city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലത്തുങ്കര ഉസ്താദ്; ഖുര്‍ആന്‍ പാരായണത്തില്‍ ആനന്ദം കണ്ടെത്തിയ പണ്ഡിതന്‍

അനുസ്മരണം/ ലത്വീഫ് കൊല്ലമ്പാടി

(www.kasargodvartha.com 03.08.2018) കളനാടിന്റെ ഉസ്താദെന്ന ഓമനപ്പേരില്‍ അറിയപ്പെടാന്‍ മാത്രം അദബിന്റെയും അറിവിന്റെയും അക്ഷയഖനി തീര്‍ത്ത് നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത പണ്ഡിതനാണ് പാലത്തുങ്കര അബ്ദുര്‍ റഹ് മാന്‍ മുസ്ല്യാര്‍. മദ്രസാ വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സര്‍വ്വ മേഖലകളും തൊട്ടറിഞ്ഞ് കളനാടിനെ സ്വന്തം നാടാക്കി മാറ്റി 'പാലത്തുങ്കര ഉസ്താദ്' എന്നു നാട്ടുകാര്‍ സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഗുരുവര്യന്‍.

1959 ല്‍ കളനാട് ഇആനത്തുല്‍ ഇസ്ലാം മദ്രസയിലെ പ്രധാന അധ്യാപകനായിട്ടായിരുന്നു കളനാടുമായുള്ള ബന്ധത്തിന് തുടക്കം. പഴയ ഓത്തുപ്പള്ളി സമ്പ്രദായത്തില്‍ ഖുര്‍ആന്‍ അവഗണിക്കപ്പെട്ട് കിടന്നിരുന്ന സമയത്ത് തജ് വീദ് നിയമങ്ങള്‍ അനുസരിച്ചു പഠിപ്പിച്ച് കുട്ടികളെ പ്രാപ്തരാക്കാന്‍ പരിശ്രമിക്കുകയും അതിന്റെ ഫലങ്ങള്‍ കണ്ടെത്താന്‍ അധ്വാനിക്കുകയും ചെയ്ത വ്യക്തിത്വം.
പാലത്തുങ്കര ഉസ്താദ്; ഖുര്‍ആന്‍ പാരായണത്തില്‍ ആനന്ദം കണ്ടെത്തിയ പണ്ഡിതന്‍

അദ്ദേഹത്തിന്റെ തജ് വീദിലുള്ള അവഗാഹം കാരണം തൊട്ടടുത്തുള്ള നാടുകളില്‍ നിന്ന് പോലും (തളങ്കര പോലെയുള്ള ദൂര നാട്ടില്‍ നിന്ന് പോലും) നടന്ന് വന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പാരായണ നിയമങ്ങള്‍ അഭ്യസിച്ചിരുന്നു. അതുകാരണം അന്ന് നടന്നിരുന്ന പല ഖുര്‍ആന്‍ പാരായണ മത്സരങ്ങളിലും ഉസ്താദിന്റെ ശിഷ്യന്മാര്‍ക്കായിരുന്നത്രെ ഒന്നാം സ്ഥാനങ്ങള്‍ കിട്ടിയിരുന്നത്. അത് പോലെ മദ്രസയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താനും വിദ്യഭ്യാസ നിലവാരം മെച്ചപ്പെടുത്താനും പല പരിപാടികളും ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം.

മദ്രസാധ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ കളനാടിന്റെ സര്‍വ്വ മേഖലകളിലും പങ്കാളിയായി പ്രവര്‍ത്തിക്കുകയും ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറി പദം വരെ അലങ്കരിക്കുകയും ചെയ്ത് നാടിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഗള്‍ഫ് മേഖലയാണ് കളനാടിന്റെ അഭിവൃദ്ധിയുടെ നിദാനം. അതിലൊരു കൈയ്യൊപ്പും ഉസ്താദിനുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ചെറുപ്പകാലത്ത് നാട്ടില്‍ ജോലി തേടുന്നവരോട്  ഒരു പാസ്‌പോര്‍ട്ട് എടുത്ത് ഗള്‍ഫില്‍ പോടാ എന്ന് പറഞ്ഞ് പാസ്‌പോര്‍ട്ടെടുപ്പിക്കാനും പലര്‍ക്കും പാസ്‌പോര്‍ട്ട് എടുത്തു കൊടുക്കാനും ഉസ്താദ് മുന്നില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കീഴില്‍ പഠിച്ചവര്‍ ഓര്‍ക്കുന്നു.

ഭൗതിക വിദ്യാഭ്യാസത്തില്‍ പിറകിലായിരുന്ന അന്നത്തെ കാലത്ത് നാട്ടിലെ കുട്ടികളെ സ്‌കൂളില്‍ കൊണ്ട് പോയി ചേര്‍ത്തും ദൗതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരിക്കുകയും ചെയ്തതിനാല്‍ ഇന്ന് അതിന്റെ ഗുണം അനുഭവിക്കുന്നുണ്ടെന്ന് ഉസ്താദിന്റെ നിര്‍ബന്ധത്താല്‍ പഠിച്ചവര്‍ പറയുന്നു. സാമ്പത്തികമായി പിന്നോക്കമായതിനാല്‍ മുടി വെട്ടാന്‍ പോലും പണമില്ലാതിരുന്ന കുട്ടികള്‍ക്ക് മുടി വെട്ടാനും വസ്ത്രമില്ലാത്തവര്‍ക്ക് അത് വാങ്ങാനും സ്വന്തം പോക്കറ്റില്‍ നിന്ന് അദ്ദേഹം പണം കൊടുക്കുമായിരുന്നത്രെ.
ഔദ്യോഗികമായും അനൗദ്യോഗികമായും ദിര്‍ഘകാലം കളനാട്ടിലെ ദീനീ സ്ഥാപനങ്ങളെ സേവിച്ച അദ്ദേഹം നാടിന്റെ നന്മയുടെ നിക്ഷേപമായിരുന്നു.

നിരവധി പണ്ഡിതന്മാരായും അഭേദ്യ ബന്ധം അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. മര്‍ഹൂം സി.എം ഉസ്താദ്, മര്‍ഹൂം മേല്‍പറമ്പ് ഖത്തീബ് ഉസ്താദ്, മര്‍ഹൂം എം.എ. ഉസ്താദ്, യു.എം. ഉസ്താദ് തുടങ്ങിയവരെയൊക്കെ നിത്യവും സന്ദര്‍ശിക്കുകയും അവരോടുള്ള അടുപ്പവും സ്‌നേഹവും ജീവിതത്തില്‍ വെച്ച് പുലര്‍ത്തുന്നവരുമായിരുന്നു. മഹാകവി ടി. ഉബൈദുമായും ഉസ്താദ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
വിശ്രമജീവിതത്തില്‍ ആരോഗ്യമുള്ള സമയത്ത് രാവിലെ പള്ളിയില്‍ വന്ന് ഖുര്‍ആന്‍ ഓതുന്നത് പതിവ് കാഴ്ച്ചയായിരുന്നു. കൂടുതല്‍ സംസാരിച്ച് ഒഴിവ് സമയം കളയാതെ ഖുര്‍ആന്‍ പാരായണത്തിലൂടെ മനസ്സും ശരീരവും സംശുദ്ധമാക്കിയ ത്യാഗി. ചിട്ടയാര്‍ന്ന ജീവിതത്തിലൂടെ ഒരു നാട് മുഴുവന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത നാട്ടുകാരുടെ പ്രിയപ്പെട്ട ഉസ്താദ്. അദ്ദേഹത്തിന്റെ വിടവ് കളനാട്ടുക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Remembrance, quran-class, Kalanad, Latheef Kollampady, Remembrance of Palathungara Usthad
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia