city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

P N Gopikrishnan | പി എൻ ഗോപീകൃഷ്ണൻ പങ്കുവെച്ച ചിന്തകൾ, ഓർമയിൽ കാസർകോട്ടെ ആ ഒന്നരവർഷവും

/ അബു ത്വാഈ

(KasargodVartha)
'ഭൂവിഭാഗങ്ങളുടെ കനമുള്ള ഏകാന്തത കാസർകോടിന്റെ ഉൾശക്തിയാണ്. കുത്തിയെടുക്കാത്ത ശിൽപം പോലെ അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നത് കാസർകോടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്'. 'പട്ടാപ്പകൽ ധ്രുവനക്ഷത്രം കാണാൻ കെൽപ്പുള്ള ഒരു ജനതയെ പറ്റി 'മിത്ത് ആൻഡ് മീനിങ്' എന്ന പുസ്തകത്തിൽ ലെവിസ്ട്രാസ്റ്റ് എഴുതിയിട്ടുണ്ട്'.
  
P N Gopikrishnan | പി എൻ ഗോപീകൃഷ്ണൻ പങ്കുവെച്ച ചിന്തകൾ, ഓർമയിൽ കാസർകോട്ടെ ആ ഒന്നരവർഷവും

ചുറ്റുപാടുമായി കോർത്തിണക്കപ്പെട്ട ജാഗ്രതയുടെ ഒരംശം കൃഷിക്കാരിൽ ഇന്നും അവശേഷിക്കുന്നു. ചുറ്റുപാടുകൾ അവരോട് എന്തോ എപ്പോഴും പറയുന്നുണ്ട്. അവർ അത് കേൾക്കുന്നുണ്ട്. ആരോ വരുന്നു എന്ന് മനസ്സിലാക്കാൻ അവർക്ക് കോളിംഗ് ശ്രദ്ധിക്കേണ്ട... വാതിൽ തുറക്കപ്പെട്ടു... വെള്ളിയിഴകൾ ഒതുക്കി വെച്ച് വാതിൽ തുറന്ന കർഷക വനിത എന്തോ പറഞ്ഞു. എനിക്കത് തിരിഞ്ഞില്ല. പറയുന്നത് തുളു ആണെന്ന് മാത്രം അറിഞ്ഞു.

ഒരു പുഴ പോലെ തുളുവിന്റെ മണിക്കിലുക്കങ്ങൾ ആ നാവിൽ നിന്ന് , തൊണ്ടയിൽ നിന്ന് , സ്വന തന്തുക്കളിൽ നിന്ന് , തലച്ചോറിൽ നിന്ന് , തലച്ചോറിനെ നിർണയിച്ച സംസ്കാരത്തിൽ നിന്ന് ഒഴുകി. ഓരോ ഭാഷയും എത്ര ആഴത്തിൽ നിന്നാണ് ഒഴുകിയെത്തുന്നത്. തുളുവിന്റെ തണുപ്പടിച്ച് ഞാൻ അൽപനേരം നിന്നു'.
  
P N Gopikrishnan | പി എൻ ഗോപീകൃഷ്ണൻ പങ്കുവെച്ച ചിന്തകൾ, ഓർമയിൽ കാസർകോട്ടെ ആ ഒന്നരവർഷവും

പി എൻ ഗോപീകൃഷ്ണൻ കാസർഗോഡിനെ കുറിച്ച് എഴുതിയ വരികളാണ് മുകളിൽ. കഴിഞ്ഞ ദിവസം അദ്ദേഹം കാസർകോട് ഉണ്ടായിരുന്നു, അസാപ്പ് സ്കിൽ പാർക്കിൽ ഇത്തവണ ഓടക്കുഴൽ അവാർഡ് ജേതാവായ അദ്ദേഹത്തിന് നൽകിയ ആദരം ഏറ്റുവാങ്ങാൻ. കാസർഗോഡ് ഫിലിം സൊസൈറ്റി, ഫ്രാക്ക്, അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.

ഒന്നര വർഷത്തെ മാത്രം കാസർകോട് അനുഭവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആ ഒന്നര വർഷത്തെ ഓരോ ദിവസവും തനിക്ക് ഓരോ പുതിയ യുഗങ്ങൾ ആയിരുന്നു എന്നാണ് അദ്ദേഹം കാസർകോട്ട് സാംസ്കാരിക രംഗത്ത് പ്രമുഖർ സംബന്ധിച്ച പ്രൗഢമായ സദസിന് മുന്നിൽ പറഞ്ഞത്. ആ അനുഭവങ്ങൾ അദ്ദേഹത്തിൻറെ പല കവിതകൾക്കും പ്രചോദനമായി.

എംടിയുടെ 'നിർമ്മാല്യം' എന്ന സിനിമയുടെ അമ്പതാം വാർഷികം പ്രമാണിച്ച് സിനിമ പ്രദർശനവും ചർച്ചയും ഉണ്ടായിരുന്നു. 'നാം മറന്നു തീർത്ത നിർമാല്യ വർഷങ്ങൾ' എന്ന ശീർഷകത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണത്തിൽ ഫാസിസ്റ്റ് കാലത്തെ സാംസ്കാരിക സാഹചര്യങ്ങൾ വിശദീകരിച്ചു. ആരായിരുന്നു ഫാൽക്കെ - എന്തായിരുന്നു ഫാൽക്കെയുടെ സിനിമകൾ , ഫാൽക്കെയുടെ രാഷ്ട്രീയം എന്തായിരുന്നു എന്നതിൽ തുടങ്ങി മലയാള സിനിമയും ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകളും ആദ്യാന്തം കൊണ്ടുനടക്കുന്ന രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം വിശദീകരിച്ചു.

പുതിയ അത്ഭുതപ്പെടുത്തുന്ന അറിവുകളായിരുന്നു പലതും. 40 മിനിറ്റ് സമയം അദ്ദേഹം സംസാരിച്ചു. അതൊരു പ്രഭാഷണമായിരുന്നില്ല - സുഹൃത്തുക്കളോടുള്ള അനൗപചാരികമായ ഒരു 'പയക്കം പറച്ചിൽ' മാത്രമായിരുന്നു. 'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ' പറഞ്ഞ മഹാ എഴുത്തുകാരനെ നേരിൽ കാണാൻ കഴിഞ്ഞതിലും കേൾക്കാൻ കഴിഞ്ഞതിലും പരിചയപ്പെടാൻ കഴിഞ്ഞതിലും ഏറെ സന്തോഷം, നല്ലൊരു അനുഭവമായി.

Keywords:  Article, Editor’s-Choice, MT, ASAP, Cinema, Kasargod, Myth And Meaning, Thoughts shared by PN Gopikrishnan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia