അനാവശ്യമായി സൃഷ്ടിക്കപ്പെടുന്ന ട്രാഫിക്ക് കുരുക്കുകള്‍...
Nov 24, 2013, 06:00 IST
എ.എസ്. മുഹമ്മദ്കുഞ്ഞി
പുതിയൊരു പ്രശ്‌നം കൂടി ഈയിടെയായി കാസര്‍കോട് പട്ടണത്തില്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ട്രാഫിക് ജാം. യഥാര്‍ത്ഥത്തില്‍ ഇത് സൃഷ്ടിക്കപ്പെടുന്നതാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇവിടെ നേരാംവണ്ണം വാഹനം ഓടിച്ചു പോവുകയാണെങ്കില്‍ അങ്ങനെയൊരു കുരുക്ക് അനുഭവപ്പെടേണ്ട സാധ്യത കുറവായാണ് കാണുന്നത്. നിയമം യഥാവിധി അനുസരിക്കുകയാണെങ്കില്‍ ഇത് ഒഴിവാക്കാമെന്നര്‍ത്ഥം. അതിന് രണ്ട് വിഭാഗക്കാരാണ് സഹകരിക്കേണ്ടത്. ഒന്ന് നഗരത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍. മറ്റൊന്ന് ഇവിടെ ട്രാഫിക് ഡ്യൂട്ടിക്കായി നില്‍ക്കുന്ന പോലീസുകാര്‍.
മിക്കവാറും ട്രാഫിക് ജാം രൂപപ്പെടുന്നത്- ഒന്ന്, പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ വിട്ട് ട്രാഫിക് സിഗ്നല്‍ വരേയും, മറ്റൊന്ന്, പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ ഫോര്‍ട്ട് റോഡ് ജങ്ഷന്‍ വരേയുമാണ്. 'സുല്‍ത്താന്‍ ഗോള്‍ഡി'ന് മുന്‍വശത്ത് നിയമവിരുദ്ധമായി വാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നതാണ് അവിടുത്തെ പ്രശ്‌നത്തിന് കാരണം. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ തിരിച്ചു വരണമെങ്കില്‍, നിയമാനുസൃതമായി അവിടുത്തെ സര്‍ക്കിള്‍ ചുറ്റി തിരിച്ചു സഞ്ചരിക്കേണ്ടതാണ്. ഇതിന് സിറ്റി ടവറിന് മുന്‍വശം ഒരു യു ടേണ്‍ നിരോധിത ബോഡ് സ്ഥാപിക്കണം. (ഉള്ളത് അവഗണിക്കുകയാണോന്നറിയില്ല). പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ പടിഞ്ഞാറ് ട്രാഫിക് പോയിന്റ് വരെ വണ്‍ വേയാണത്രെ പക്ഷെ അത് പാലിക്കപ്പെടുന്നില്ല. ഫോര്‍ട് റോഡ് വഴി വരുന്ന വാഹനങ്ങള്‍, ചക്കര ബസാര്‍ വഴി വരുന്ന വാഹനങ്ങള്‍, മാര്‍ക്കറ്റ് റോഡില്‍ നിന്ന് പുറത്ത് വരുന്ന വാഹനങ്ങള്‍ എന്നിവ, എം. ജി റോഡിലൂടെ പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേയ്ക്ക് നിയമം ലംഘിച്ച് സഞ്ചരിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം.
ഇത്തരം ചില പോക്കറ്റ് റോഡുകളില്‍ നിന്ന് പെട്ടെന്ന്, മാളത്തില്‍ നിന്നെന്ന പോലെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍, പിന്നെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാനാവാതെ, മണിക്കൂറുകളോളം ദശക്കണക്കിന് മറ്റ് വാഹനങ്ങളെ തടഞ്ഞിടുന്നു. ഈ വാഹനങ്ങളെ ഉടനെ പൊക്കിയെടുത്ത് കൊണ്ട് പോകുന്ന സംവിധാനം കാസര്‍കോട്ടും വരേണ്ടതാണ്. ഈ ഭാഗത്ത് നില്‍ക്കുന്ന പോലീസുകാര്‍ കേവലം നോക്കു കുത്തികളാകുന്നത് എന്തൊരു മറിമായമെന്നും മനസിലാകുന്നില്ല. ശറാബി എന്ന ഹിന്ദി പടത്തില്‍ നാഥുലാല്‍ എന്ന സുഹൃത്തിനോട്, അദ്ദേഹത്തിന്റെ തഴച്ചു വളര്‍ന്ന മീശ ചൂണ്ടി, അമിതാഭ് ബച്ചന്‍ തട്ടി വിടുന്ന ഒരു ഡയലോഗുണ്ട്. മുച്ഛി ഹോത്തൊ നാഥുലാല്‍ ജൈസി ഹൊ, നഹി ത്തോ നാ ഹോ.. എന്ന് (മീശ വളര്‍ത്തുകയാണെങ്കില്‍ നാഥുലാല്‍ പോലെ വേണം, അല്ലെങ്കില്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന്) അത് പോലെ പോലീസായാല്‍ ഋഷിരാജ് സിങിനെപ്പോലെ വേണം, അല്ലെങ്കില്‍ ഇല്ലാത്തതിന്റെ ഫലം ചെയ്യും.
Keywords: Kasaragod, Kerala, Traffic-block, Article, A.S Mohammed Kunhi, Police, Driver, Bus waiting shed, Rishiraj Singh, Traffic Jam and issues, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
മിക്കവാറും ട്രാഫിക് ജാം രൂപപ്പെടുന്നത്- ഒന്ന്, പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ വിട്ട് ട്രാഫിക് സിഗ്നല്‍ വരേയും, മറ്റൊന്ന്, പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ ഫോര്‍ട്ട് റോഡ് ജങ്ഷന്‍ വരേയുമാണ്. 'സുല്‍ത്താന്‍ ഗോള്‍ഡി'ന് മുന്‍വശത്ത് നിയമവിരുദ്ധമായി വാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നതാണ് അവിടുത്തെ പ്രശ്‌നത്തിന് കാരണം. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ തിരിച്ചു വരണമെങ്കില്‍, നിയമാനുസൃതമായി അവിടുത്തെ സര്‍ക്കിള്‍ ചുറ്റി തിരിച്ചു സഞ്ചരിക്കേണ്ടതാണ്. ഇതിന് സിറ്റി ടവറിന് മുന്‍വശം ഒരു യു ടേണ്‍ നിരോധിത ബോഡ് സ്ഥാപിക്കണം. (ഉള്ളത് അവഗണിക്കുകയാണോന്നറിയില്ല). പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ പടിഞ്ഞാറ് ട്രാഫിക് പോയിന്റ് വരെ വണ്‍ വേയാണത്രെ പക്ഷെ അത് പാലിക്കപ്പെടുന്നില്ല. ഫോര്‍ട് റോഡ് വഴി വരുന്ന വാഹനങ്ങള്‍, ചക്കര ബസാര്‍ വഴി വരുന്ന വാഹനങ്ങള്‍, മാര്‍ക്കറ്റ് റോഡില്‍ നിന്ന് പുറത്ത് വരുന്ന വാഹനങ്ങള്‍ എന്നിവ, എം. ജി റോഡിലൂടെ പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേയ്ക്ക് നിയമം ലംഘിച്ച് സഞ്ചരിക്കുന്നതാണ് ഇവിടുത്തെ പ്രശ്‌നം.
ഇത്തരം ചില പോക്കറ്റ് റോഡുകളില്‍ നിന്ന് പെട്ടെന്ന്, മാളത്തില്‍ നിന്നെന്ന പോലെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍, പിന്നെ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാനാവാതെ, മണിക്കൂറുകളോളം ദശക്കണക്കിന് മറ്റ് വാഹനങ്ങളെ തടഞ്ഞിടുന്നു. ഈ വാഹനങ്ങളെ ഉടനെ പൊക്കിയെടുത്ത് കൊണ്ട് പോകുന്ന സംവിധാനം കാസര്‍കോട്ടും വരേണ്ടതാണ്. ഈ ഭാഗത്ത് നില്‍ക്കുന്ന പോലീസുകാര്‍ കേവലം നോക്കു കുത്തികളാകുന്നത് എന്തൊരു മറിമായമെന്നും മനസിലാകുന്നില്ല. ശറാബി എന്ന ഹിന്ദി പടത്തില്‍ നാഥുലാല്‍ എന്ന സുഹൃത്തിനോട്, അദ്ദേഹത്തിന്റെ തഴച്ചു വളര്‍ന്ന മീശ ചൂണ്ടി, അമിതാഭ് ബച്ചന്‍ തട്ടി വിടുന്ന ഒരു ഡയലോഗുണ്ട്. മുച്ഛി ഹോത്തൊ നാഥുലാല്‍ ജൈസി ഹൊ, നഹി ത്തോ നാ ഹോ.. എന്ന് (മീശ വളര്‍ത്തുകയാണെങ്കില്‍ നാഥുലാല്‍ പോലെ വേണം, അല്ലെങ്കില്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന്) അത് പോലെ പോലീസായാല്‍ ഋഷിരാജ് സിങിനെപ്പോലെ വേണം, അല്ലെങ്കില്‍ ഇല്ലാത്തതിന്റെ ഫലം ചെയ്യും.
AS Mohammed Kunhi (Writer) |