തുടര്‍ന്നപ്പോള്‍ മമ്മൂട്ടി കോഴിക്കടയിലും കച്ചവടം തുടങ്ങി.

പിന്നീട് ചെര്‍ക്കളയില്‍ മമ്മൂട്ടി കള്ളുകുടിയനോടൊപ്പം കാറിലിരുന്ന് സെല്‍ഫിയെടുത്ത് കളിച്ച് കുശലാന്വേഷണം നടത്തുന്ന വീഡിയോയും വന്നു. തളങ്കര ബാങ്കോട് പുലിയിറങ്ങിയപ്പോള്‍ പുലിയെ പിടിക്കാന്‍ വോളിബോള്‍ ബഷീറിന്റെ വീട്ടിലെത്തിയ 'മൃഗയ' യിലെ മമ്മൂട്ടിയുടെ ഫയല്‍ ചിത്രവും ട്രോളര്‍മാര്‍ തപ്പിപ്പിടിച്ച് കൊണ്ടുവന്നു.

ആലംപാടി കടവില്‍ മമ്മൂട്ടി ഷാരൂഖ് ഖാനോടൊപ്പം മീന്‍ പിടിക്കുന്നതു കണ്ടതായും ട്രോളര്‍മാര്‍ക്കിടയില്‍ 'അഭ്യൂഹം പരന്നു'. അവസാനം ആഴ്ചകളായി കാസര്‍കോട്ട് അലഞ്ഞുതിരിയുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ലാന്‍ഡ് ചെയ്തു. കണ്ടുപിടിക്കാനാവാത്ത വിഷമത്തില്‍ കാസര്‍കോട് ടൗണില്‍ വിയര്‍ത്ത് കുളിച്ചുനില്‍ക്കുന്ന ദുല്‍ഖറും ട്രോള്‍ ഭാവനയില്‍ വിരിഞ്ഞു.

തിരച്ചിലില്‍ ദുല്‍ഖറിനെ സഹായിക്കാന്‍ ഭാര്യയും അമ്മയുംകൂടി കാസര്‍കോട്ടെത്തി.. മമ്മൂട്ടിയെ കണ്ടെത്തി കുടുംബം നാട്ടിലേക്ക് തിരിച്ചെങ്കിലും ട്രോളര്‍മാര്‍ പുതിയ താരങ്ങളെ കാസര്‍കോട്ടെത്തിച്ചേക്കാം... അവസാനം മമ്മൂട്ടി പോകാന്‍നേരം ബദിയടുക്ക സ്റ്റേഷനില്‍ ഒരു പരാതിയും വെച്ചുകാച്ചിയെന്നാണ് ട്രോളര്‍മാര്‍ക്കിടയിലെ വെപ്പ്.

ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...സോഷ്യല്‍ മീഡിയയില്‍ ട്രോളുത്സവം..

ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...സോഷ്യല്‍ മീഡിയയില്‍ ട്രോളുത്സവം..

ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...സോഷ്യല്‍ മീഡിയയില്‍ ട്രോളുത്സവം..

ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...സോഷ്യല്‍ മീഡിയയില്‍ ട്രോളുത്സവം..

ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...സോഷ്യല്‍ മീഡിയയില്‍ ട്രോളുത്സവം..

ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...സോഷ്യല്‍ മീഡിയയില്‍ ട്രോളുത്സവം..

ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...സോഷ്യല്‍ മീഡിയയില്‍ ട്രോളുത്സവം..

ആഴ്ചകളായി കാസര്‍കോട്ട് കറങ്ങുന്ന മമ്മൂട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ഒടുവില്‍ മകന്‍ ദുല്‍ഖറും ഭാര്യയുമെത്തി...സോഷ്യല്‍ മീഡിയയില്‍ ട്രോളുത്സവം..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Featured, Kasaragod, Article, Entertainment, Fun, Troll, Mammoty, Dulquer Salman, Joke, Film, Cinema Actor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia