city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലഹരി മാഫിയകളുടെ നീരാളിക്കൈകള്‍ നാടിനെ നശിപ്പിക്കുന്നു; തുടച്ചു നീക്കണം ഈ സാമൂഹികാപത്തിനെ; വേണം സമൂഹത്തിന് സമാധാനന്തരീക്ഷം

/ കെ എസ് സാലി കീഴൂർ

(www.kasargodvartha.com 04.01.2022) ലഹരി ഉപയോഗത്തിന്റെയും ലഹരി വിൽപ്പനയുടെയും താവളങ്ങളിൽ ഒന്നായി നമ്മുടെയെല്ലാം നാടുകൾ മാറി കഴിഞ്ഞു. വളർന്ന് വരുന്ന യുവതലമുറയെ

അവരറിയാതെയും അറിഞ്ഞും ലഹരി മാഫിയകൾ കണ്ണികളാക്കുന്നു. നാടിന്റെ ഭാവിയെ തകർക്കുന്ന പരോക്ഷ ലക്ഷ്യത്തോടെയാണ് ഇക്കൂട്ടർ പുതു തലമുറയെ മയക്കുമരുന്നിന്റെ ഇരകളും അടിമകളുമാക്കാൻ ശ്രമിക്കുന്നത്.
 
ലഹരി മാഫിയകളുടെ നീരാളിക്കൈകള്‍ നാടിനെ നശിപ്പിക്കുന്നു; തുടച്ചു നീക്കണം ഈ സാമൂഹികാപത്തിനെ; വേണം സമൂഹത്തിന് സമാധാനന്തരീക്ഷം



കഞ്ചാവിൽ നിന്ന് വിപണിയിൽ ഏറ്റവും വിലകൂടിയ എം ഡി എം എ യെ പോലുള്ള ലഹരി വസ്തുക്കൾ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്നു. എം ഡി എം എ ഉപയോഗത്തിൽ അടിമപ്പെട്ട് മാനസികനില തകരാറിലായി ചികിൽസ തേടുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത് ഞെട്ടിക്കുന്ന വാർത്തകളാണ്. 18-നും 35-നും ഇടയിലുള്ള പ്രായമുള്ള യുവാക്കളാണ് ഇതിൽ വലിയ പങ്ക് വഹിക്കുന്നത്. ഉറക്കക്കുറവ്, ദേഷ്യം, അരിശം, ആത്മഹത്യ പ്രവണത, കടുത്ത വിഷാദം, ആരോ പിന്തുടരുന്നു, ആരോ അപകടത്തിൽ പ്പെടുത്താൻ നോക്കുന്നു എന്ന സംശയങ്ങൾ,

മായാ കാഴ്ച കാണുക ഇങ്ങനെ പോകുന്നു എം ഡി എം എ ലഹരി ഉപയോഗം സമ്മാനിക്കുന്ന മാനസിക തകരാറുകൾ.

ഒരിക്കൽ ചികിൽസ തേടുന്നവർ പിന്നീട് തുടർ ചികിൽസക്ക് എത്താറില്ലെന്നാണ് പല മാനസിക ആരോഗ്യ വിദഗ്ധരുടെ അനുഭവസാക്ഷൃം. പോലീസിന്റെ നാർക്കോട്ടിക് വിരുദ്ധ വിഭാഗവും എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗവും സദാസമയത്ത് രംഗത്ത് ഉണ്ടെങ്കിലും ലഹരി ഉപയോഗവും വിൽപ്പനയും ഭയാനകരമായ രീതിയിൽ മുന്നോട്ട് പോകുന്നു. ലഹരിക്ക് അടിമകളാവുന്ന യുവാക്കളിൽ പലരും മാനസിക സമനില തെറ്റി അക്രമ സ്വഭാവമുള്ളവരായി തീരുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

അത്തരം സ്വഭാവദൂഷ്യങ്ങൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നു.

അനുദിനം വർദ്ദിച്ചു കൊണ്ടിരിക്കുന്ന അതി മാരക വിഭാഗത്തിൽ പ്പെടുന്ന എം ഡി എം എ ലഹരി ഉപയോഗം ആരോഗ്യരംഗത്ത് തന്നെ മാരക വിപത്തായി മാറുകയാണ്. മാനസിക ആരോഗ്യ തകർച്ചക്കപ്പുറം ലഹരി മരുന്നുകൾ മരണവാതിൽ തുറന്ന് കൊടുക്കുയാണെന്ന സത്യം അടിമകളായവർ തിരിച്ചറിയുന്നില്ലെന്നാണ് വാസ്തവം.

യുവാക്കളെ വശീകരിച്ച് തെറ്റായ വഴിയിലേക്ക് തള്ളിയിടുന്ന മാഫിയകളെ നാം കരുതിയിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ പോലീസ് സ്റ്റേഷനികളിലും ലഹരിവിരുദ്ധ സ്ക്വാഡുകൾ രൂപീകരിച്ച് സന്നദ്ധ സംഘടകളുടെ സഹകരണത്തോടെ സൂക്ഷ്മായ പ്രവർത്തനം നടത്തി ഇത്തരം ലഹരി ഉപയോഗത്തെയും വിപണനത്തെയും ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഉറപ്പ് വരുത്തണം.

Keywords:  Kerala, Kasaragod, Article, Drugs, Ganja, Youth, Take action against dangerous mafia

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia