വിരല്‍ കടിച്ച് കോടിയേരി; ഹീറോയായി വീരന്
May 29, 2020, 13:35 IST
സൂപ്പി വാണിമേല്‍
(www.kasargodvartha.com 29.05.2020) എം.പി.വീരേന്ദ്ര കുമാര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വേദികളില്‍ സോഷ്യലിസ്റ്റ് സാന്നിദ്ധ്യമായ കാലം.കാസര്‍ക്കോട് ജില്ലയിലെ ബദിയടുക്കയില്‍ മുന്നണി സംസ്ഥാന ജാഥ ഉദ്ഘാടനം നിര്‍വ്വഹിച്ച് കോടിയേരി ബാലകൃഷ്ണന് സംസാരിക്കുകയാണ്.കാസര്‍ക്കോട് ഗസ്റ്റ് ഹൗസിലെ പ്രാതലിന്റെ കരുത്തും പ്രഭാത പ്രസരിപ്പുമായി ആരോഹണ,അവരോഹണം.ആഗോള, ദേശീയ, സംസ്ഥാന,പ്രദേശിക അവസ്ഥകള്‍ സ്പര്‍ശിച്ച പ്രവാഹം ഒന്നര മണിക്കൂറിലാണ് നിലച്ചത്.ആ നേരമത്രയും കഥയറിയാതെ ആട്ടം കാണുമ്പോലെ വാപൊളിച്ചു നിന്ന ആള്‍ക്കൂട്ടത്തെ നോക്കി വേദിയില്‍ ഇരുന്ന് ഒരാള്‍ മന്ദസ്മിതം തൂവുന്നുണ്ടായിരുന്നു.
അടുത്ത ഊഴക്കാരനായി മൈക്കിനടുത്തെത്തിയതും ആ ചിരി വിടാതെ.അദ്ദേഹം പ്രസംഗിച്ച് തുടങ്ങിയതും സദസ്സ് ഇളകി.വേദിയിലുള്ളവരാണ് അപ്പോള്‍ വാപൊളിച്ചിരുന്നുപോയത്.ഒന്നര മണിക്കൂര്‍ നാക്കിട്ടടിച്ച മണ്ടത്തം ഓര്‍ത്ത് കോടിയേരി വിരല്‍ കടിച്ചു.
വേദിയില്‍ വിസ്മയവും ആള്‍ക്കൂട്ടത്തിന് ആവേശവും പകര്‍ന്ന ആ പ്രസംഗകന് എം.പി.വീരേന്ദ്ര കുമാര്‍ അല്ലാതെ മറ്റാരുമായിരുന്നില്ല.തുളുവും കന്നടയും മലയാളവും ഇടകലര്‍ത്തി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ച വിഷയങ്ങളെല്ലാം കോടിയേരി പറഞ്ഞത് തന്നെയായിരുന്നു.ആളുകളെ കീഴടക്കുന്നതില്‍ ഭാഷക്കും ശൈലിക്കുമുള്ള സ്വാധീനം അറിഞ്ഞ് പ്രയോഗിച്ചപ്പോഴായിരുന്നു അതിര്‍ത്തി ഗ്രാമമായ ബദിയടുക്കയിലെ മരച്ചുവട്ടിലിരുന്ന് കുട്ട മടയുകയായിരുന്ന കൊറഗര്‍ പോലും എഴുന്നേറ്റ് വന്ന് വീരനെ കേട്ട് കൈയടിച്ചത്.
അടിയന്തരാവസ്ഥക്ക് ശേഷം ഇടതുവേദികളില്‍ വീരേന്ദ്രകുമാര്‍ ചെയ്ത പ്രസംഗങ്ങളിലെ'സോഷ്യലി ആന്റ് എക്കണോമിക്കലി ഡിസ്ട്രോയ്ഡ്...'പ്രയോഗം ഇന്ദിര ഗാന്ധിയുടെ ഭരണകൂടം നടത്തിയ ന്യൂനപക്ഷ വേട്ടയുടെ വിവരണ തലക്കെട്ടായി ഓരോ മതേതര രാഷ്ട്രീയ വിദ്യാര്‍ത്ഥിയുടേയും മനസ്സിലും അന്തരീക്ഷത്തിലും ഉണ്ട്.ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഘടക കക്ഷികളുമായോ അദ്ദേഹവുമായി പോലുമോ ആലോചിക്കാതെ വീരേന്ദ്ര കുമാറിനെ മാറ്റിയത് വലിയേട്ടന് നടപ്പാക്കിയ ഗൂഢ പദ്ധതിയായിരുന്നു.പ്രാപ്തിയിലും പ്രസംഗത്തിലും മുന്നിലായ വീരന് മറികടക്കുന്നത് തടയിടുകയായിരുന്നു അജണ്ട.അദ്ദേഹത്തിന് നിലനിറുത്തി നല്കിയ രാജ്യസഭാംഗത്വം മാതൃഭൂമി പത്രം മുന്‍നിറുത്തിയാണെന്ന് കാണാം.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് സാന്ത്വനമായി കേരളത്തിന് വയനാടിന്റെ വരദാനമായിരുന്നു തോട്ടം ഉടമ കുടുംബാംഗമായ വീരേന്ദ്രകുമാര്‍. പി.ടി.നാസറിനൊപ്പം കല്പറ്റയില് അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു കണ്ടത് നാളികേരം എണ്ണക്കുരുവാക്കണം എന്ന ആവശ്യം വാര്‍ത്തകളില്‍ നിറഞ്ഞ നാളുകള്‍ ഒന്നിലായിരുന്നു.വീട്ടിലെ ലൈബ്രറിയിലായിരുന്നു അദ്ദേഹം.'വായിച്ചില്ലെങ്കില്‍ തല വെറും എണ്ണക്കുരു ആവില്ലേ കുട്ടീ..'എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു.'ഇതിലും വളരെ വലുതാണ് മുപ്പരുടെ കോഴിക്കോട്ടെ ലൈബ്രറി'-നാസര്‍ കാതില്‍ ഓതി.ഞങ്ങളുമായി സംസാരിച്ചിരിക്കെ മൂന്ന് പേര് പിരിവിന് വന്നു.'ഇവിടെ നിങ്ങള്‍ക്ക് തരാന്‍ ഉണ്ട്.ആഗ്രഹിക്കാതെയും അല്ല.എന്നാല്‍ എതിര് രാഷ്ട്രീയ ചേരിയിലെ നിങ്ങളെ ഞാന്‍ സഹായിച്ചു എന്ന് എന്റെ ആള്ക്കാര് അറിഞ്ഞാലോ..'-ഇങ്ങിനെ പറഞ്ഞ് എഴുന്നേറ്റ അദ്ദേഹത്തെ തടഞ്ഞ് ആഗതര്‍ പറഞ്ഞു-'വേണ്ട സര്,സാറ് പറഞ്ഞതാണ് ശരി'. അവര്‍ ചിരിച്ച് ഇറങ്ങിപ്പോയി.ഇതായിരുന്നു എം.പി.വീരേന്ദ്ര കുമാറിന്റെ പ്രായോഗിക ബുദ്ധി.അത് അദ്ദേഹം രാഷ്ട്രീയ, സാംസ്കാരിക,മാധ്യമ പ്രവര്‍ത്തന രംഗങ്ങളിലെല്ലാം പ്രയോഗിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന നേതാവാണ് വീരേന്ദ്രകുമാര്‍.അദ്ദേഹത്തിന്റെ മനസ്സില്‍ ജയപ്രകാശ് നാരായണന് ഉണ്ടായിരുന്നു.രാം മനോഹര്‍ ലോഹ്യയുണ്ടായിരുന്നു. മലബാര്‍ തട്ടകമായ അദ്ദേഹത്തിന് അരങ്ങില്‍ ശ്രീധരന് വഴികാട്ടിയും പി.ആര്.എന്ന പി.ആര്.കുറുപ്പ് അടവുകളുടെ ഗുരുക്കളുമായി.കേന്ദ്ര മന്ത്രി, ഒരു ദിവസം കേരള വനം മന്ത്രി,ലോക്സഭ,രാജ്യസഭ അംഗം, കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്, മാതൃഭൂമി എം.ഡി, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം,പി.ടി.ഐ ചെയര്മാന് തുടങ്ങി വഹിച്ച സ്ഥാനങ്ങള്‍ നീണ്ടതാണ്.പ്രായോഗിക രാഷ്ട്രീയത്തിന്റെ വാതിലുകള്‍ പലതിലൂടെ കടന്നുപോവുമ്പോഴും വീരേന്ദ്രകുമാറിലെ സോഷ്യലിസ്റ്റ് മനസ്സ് മരിച്ചിരുന്നില്ലെന്നതിന് രചനകളും ഇടപെടലുകളും സാക്ഷി.
Keywords: Kasaragod, Article, Kodiyeri Balakrishnan, Top-Headlines, Trending, Story about Veerendra Kumar
< !- START disable copy paste -->

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
ഇ.എം.എസിനൊപ്പം
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്
കോഴിക്കോട് എസ്.കെ.ജങ്ഷനിലെ സാംസ്കാരിക കൂട്ടായ്മ
< !- START disable copy paste -->