Ramadan | റമദാൻ: അനുഭൂതിയുടെ ആത്മീയ തേജസ്
Mar 24, 2023, 11:43 IST
/ മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com) പരിശുദ്ധവും പരിപാവനവും, വസന്തത്തിന്റെ പൂക്കാലവും പാപമോചനത്തിന്റെ മാസവുമായ റമളാൻ നമ്മിലേക്ക് സമാഗതമായിരിക്കുകയാണ്. പന്ത്രണ്ട് മാസങ്ങളിൽ ഏറ്റവും പുണ്യമാക്കപ്പെട്ടതും ശ്രേഷ്ഠതയുള്ളതുമായ മാസമാണ് റമളാൻ. സത്യവിശ്വാസികൾക്ക് പുണ്യങ്ങൾ കൊയ്തെടുക്കാനും, ചെയ്തുപോയ പാപങ്ങളിൽ നിന്നും മോചനങ്ങൾ തേടാനുമുള്ളതാണ് റമളാൻ. സൽകർമ്മങ്ങളിൽ മുഴുകി പ്രതിഫലങ്ങൾ നേടിയെടുക്കാനും അള്ളാഹു കൽപിച്ച ഒരു മഹത്തായ മാസം. അതിൽ പിടിച്ചു കയറിയവൻ രക്ഷപ്പെടുകയും അല്ലാത്തവർ നിരാശരാവുകയും ചെയ്യും.
റമളാനിൽ അനുഷ്ഠിക്കുന്ന വ്രതം കൊണ്ട് പല ഗുണങ്ങളുണ്ടെന്ന് ഖുർആനും ഹദീസും പഠിപ്പിക്കുന്നുണ്ട്. പാപകറകൾ നീക്കം ചെയ്യപ്പെടുകയും രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കുകയും പൂർണ ആരോഗ്യം വീണ്ടുകിട്ടുകയും ചെയ്യുന്നു. റമളാനിൽ പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ വെടിഞ്ഞ് വിശപ്പും ദാഹവും സഹിച്ച് സൽകർമ്മങ്ങൾ ചെയ്താൽ അതിൽ പരം പുണ്യം വേറെയില്ല. ദിക്റിലും സ്വലാത്തിലും മറ്റു സൽകർമ്മങ്ങളിലും സൃഷ്ടാവിന്റെ മുന്നിൽ ശിരസ്സ് നമിച്ചാൽ ചെയ്തു പോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്. റമളാൻ മാസത്തിലെ വ്രതാനുഷ്ഠാന ഗുണങ്ങളെ പറ്റി ശാസ്ത്രം പോലും അംഗീകരിച്ചിരിക്കുകയാണ്. വ്രതമനുഷ്ഠിച്ചാൽ പൂർണ്ണാരോഗ്യവും, ഉന്മേഷവും,ഉണർവ്വും, ശരീരത്തിന് ഉത്തേജകവും ലഭിക്കുന്നുവെന്നുള്ളത് പരമാർത്ഥമായ സത്യമാണ്. ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് നബി പറഞ്ഞത് ഇന്ന് ശാസ്ത്രലോകം കണ്ടുപിടിച്ചിരിക്കുന്നു.
ഖുർആൻ ഇറക്കപ്പെട്ട മാസമാണെന്നുള്ള പ്രത്യേകതയുമുണ്ട് റമളാനിന്. മനുഷ്യകുലത്തിന് മാർഗ്ഗദർശനം നടത്താനായി പ്രവാചകന്മാരിലൂടെ ഇറക്കപ്പെട്ട വേദഗ്രന്ഥങ്ങളിൽ നിന്നും ഏറെ സവിശേഷതയുള്ള ഗ്രന്ഥമാണ് ഖുർആൻ. കഴിഞ്ഞ കാലത്തേയും കഴിയാനുള്ളതുമായ ഒരുപാട് കാര്യങ്ങളെ വിശദമായി വിവരിച്ച് വള്ളിപുള്ളി തെറ്റാതെ പറഞ്ഞു തരുന്ന ഗ്രന്ഥമാണ് ഖുർആൻ. സത്യവിശ്വാസികൾക്ക് സന്മാർഗ വഴിയും, മാർഗ്ഗദർശനവുമാണ് ഖുർആൻ. സത്യവും സത്യമല്ലാത്തതുമായ ഒരുപാട് കാര്യതെളിവുകളായി ഇറക്കപ്പെട്ടതാണീ ഗ്രന്ഥം. ’ലൈലത്തുൽ ഖദ്ർ’ എന്ന പ്രത്യേക ദിനത്തിലാണ് ഖുർആൻ അവതരിക്കപ്പെട്ടതെന്നും ചരിത്രം പഠിപ്പിക്കുന്നു. മാസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റമളാൻ. അതേ മാസത്തിൽ തന്നെയാണ് ഖുർആനും അവതരിക്കപ്പെട്ടതും. ലൈലത്തുൽ ഖദ്ർ ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായതാണ്.
റമളാൻ മാസം തുടക്കം മുതൽ അവസാനം വരെ പിശാചുക്കളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും, സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടുകയും, നരക വാതിലുകൾ കൊട്ടിയടക്കപ്പെടുകയും ചെയ്യുന്നു. നന്മകൾ മാത്രം പ്രതീക്ഷിക്കുന്നവർ ആരാധനയെന്ന മഹാസാഗരത്തിൽ മുങ്ങാംകുഴിയിൽ നീന്തുകയാണ്. അവർക്കുള്ള അനുഗ്രഹ മാണിക്യവും തേടി. കാരുണ്യത്തിന്റെ വാതായനം തുറക്കപ്പെടുന്ന ഏറ്റവും അനുഗ്രഹീതമായ മാസമാണ് പുണ്യറമളാൻ. വിശപ്പിന്റേയും ദാഹത്തിന്റേയും കാഠിന്യം മനസ്സിലാകണമെങ്കിൽ നോമ്പ് പിടിക്കണം. നീണ്ട പതിനൊന്ന് മാസക്കാലം വയറ് നിറച്ചും ഭക്ഷിച്ചും പാനീയം കുടിച്ചും നടന്നവർ റമളാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുമ്പോൾ അതിന്റെ ആസക്തി മനസ്സിലാകുന്നുണ്ട്. വല്ലാത്തൊരു പിരിമുറുക്കവും വേവലാതിയും നിറഞ്ഞ സാഹചര്യമായിട്ടാണ് തോന്നുന്നത്.
ഇസ്ലാമിക വിശ്വാസികൾ അല്ലാത്ത ചിലരും നോമ്പനുഷ്ഠിക്കാറുണ്ട്. നോമ്പനുഷ്ഠിച്ചാലുള്ള ഗുണങ്ങൾ മനസ്സിലായതു കൊണ്ടാവണം എല്ലാവർഷവും അവർ തുടരുന്നത്. നന്മകളാൽ മനസ്സും ശരീരവും പാകപ്പെടുത്തിയവൻ ഒരിക്കലും തിന്മയിലേക്ക് വ്യതിചലിക്കുകയില്ല. റമളാൻ മാസം ആഗതമായാൽ പുണ്യങ്ങൾ വാരിക്കൂട്ടാൻ ഒരുക്കങ്ങൾ നടക്കുകയാണ്. റമളാൻ മാസം പിറവിയെടുത്താൽ പ്രകൃതിയിൽ തന്നെ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.
നോമ്പ് പതിനേഴിനും ഇരുപത്തിയേഴിനുമിടയിൽ പള്ളിയിൽ തന്നെ ഇരിക്കുന്നുണ്ട്. അള്ളാഹുവിന്റെ അനുഗ്രഹങ്ങളേറ്റു വാങ്ങാൻ വേണ്ടി ആരാധനകളിൽ മുഴുകി ചെയ്തു പോയ പാപങ്ങളെല്ലാം അല്ലാഹുവിനോട് ഏറ്റു പറയാനുള്ള അവസരമാണത്. അന്നാണ് ലൈലത്തുൽ ഖദ്ർ. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ മാസത്തിലെ ഈ ലൈലത്തുൽ ഖദ്ർ ദിനം. 'ശഅറുൽ മുബാറക്ക' എന്നാൽ അനുഗ്രഹങ്ങളുള്ള മാസമെന്നാണ്. ആ മാസത്തിൽ സൽകർമ്മങ്ങൾ അധികരിപ്പിച്ചാൽ ചെയ്തു പോയ എല്ലാ പാപങ്ങളും പൊറുക്കപ്പെടുമെന്നാണ് ചരിത്രം. ലൈലത്തുൽ ഖദ്ർ പതിനേഴാം രാവിലെന്നും, ഇരുപത്തിയേഴാം രാവിലാണെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. പുണ്യങ്ങളുടെ പൂക്കാലവും വസന്തത്തിന്റെ കുളിരുമായി എത്തുന്ന റമളാൻ മാസത്തിൽ പുണ്യങ്ങൾ കൊയ്യാൻ സത്യവിശ്വാസികൾ ഒരുക്കങ്ങൾ കൂട്ടുകയാണ്.
റജബ് മാസപിറവിയിൽ വിത്ത് വിതയ്ക്കുകയും ശഅബാൻ മാസത്തിൽ അതിന് വെള്ളവും വളവുമിടുകയും റമളാനിൽ കൊയ്തെടുക്കുകയുമാണ് ഓരോ വിശ്വാസികളും ചെയ്യുന്നത്. ഒരു വിശ്വാസിക്ക് റമളാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുവാൻ ഭാഗ്യം ലഭിച്ചാൽ അതൊരു അനുഗ്രഹമാണെന്ന് ഹദീസ് ഉദ്ദരിക്കുന്നു. ആരാധനാ കർമ്മങ്ങളിൽ ധന്യതയുടെ വ്രതാനുഷ്ഠാനം കൊണ്ട് അള്ളാഹുവിന്റെ കാരുണ്യതേജസ്സ് സത്യവിശ്വാസികളിൽ വർഷിക്കപ്പെടുന്നു. ഭൗതീകമായ ബന്ധങ്ങളും നീചവികാരങ്ങളുടേയും ബന്ധത്തിൽ നിന്നകറ്റുന്നു. ആരാധനാ കർമ്മമെന്ന ആത്മീയ ലോകത്തേക്ക് വിശ്വാസിയെ ഉന്നതമായ അനുഭൂതിയിലേക്കെത്തിച്ച് മനസ്സും ശരീരവും ശുദ്ധിയാക്കി പടച്ച റബ്ബിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. പരിശുദ്ധവും പരിപാവനയുമായ ആരാധനയാണ് നോമ്പ് അനുഷ്ഠാനവും ഖുർആൻ പാരായണവും മറ്റു അനുബന്ധ കർമ്മങ്ങളും. ഇത്തരം കാര്യകർമ്മങ്ങൾ ഒരാൾ സ്വായത്ഥമാക്കിയാൽ അവൻ ഈ ലോകത്തും പര ലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഒരിടം നേടുക തന്നെ ചെയ്യും.
അറബി മാസത്തിൽ ഏറ്റവും ശ്രേഷ്ഠത നിറഞ്ഞ റമളാൻ മാസത്തിൽ പാവപ്പെട്ടവന്റേയും, സാധാരണക്കാരന്റേയും കണ്ണീരൊപ്പാൻ ലഭിക്കുന്ന അവസരമാണ്. ഒരു സൽകർമ്മം ചെയ്താൽ എഴുപത് സൽകർമ്മങ്ങൾ ചെയ്ത പ്രതിഫലമാണ് ലഭിക്കുന്നത്. ഇത്തരം കാര്യങ്ങളിലും ആരാധനാ കർമ്മങ്ങളിലും ഒരാൾ വ്യാപൃതരായാൽ അവൻ ഇരുലോകത്തും വിജയിച്ചവരുടെ കൂട്ടത്തിലാണെന്ന് ചരിത്രം പറയുന്നു.
Keywords: Article, Ramadan, Qurhan, Health, Science, Food, Islam, Masjid, Prayer, Water, Kasaragod, Kerala, Ramadan: Most sacred month.
< !- START disable copy paste -->