കടലമ്മ കലിതുള്ളുന്നു; കടലിന്റെ മക്കള്‍ കേഴുന്നു
Jul 10, 2020, 18:26 IST
മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com 10.07.2020) കാലവര്‍ഷം തുടങ്ങുമ്പോള്‍ തന്നെ കടലിന്റെ മക്കള്‍ക്ക് വറുതി തുടങ്ങുകയാണ്. മഴ ശക്തി പ്രാപിക്കുന്നതോടു കൂടി കടലമ്മ ഉഗ്രരൂപിണിയാകാന്‍ തുടങ്ങുകയാണ്. വള്ളമോ ബോട്ടുകളോ കടലില്‍ ഇറക്കുവാന്‍ കഴിയാതെ നീറുന്ന മനസ്സുകളുമായി കരയിലിരുന്ന് നെടുവീര്‍പ്പിടുകയാണ് കടലിന്റെ മക്കള്‍.
കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് തോണികളും ബോട്ടുകളും കരയില്‍ കയറ്റി വെച്ച് ഭദ്രമായി മൂടിവെക്കുകയാണിവര്‍. പിന്നെ മഴക്കാലത്തിന് കുറച്ച് അറുതി വന്നു തുടങ്ങുമ്പോള്‍ ചെറുവള്ളങ്ങളെ കടലില്‍ ഇറക്കുവാന്‍ തുടങ്ങും. അതുവരെ അവര്‍ക്ക് വറുതിയുടെ ദിനങ്ങളായിരിക്കും.
മത്സ്യബന്ധനം മാത്രം നടത്തിയാണ് ഇവര്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.ഇവരുടെ ജീവിതത്തിലേക്ക് വറുതിയുടെ ദിനങ്ങളെത്തുമ്പോള്‍ കുടുംബത്തില്‍ പട്ടിണി മാത്രം.
മത്സ്യബന്ധനമല്ലാതെ വേറൊരു തൊഴില്‍ ഇവര്‍ക്ക് വശമല്ലാത്തതു കൊണ്ട് തീര്‍ത്തും ബുദ്ധിമുട്ടുകളനുഭവിക്കേണ്ടി വരുന്നുവെന്നതാണ് സത്യം.നടുക്കടലിലും, പുറം കടലിലും പോയി മുത്തുകള്‍ വാരിക്കൊണ്ടുവന്ന് കരയിലെത്തിച്ച് അതു ലേലത്തിന് വെച്ചു അതില്‍ നിന്നും കിട്ടുന്ന കാശു കൊണ്ട് കുടുംബം പോറ്റി വരുന്നവരാണ് കടലിന്റെ കരുത്തായ മക്കള്‍. ജീവന്‍ പണയപ്പെടുത്തി ആര്‍ത്തിരമ്പുന്ന തിരമാലകളെ മറികടന്നു കടലില്‍ മീന്‍ പിടിക്കുവാന്‍ പോകുമ്പോള്‍ അവരുടെ മനസ്സ് നിറയെ വലിയ കോള് കിട്ടണമെന്ന പ്രാര്‍ത്ഥനകള്‍ മാത്രമായിരിക്കും ഉണ്ടാവുക. ചില ദിവസങ്ങളില്‍ മീന്‍ കിട്ടാതെ വിഷമിച്ചു വരേണ്ട അവസ്ഥകളുകമുണ്ടാകാറുണ്ട്.
തീരദേശത്ത് താമസിക്കുന്ന ചുരുക്കം ചിലര്‍ പേടിയോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. കാലവര്‍ഷം തുടങ്ങി തീരുന്നത് വരെ ഇവരുടെ മനസില്‍ ആധി മാത്രമാണ്. അട്ടഹസിച്ചു വരുന്ന തിരമാലകള്‍ കരയെ കൈയ്യടക്കുവാന്‍ ആവേശം കാണിക്കുമ്പോള്‍ പാവം കടലിന്റെ മക്കള്‍ ഭീതിയോടെയാണ് കൂരകളില്‍ ഉറങ്ങുന്നത്.
സുരക്ഷാ വലയമായി കടല്‍ഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും ആര്‍ത്തിരമ്പിവരുന്ന തിരമാലകളാള്‍ അതു അടിയിളകി ആടുകയാണ് ചെയ്യുന്നത്. രൂക്ഷമായ കടല്‍ ക്ഷോഭത്തില്‍ എത്രയോ വീടുകളും, തെങ്ങുകളും മറ്റും ഒലിച്ചു പോയിരിക്കുന്നു. ഇവര്‍ക്ക് മാറി താമസിക്കുവാന്‍ വേറൊരു ഇടമില്ലാത്തതു കൊണ്ട് എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചു കൂരകളില്‍ താമസിക്കുകയാണ്. മത്സ്യബന്ധനവും വില്‍പ്പനയും ഉപജീവനമായി കൊണ്ടു നടക്കുന്ന ഇവരെ ബന്ധപ്പെട്ടവര്‍ കരുതല്‍ നല്‍കുകയാണെങ്കില്‍ ഇവര്‍ക്കും പേടിയില്ലാതെ ജീവിക്കുവാന്‍ പറ്റും.
Keywords: Sea, Childrens, water, Boat, Article, sea mother is stirring; The children of the sea are crying