സർവേപ്പള്ളി സർ മൈസൂറിലുണ്ട് ദിനമായല്ല, അധ്യാപകനായി!
Sep 5, 2021, 19:29 IST
/ സൂപ്പി വാണിമേൽ
(www.kasargodvartha.com 05.09.2021) അശാന്തിയുടെ വർത്തമാനങ്ങളിലാണിപ്പോൾ മൈസുറു മാനസ ഗംഗോത്രി. എം ബി എ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതിന്റെ ഞെട്ടലിനിടയിലാണ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കോളജ് കുമാരിയെ ഉപദ്രവിച്ചെന്ന സംഭവവും ഭീതി പരത്തുന്നത്. ഈ അപകീർത്തികൾക്കെല്ലാം അപ്പുറം ഈ ദേശം ലോകോത്തരമാവുന്നത് മൈസുറു സർവകലാശാലയിലൂടെയാണ്. നാലു ജില്ലകളാണ് പരിധിയെങ്കിലും അറിവുതേടി വിദ്യാർഥികൾ എത്തുന്നത് ആഴി, ആകാശ അതിരുകൾക്കപ്പുറത്തുനിന്നാണ്.
44 രാഷ്ട്രങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെയുണ്ട്. ശതാബ്ദി ആഘോഷങ്ങൾ മുഖാവരണം ഇല്ലാതെ കൊവിഡ് പൂർവ കാലം കൊണ്ടാടിയതിന്റെ നിർവൃതിയിലാണ് സ്ഥാപനം. 1916ൽ മൈസുറു രാജ ഭരണത്തിൽ സ്ഥാപിതമായ സർവകലാശാലയുടെ ശതാബ്ദിയാഘോഷ വേളയിൽ ഏറെ ശ്രദ്ധേയമായ ചടങ്ങായിരുന്നു 2016 ജൂലൈ 22ന് നടന്നത്. രാഷ്ട്രപിതാവിന്റെ പേരക്കുട്ടിയും പശ്ചിമ ബംഗാൾ മുൻ ഗവർണറുമായ ഗോപാലകൃഷ്ണ ഗാന്ധിക്ക് 'ഭാരത് രത്ന ഡോ. എസ് രാധാകൃഷ്ണൻ സെന്റിനറി അവാർഡ് ഫോർ സോഷ്യൽ സയൻസ്' അന്നത്തെ ഉപരാഷ്ട്രപതി എം ഹാമിദ് അൻസാരി അന്ന് കൈമാറി. അന്നത്തെ ഗവർണർ വജുഭായ് രുദഭായ് വാല, മുഖ്യമന്ത്രി സിദ്ധാരാമയ്യ, മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഢ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് ദാനം.
രാജ്യത്തിന്റെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാം രാഷ്ട്രപതിയുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ മൈസുറു സർവകലാശാലയിൽ അധ്യാപകനായ കാലത്തിന്റെ സ്മാരക മുദ്രയാണ് ആ അവാർഡ്. 1918ൽ ഇരുപത്തി ഒമ്പതാം വയസിലാണ് ഫിലോസഫി വിഭാഗം പ്രൊഫസറായി അദ്ദേഹം എത്തിയത്. മദ്രാസ് പ്രസിഡൻസി കോളജിൽ 1909 മുതൽ ഫിലോസഫി വിഭാഗത്തിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായി എത്തിയ ഡോ. എസ് രാധാകൃഷ്ണനെ അന്നത്തെ വൈസ് ചാൻസലർ എച് വി നഞ്ചുണ്ടയ്യ മൈസുറു സർവകലാശാലക്ക് മുതൽക്കൂട്ടാക്കുകയായിരുന്നു. മഹാരാജാസ് കോളജിൽ 1921 വരെ സർവേപ്പള്ളി സാർ അധ്യാപകനായി.
മൈസുറു സർവകലാശാലയിൽ ഡോ. എസ് രാധാകൃഷ്ണൻ സ്മരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സർകാർ അധ്യാപക ദിനമായി പ്രഖ്യാപിച്ച ജന്മദിനത്തിൽ മാത്രമല്ല. എന്നും അദ്ദേഹം ഇവിടെയുണ്ട്- 'ഡോ. എസ് രാധാകൃഷ്ണൻ സെന്റർ ഫോർ ഫിലോസഫി ആൻഡ് ഇൻഡ്യൻ കൾചർ' എന്ന സ്ഥാപനമാണ് ആ സാന്നിധ്യം. കൊളോണിയൽ ബംഗ്ലാവിലെ സൗകര്യങ്ങളിലാണ് ഈ സ്ഥാപനം. ഡോ. എസ് രാധാകൃഷ്ണന്റെ കൃതികളും അദ്ദേഹത്തെക്കുറിച്ച പുസ്തകങ്ങളും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും റഫറൻസിന് ലഭ്യമാണ്. രണ്ടായിരത്തോളം പുസ്തകങ്ങളുടെ ശേഖരം മൈസുറു സർവകലാശാലയിൽ പ്രവർത്തിച്ച കാലം ഡോ. എസ് രാധാകൃഷ്ണൻ പാർപിടമായി ഉപയോഗിച്ച ഈ ബംഗ്ലാവിലുണ്ട്.

Keywords: Teachers, Memorial, Article, Mysore, Karnataka, Students, COVID-19, Prime Minister, India, President, Teachers day celebrates in memory of S Radhakrishnan.