city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Street vendors | നഗരം വീര്‍പ്പ് മുട്ടുന്നത് ആര്‍ക്ക് വേണ്ടി?

-മുഹമ്മദലി നെല്ലിക്കുന്ന്

(KasargodVartha) കാസര്‍കോട് പട്ടണത്തില്‍ നിത്യേന വര്‍ദ്ധിച്ചു വരുന്ന വഴിയോര കച്ചവടക്കാര്‍ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. നടപ്പാതകള്‍ കയ്യടക്കി കച്ചവടം അരങ്ങ് വാഴുമ്പോഴും നഗരസഭ അധികൃതര്‍ക്ക് ഒരു അനക്കവുമില്ല. അതുപോലെ ഏതെങ്കിലും ഒരു കടയുടെ മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് കാസര്‍കോട് നഗരം. നിയമപാലകരുടെ മുന്നിലാണ് വീര്‍പ്പ് മുട്ടുന്ന ഈ കാഴ്ചകള്‍.
    
Street vendors | നഗരം വീര്‍പ്പ് മുട്ടുന്നത് ആര്‍ക്ക് വേണ്ടി?

നഗരത്തിലെ ഏതെങ്കിലും കടകളില്‍ കയറണമെങ്കില്‍ വാഹനങ്ങള്‍ എവിടെയെങ്കിലും ഏതെങ്കിലും കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്യേണ്ടി വരുന്നു. ബസിന് കാത്തുനില്‍ക്കേണ്ടവര്‍ റോഡിന്റെ ഓരത്ത് ഒരു സംരക്ഷണവുമില്ലാതെ നില്‍ക്കേണ്ടി വരുന്നു. മാസപ്പടി വാങ്ങി റോഡിന്റെ വശവും കൊടുത്ത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്?

നഗരത്തിലെത്തിയാല്‍ വാഹനങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും ഏറെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരുന്നു. ഓരോ സ്ഥാപനത്തിന്റെ മുന്നിലുള്ള നടപ്പാത മാസപ്പടിക്കായ് കച്ചവടക്കാര്‍ക്ക് നല്‍കിയിരിക്കുകയാണെന്നാണ് അറിയുന്നത്. വീര്‍പ്പു മുട്ടി നില്‍ക്കുകയാണ് കാസര്‍കോട് നഗരം. വഴിയോര കച്ചവടക്കാരുടെ അനധികൃത കച്ചവടമാണ് വാഹന യാത്രക്കാരേയും നടന്നുപോകുന്നവരേയും ബുദ്ധിമുട്ടിലാക്കുന്നത്. പുതിയ ബസ് സ്റ്റാന്റില്‍ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുവാന്‍ വേണ്ടി കെട്ടിടം സജ്ജമാക്കിയിരുന്നിട്ടും ഇവരെ എന്തു കൊണ്ട് അങ്ങോട്ട് മാറ്റുന്നില്ല?

രാഷ്ട്രീയ ബന്ധമായിരിക്കാം ഇവിടെ നിന്നും മാറ്റാത്തതിന്റെ കാരണം. തെരുവ് കച്ചവടക്കാരില്‍ നിന്നും രാഷ്ട്രീയ നേതാക്കള്‍ മാസപ്പടി വാങ്ങി കണ്ണും പൂട്ടിയിരിക്കുകയാണോ? ആര്‍ക്കു വേണ്ടിയാണ്? പഴയ ബസ് സ്റ്റാന്റ് മുതല്‍ ബദ്രിയ ഹോട്ടല്‍ പരിസരം വരെ തെരുവ് കച്ചവടക്കാര്‍ കയ്യടക്കി വാഴുകയാണ്. നഗരസഭ അധികൃതരും നിയമപാലകരും സംയുക്തമായി വിചാരിച്ചാല്‍ ഇവരെ ഒഴിവാക്കി പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധിച്ചേക്കാം. അതുകൊണ്ട് വാഹനങ്ങള്‍ക്കും, അതു പോലെ കാല്‍നട യാത്രക്കാര്‍ക്കും പരിഹാരമാവുകയും ചെയ്യും.
      
Street vendors | നഗരം വീര്‍പ്പ് മുട്ടുന്നത് ആര്‍ക്ക് വേണ്ടി?

നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വീര്‍പ്പ് മുട്ടേണ്ടി വരുന്നുവെന്നത് സത്യമായ കാര്യമാണ്. കാല്‍നട യാത്രക്കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങുന്നു. സിനിമാ നടന്‍ കുതിരവട്ടം പപ്പു പറഞ്ഞത് പോലെ ഒന്നങ്ങോട്ടോ, ഇങ്ങോട്ടോ ആയാല്‍ മതി വിലമതിക്കാനാവാത്ത ജീവന്‍ അപകടത്തില്‍ പെടാന്‍. നഗരം ശ്വാസം മുട്ടി നില്‍ക്കുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല. മാര്‍ക്കറ്റിലേക്ക് കയറുന്ന റോഡരികില്‍ തകൃതിയായി പഴ കച്ചവടം നടക്കുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്താണ് സാധനങ്ങള്‍ വാങ്ങാന്‍ പോകേണ്ടി വരുന്നത്. അതു പോലെ പഴയ ബസ് സ്റ്റാന്റ് പരിസരവും ഇതേ അവസ്ഥ തന്നെയാണ്.

കടയുടെ ഷട്ടറിനു പുറത്തും ചാക്കു കെട്ടുകളും സാധനങ്ങളും വെച്ച് കാല്‍നട യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. വീര്‍പ്പ് മുട്ടി നില്‍ക്കുന്ന നഗരത്തിന് ശ്വാസം വിട്ട് നില്‍ക്കുവാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും സഹകരണം അല്ലെങ്കില്‍ നടപടിയുണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാലേ കാല്‍നട യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും സൗകര്യമുണ്ടാവുകയുള്ളൂ. ദൂരെ ദിക്കില്‍ നിന്നും വരുന്നവര്‍ക്കും സമീപവാസികള്‍ക്കും നഗരത്തിലെത്തുമ്പോള്‍ മനസ്സില്‍ പേടിയാണ്, ചീറി പാഞ്ഞു വരുന്ന വാഹനങ്ങള്‍ തട്ടുമോ, മുട്ടുമോയെന്ന്. സ്വസ്ഥമായി, സംരക്ഷണയോടു കൂടി നടക്കുവാന്‍ ഇടമില്ലാതെ വാഹനങ്ങള്‍ക്കിടയിലൂടെ ഞെരുങ്ങി നടക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍. വികസനം മൂക്കിന് തുമ്പത്ത് എത്തി നില്‍ക്കുമ്പോഴും നഗരത്തിന്റെ വീര്‍പ്പ് മുട്ടലിന് അറുതി എന്നാണെന്നുള്ളതിന്റെ ചോദ്യത്തിന്റെ ഉത്തരം മൗനത്തില്‍ ഒതുങ്ങുകയാണ്.

Keywords: Street vendors, Merchants, Kasaragod, Mohammed Ali Nellikunnu, Kasaragod Town, Street vendors encroaching on footpaths.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia