city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ; പ്രവാസിയുടെ തണലും ആശ്രയവും

സലാം കന്യപ്പാടി

(www.kasargodvartha.com 29.04.2021) ചിലരുടെ വിയോഗം നൽകുന്ന വിടവ് ഒരിക്കലും നികത്താനാവാത്തതാണ്. വീണ്ടും വീണ്ടും ആ സാനിധ്യം നമ്മൾ കൊതിച്ചു കൊണ്ടേയിരിക്കും. കാരണം അവരായിരുന്നു തണൽ. അവരായിരുന്നു ആശ്രയം. അവരായിരുന്നു അവസാന വാക്ക്.

സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ; പ്രവാസിയുടെ തണലും ആശ്രയവും


അത് കൊണ്ട് തന്നെ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ വിട ശൂന്യതയുടെ നീറുന്ന ചിത്രമായി അവശേഷിക്കും. തങ്ങൾ ഒരു കരുത്തായി എന്തിനും കൂടെ ഉണ്ടാകുമായിരുന്നു. കെഎംസിസി എന്ന പ്രസ്ഥാനത്തെ ഏറെ സ്നേഹിക്കുകയും വഴി നടത്തുകയും ചെയ്ത പ്രിയപ്പെട്ട തങ്ങൾ ഇനിയില്ലെന്ന് ഓർക്കുമ്പോൾ ഹൃദയം പിടയുന്നുണ്ട്.

തങ്ങളുടെ ഉപദേശങ്ങൾ കേൾക്കാൻ ദേരയിലുള്ള സറൂനി പള്ളിയിലും, ഇഷ്ടിക പള്ളിയിലേക്കും മറ്റു എമിറേറ്റുകളിൽ നിന്ന് പോലും ആളുകൾ എത്തിയിരുന്നു. സരസമായ നാടൻ ശൈലിയിൽ തങ്ങൾ നൽകുന്ന ഉത്ബോധനത്തിൽ നേതാക്കൾക്കും അണികൾക്കും ഏറെ പഠിക്കാനുണ്ടായിരുന്നു. സമസ്തയുടെ നെടും തൂണായി തങ്ങൾ നേതൃ സ്ഥാനത്ത് ഇരിക്കുമ്പോൾ തന്നെ എല്ലാവരുടെയും ആത്മീയ ഭൗതിക പ്രശ്നങ്ങളിൽ തങ്ങളുടെ ഇടപെടൽ മലയാളി മുസ്ലിംകൾ കൊതിക്കുമായിരുന്നു. സുന്നീ സെന്റർ എന്ന വലിയ പ്രസ്ഥാനത്തിന് നായകത്വം വഹിക്കുന്നതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മതപാഠം നൽകാൻ തങ്ങൾ നടത്തിയ ശ്രമങ്ങൾ കിടയറ്റതാണ്.

യുഎഇ യുടെ പല ഭാഗങ്ങളിൽ നടക്കുന്ന നിക്കാഹ് സദസ്സിലേക്ക് തങ്ങളെ കിട്ടാൻ പലരും നടത്തുന്ന ശ്രമങ്ങൾ അവിടത്തെ അനുഗ്രഹാശിസ്സുകൾ ആഗ്രഹിച്ചായിരുന്നു. കെഎംസിസി പ്രവർത്തകർക്കും സുന്നീ പ്രവർത്തകർക്കും തങ്ങൾ നൽകിയിരുന്ന ആത്മ ബലം അക്ഷരങ്ങൾക്കതീതമാണ്.

കച്ചവടങ്ങൾക്കിടയിൽ പിണങ്ങിയവർ, വർഷങ്ങളായി നാടണയാൻ മനസ്സില്ലാതെ കഴിയുന്നവർ, മാനസീക പിരി മുറുക്കത്തിൽ നാല് ചുവരുകൾക്കുള്ളിൽ കഴിഞ്ഞവർ അങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമായി തങ്ങളുടെ സാന്ത്വന വാക്കുകൾ ഉണ്ടാക്കിയിരുന്ന മാറ്റങ്ങൾ അത്ഭുതമായിരുന്നു. സങ്കീർണ്ണമാകുന്ന പല അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ തങ്ങൾ നടത്തിയ മധ്യസ്ഥ ശ്രമങ്ങളൊക്കെ മഞ്ഞു തുള്ളിയായി മാറുന്നത് നേരിൽ കണ്ടവരാണ് ദുബായിലെ മലയാളി പ്രവാസികൾ. 

(കെ എം സി സി ദുബൈ - കാസർകോട് ജില്ലാ കമിറ്റി ജനറൽ സെക്രടറിയാണ് ലേഖകൻ)


Keywords:  Sayyid Hamid Koyamma Thangal, Article, Memorial, Gulf, Dubai, Malayalam,Dubai-KMCC, Kasaragod, UAE, Remembering Sayyid Hamid Koyamma Thangal.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia