city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ ചിരിയും മാഞ്ഞു, ആ നാടന്‍ പാട്ടും

ഷാഫി തെരുവത്ത്

(www.kasargodvartha.com 20.10.2018) കാസര്‍കോട്ടുകാര്‍ക്ക് റദ്ദുച്ചയായിരുന്നു പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ അന്തരിച്ച മുന്‍ മന്ത്രിയും മുന്‍ എം എല്‍ എയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ സന്തത സഹചാരിയായിരുന്ന നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന റദ്ദുച്ച. രാഷ്ടീയത്തിലെ ബാല പാഠങ്ങള്‍ സ്വയത്തമാക്കിയത് ചെര്‍ക്കളത്തില്‍ നിന്നായിരുന്നു. രാഷ്ടീയത്തിലെ ഓരോ ചുവടുവെപ്പും ശ്രദ്ധിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയും അദ്ദേഹത്തെ തേടിയെത്തി.

കറ കളഞ്ഞ രാഷ്ടീയ നേതാവായിരുന്നു. ഈ കാലയളവില്‍ ഒരു അഴിമതി പോലും അദ്ദേഹത്തിന്റെ പേരില്‍ ചാര്‍ത്തപ്പെട്ടില്ല. കഴിഞ്ഞ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് തന്നെ റദ്ദുച്ചയുടെ ജനകീയത തെളിയിക്കുന്നതാണ്. വിവാഹ വീട്ടിലെത്തിയാല്‍ റദ്ദുച്ച എം എല്‍ എയുടെ കുപ്പായം അഴിച്ച് വെച്ച് തനി പാട്ടുകാരനാവും. നാടന്‍ ശൈലിയിലുള്ള പാട്ടും പഴയ മാപ്പിളപ്പാട്ടുകളുമൊക്കെ അദ്ദേഹത്തിന് വഴങ്ങിയിരുന്നു. അവിടെ ഒരു ആഘോഷമാക്കിയാണ് റദ്ദുച്ച മടങ്ങാറ്. തമാശ പറഞ്ഞും പഴയ കഥകള്‍ പറഞ്ഞും അദ്ദേഹം കൂട്ടികളെയും യുവാക്കളെയും ചിരിപ്പിക്കും.
ആ ചിരിയും മാഞ്ഞു, ആ നാടന്‍ പാട്ടും

ഗള്‍ഫില്‍ പോയാല്‍ പ്രവാസിയുടെ കാര്യങ്ങള്‍ നേരിട്ട് മനസിലാക്കും. അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുന്ന പാവപ്പെട്ടവരെ വെറുംകൈയ്യോടെ തിരിച്ചയക്കാറില്ല. നെല്ലിക്കട്ടയില്‍ അദ്ദേഹം പാവപ്പെട്ട നിരവധി പേര്‍ക്ക് സ്ഥലവും വീടും നല്‍കി. പരാതികള്‍ എപ്പോഴും പറയാമായിരുന്നു. വെറും രാഷ്ടീയക്കാരനാവാന്‍ റദ്ദുച്ച നിന്നില്ല. എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും എന്തിനും നിന്നു. അസുഖ ബാധിതനായപ്പോഴും മഞ്ചേശ്വരം മണ്ഡലത്തിലെ കാര്യങ്ങള്‍ മുറപോലെ നടത്തി. എന്റെ സഹോദരി ഭര്‍ത്താവിന്റെ അടുത്ത കൂട്ടുകാരനായിരുന്നു. അവിടെ നടക്കുന്ന എല്ലാ പരിപാടികളിലും ഒരു കുടുംബാംഗത്തെ പോലെ മുന്നിട്ടിറങ്ങി. നിരവധി സാംസ്‌ക്കാരിക - സാമൂഹ്യ മത സംഘടനകളില്‍ പ്രവര്‍ത്തിച്ച റദ്ദുച്ച യാത്രയാവുന്നത് എം.എല്‍ എ കുപ്പായം അഴിച്ച് വെച്ച് മാത്രമല്ല, മഞ്ചേശ്വരത്തേയും അതിലുപരി ലീഗിനെയും അനാഥമാക്കിയാണ്. ആ ചിരി ഇനി ഇല്ല. മനസില്‍ കൊളുത്തി മാഞ്ഞു പോയി...

 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, P.B. Abdul Razak, Song, Shafi THeruvath, That laughter is gone

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia