ഒരു കുത്ത് മതി ഒരു സ്ഥാപനം പൂട്ടാന്‍
Jun 10, 2013, 07:00 IST
രവീന്ദ്രൻ പാടി
കാസര്‍കോട് നഗരത്തില്‍ ഞായറാഴ്ച രാത്രി ബന്ധുവിനോടൊപ്പം ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ കുത്തിയ സംഭവത്തില്‍ പോലീസ് മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്. പ്രതികളെ കണ്ടാല്‍ അറിയാം എന്നല്ലാതെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും ഇതുപോലെ കണ്ടാലറിയാവുന്ന ഒരു സംഘം കാസര്‍കോട് നഗരത്തില്‍ അക്രമം അഴിച്ചുവിട്ടിട്ടുണ്ട്. ഞായറാഴ്ച നഗത്തില്‍ ഒരു പുതിയ സ്ഥാപനം ഉദ്ഘാടനം ചെയ്തിരുന്നു. അതിനടുത്താണ് യുവാവിനെ കുത്തിയ ഹോട്ടലും സ്ഥിതി ചെയ്യുന്നത്. നേരത്തെ അടിക്കടി അക്രമമുണ്ടായതിനെ തുടര്‍ന്ന് ബിസിനസ് ഇല്ലാത്തതിനാലാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്ത കടയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പൂട്ടിയത്. പുതുതായി തുടങ്ങിയ സ്ഥാപനം പൂട്ടാന്‍ വേണ്ടിയാണോ യുവാവിനെ കുത്തിയതെന്ന സംശയം ആളുകള്‍ക്കിടയിലുണ്ട്.
എന്തെങ്കിലും ഒരു പ്രശ്നം വലിച്ചിടുകയും അതില്‍ നിന്ന് മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഒരു സംഘം കാസര്‍കോട്ട് പണ്ടേ വിലസുന്നുണ്ട്. അവര്‍ക്ക് ചാരായ-മയക്കുമരുന്ന്-മഡ്ക്ക-റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായൊക്കെ ബന്ധമുണ്ട്. വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന രഹസ്യ അജണ്ടയും അത്തരക്കാര്‍ക്കുണ്ട്. കാസര്‍കോട്ട് ഏതൊരു പുതിയ സംരംഭവും ആരംഭിക്കുമ്പോള്‍ അതിനെ ഇല്ലാതാക്കുക എന്നതും തങ്ങളുടെ വരുതിയില്‍ നിര്‍ത്തുക എന്നതും അത്തരക്കാരുടെ ലക്ഷ്യമാണ്. അക്രമം പൊട്ടിപ്പുറപ്പെട്ട സമയങ്ങളില്‍ അക്രമികളെയും നിരപരാധികളെ വേട്ടയാടുന്ന പോലീസിനെയും ഭയന്ന് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ പാതിയില്‍ ഉപേക്ഷിച്ച് കൈ പോലും കഴുകാതെ ഇറങ്ങി ഓടേണ്ട അവസ്ഥ പോലും നേരത്തെ കാസര്‍കോട്ട് ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസിന് അറിയാമെങ്കിലും അവര്‍ അറിഞ്ഞില്ലെന്ന ഭാവം നടിക്കുകയാണ്.
കാസര്‍കോട്ട് അടുത്തിടെ നടന്ന പല കുഴപ്പങ്ങളും എടുത്തുപരിശോധിച്ചാല്‍ അതിലൊക്കെ വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ നടത്തിയ ചില ഘടകങ്ങളും കാരണങ്ങളും കണ്ടെത്താന്‍ കഴിയും. കടകളും വാഹനങ്ങളും ആക്രമിക്കുന്നത് അവ ഏത് വിഭാഗത്തില്‍ പെടുന്നവരുടേതാണ് എന്ന് നോക്കിയാണ്. ആരാ
ധനാലയങ്ങളും അത്തരക്കാര്‍ തങ്ങളുടെ താല്പര്യം നടപ്പാക്കാന്‍ ഉപയോഗിക്കുന്നു.
നുള്ളിപ്പാടി തളങ്കര കോംപൗണ്ടിലെ എച്ച് കബീറി(32)നെ ഞായറാഴ്ച രാത്രി മൂന്നംഗ സംഘം കുത്തിയത് യാതൊരുപ്രകോപനവുമില്ലാതെയാണ്. ബന്ധു സത്താറിനോടൊപ്പം ഭക്ഷണം കഴിക്കാനായി കബീര്‍ ഹോട്ടലിലെത്തിയപ്പോള്‍ അതിനുമുന്നില്‍ ഒരു സംഘം യുവാക്കള്‍ മദ്യ ലഹരിയില്‍ വഴക്കിടുകയായിരുന്നു. അതിനിടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങി പുറത്തിറങ്ങാന്‍ ശ്രമിക്കവെയാണ് മൂന്നംഗസംഘം കബീറിനെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ കബീര്‍ കാസര്‍കോട്ടെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
കാസര്‍കോട്ട് എത്ര ചെറിയൊരു കുഴപ്പം നടന്നാലും വളരെ വേഗമാണ് അതിന് വര്‍ഗീയ നിറം കൈവരുന്നത്. വാര്‍ത്തകള്‍ പ്രചരിക്കുന്നതും ആ നിലയ്ക്കുതന്നെ. തെറ്റിനെ തെറ്റായി കാണുകയും കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്നതിന് പകരം നിയമം സ്വയം കയ്യിലെടുക്കുന്ന രീതിയാണ് ഇവിടെ പലപ്പോഴും ഉണ്ടാകുന്നത്. ഒരു വിഭാഗത്തിലെ ആള്‍ക്കാണ് കുത്തേറ്റതെങ്കില്‍ മറു വിഭാഗത്തിലെ ആളെ (അയാള്‍ നിരപരാധിയാണെങ്കില്‍ പോലും) ആക്രമിക്കുന്ന ഒരു രീതി ഇവിടെ കണ്ടുവരുന്നു. ഇതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പോലീസിന് പലപ്പോഴും സാധിക്കുന്നില്ല. രാഷ്ട്രീയ-മാഫിയ ഇടപെടലുകള്‍ തന്നെയാണ് പലപ്പോഴും അതിന് തടസമാകുന്നത്. വെള്ളം കലക്കുകയും അതിന് ശേഷം മീന്‍ പിടിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയാനും നിയമത്തിന്റെ വെളിച്ചത്തില്‍ നിര്‍ത്തി വിചാരണ ചെയ്യുവാനും പോലീസിന് കഴിയേണ്ടതുണ്ടെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Related News:
റെസ്റ്റോറന്റിനു മുന്നില്‍ യുവാവിന് വെട്ടേറ്റു
Keywords: Article, Kasaragod, Clash, Police, hospital, Business, Hotel, Murder-attempt,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, Stabbing and future of an establishment