city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥി സുഹൃത്തുക്കളോടും രക്ഷിതാക്കളോടും സ്‌നേഹപൂര്‍വം

-ബഷാല്‍ തളങ്കര

(www.kasargodvartha.com 14/06/2015) ഒരു അധ്യയന വര്‍ഷംകൂടി സജീവമാവുകയാണ്. ഈ സമയത്ത് ലഹരിയെകുറിച്ച് ഏതാനും വരികളാണ് ഇവിടെ കുറിക്കുന്നത്. വിദ്യാര്‍ത്ഥി സുഹൃത്തുക്കളും രക്ഷിതാക്കളും ഇനി പറയുന്ന കാര്യങ്ങള്‍ സഗൗരവം പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.

ലഹരിക്ക് വേണ്ടി നാം എന്തിന് നമ്മെ തന്നെ നശിപ്പിക്കണം?. ലഹരി ബുദ്ധിയെ, ആരോഗ്യത്തെ, കുടുംബത്തെ അങ്ങിനെ വിലപ്പെട്ടതിനെയെല്ലാം തകര്‍ക്കുന്നു. എന്ത് ലാഭമാണ് അതില്‍ നിന്നും ലഭിക്കുന്നത്. അല്‍പ നേരത്തെ ആനന്ദത്തിന് വേണ്ടി ശാശ്വതമായ സുഖജീവിതം നഷ്ടപ്പെടുത്തണോ?

ബുദ്ധിയുള്ള മനുഷ്യന്‍ പണം കൊടുത്ത് സ്വന്തം ശരീരത്തെ നശിപ്പിക്കുന്ന വിഷം വാങ്ങുകയോ, ഉപയോഗിക്കുയോ ഇല്ല. ഓരോ മാതാപിതാക്കളും മക്കള്‍ ആരുടെയൊപ്പമാണ് സഹവസിക്കേണ്ടതെന്ന് തിരിച്ചറിയണം. രാവിലെ വീട്ടില്‍ നിന്നുമിറങ്ങുന്ന മക്കള്‍ സുരക്ഷിതരാണോ എന്ന് പല രക്ഷിതാക്കളും ചിന്തിക്കാറില്ല. തന്റെ കൂട്ടുകാരോടൊത്ത് അവന്‍ ഏര്‍പെടുന്ന അനാവശ്യങ്ങള്‍ നാം തിരിച്ചറിയാറുമില്ല. അവസാനം ലഹരിയ്ക്ക് അടിമകളായി മാഫിയകളില്‍ സജീവമായി നമ്മുടെ കൈവെള്ളകളില്‍ നിന്നും അകലുമ്പോള്‍ മാത്രമേ നാം അവരെ കുറിച്ച് ഓര്‍ക്കാറുള്ളൂ.

നാട്ടില്‍ കുരുന്നു ബാലന്‍മാരടക്കം ഇന്ന് പുകവലിയുടെയും മദ്യപാനത്തിന്റെയും കഞ്ചാവിന്റെയും ബാലപാഠം പഠിച്ച് ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. വളര്‍ന്നുവരുന്ന ഈ പൂമൊട്ടുകളെ നല്ലരീതിയില്‍ വളര്‍ത്തിയെടുക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. ലഹരിയെന്നത് ഒരു ദുശ്ശീലമാണ്, എല്ലാ മതങ്ങളും എതിര്‍ക്കുന്ന തിന്മയാണത്. അതിന് ഒരിക്കലും സാഹചര്യം ഉണ്ടാക്കരുത്.

മക്കള്‍ക്ക് ചെറുപ്പത്തിലേ പണം നല്‍കി ശീലിപ്പിക്കരുത്. ലഹരിയെന്നത് നഷ്ടം മാത്രമുള്ള ഒരു കച്ചവടം മാത്രമാണ്. അതിനെ നമ്മുടെ സമൂഹത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യണം.

അവസാനമായി ഒരു ഉപദേശം: സുഹൃത്തേ, നിന്നോട് സ്‌നേഹം കൊണ്ടാണ് പറയുന്നത്. നീ ലഹരിയോട് അടുക്കുക പോലും ചെയ്യരുത്. നിന്റെ ജീവിതം പുകച്ചു തീര്‍ക്കാനുള്ളതല്ല. മറിച്ച്, വീടിനും കുടുംബത്തിനും നാടിനും, നാട്ടുകാര്‍ക്കും അഭിമാനിക്കാവുന്ന ഒരു നല്ല മനുഷ്യനാകാനുള്ളതാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിദ്യാര്‍ത്ഥി സുഹൃത്തുക്കളോടും രക്ഷിതാക്കളോടും സ്‌നേഹപൂര്‍വം

Keywords : Article, Students, Parents, School, Education, Bashal Thalangara, Drugs. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia