city-gold-ad-for-blogger

തൊഴിലുറപ്പ് പണിക്കിടയിൽ അഞ്ചടി നീളമുള്ള പെരുമ്പാമ്പ്; കാവലിരുന്ന് കാർത്തിയായണിയും സംഘവും, ഒടുവിൽ വനപാലകർ കൊണ്ടുപോയി

: mage illustrating rural employment workers keeping watch over a python in a farm plot in Kasaragod
Photo: Special Arrangement

● മേറ്റ് രാധ മധു വഴി തൊഴിലുറപ്പ് ഓഫീസിൽ വിവരമറിയിച്ചു.
● വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എ ലതയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
● പാമ്പിനെ പിടിച്ച് ജനവാസമില്ലാത്ത ഉൾക്കാട്ടിൽ വിടണമെന്ന പ്രസിഡന്റിന്റെ നിർദേശപ്രകാരം മരുതോത്തുനിന്ന് വനപാലകരെത്തി.
● വനപാലകർ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കൊണ്ടുപോയതോടെ തൊഴിലാളികളുടെ ആശങ്ക ഒഴിഞ്ഞു.

സുധീഷ് പുങ്ങംചാൽ

ബളാൽ: (KasargodVartha) അത്തിക്കടവ് നികുന്നിലെ നാരായണൻ്റെ പറമ്പിൽ തൊഴിലുറപ്പ് പണി നടക്കുന്നതിനിടയിലാണ് അഞ്ചടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. വെള്ളിയാഴ്ച (നവംബർ 20) രാവിലെ 11 മണിയോടെയാണ് പണിയിലേർപ്പെട്ടിരുന്ന 20 തൊഴിലാളികൾ പാമ്പിനെ കാണുന്നത്.

പെരുമ്പാമ്പ് പറമ്പിലേക്കോ അടുത്തുള്ള കാട്ടിലേക്കോ ഇഴഞ്ഞു മറഞ്ഞാൽ പിന്നീട് ജോലി ചെയ്യാൻ എല്ലാവർക്കും പേടിയാകുമെന്ന് മനസ്സിലാക്കിയ തൊഴിലാളികൾ പാമ്പിനെ നിരീക്ഷിക്കാൻ തീരുമാനിച്ചു. വനപാലകർ എത്തുംവരെ പാമ്പ് നീങ്ങിപ്പോകാതിരിക്കാൻ കാർത്തിയായണി പൊടിപ്പള്ളവും ഒപ്പമുള്ളവരും അവിടെത്തന്നെ കാവലിരുന്നു.

ജനപ്രതിനിധികളും വനപാലകരും എത്തി; സുരക്ഷിതമായി പിടികൂടി

വിവരം അറിഞ്ഞ ഉടൻ മേറ്റ് രാധ മധു വഴി തൊഴിലുറപ്പ് ഓഫീസിൽ അറിയിച്ചു. വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡൻ്റ് എ. ലതയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

: mage illustrating rural employment workers keeping watch over a python in a farm plot in Kasaragod

പണിസ്ഥലത്ത് വീണ്ടും ഭയപ്പാടുണ്ടാവാതിരിക്കാൻ പാമ്പിനെ പിടിച്ച് ജനവാസമില്ലാത്ത ഉൾക്കാട്ടിൽ വിടണമെന്ന് പ്രസിഡൻ്റ് അറിയിച്ചതനുസരിച്ച് മരുതോത്തുനിന്ന് വനപാലകരെത്തി. തുടർന്ന് വനപാലകർ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കൊണ്ടുപോയി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Around 20 MGNREGS workers at Athikkadavu Nikunnil in Balal spotted a 5-foot-long python while working on Narayanan's plot around 11 AM on Friday. Instead of panicking, worker Karthiyayani Podippallam and her colleagues kept watch so the snake would not slither away.

#KasargodVartha #BalalNews #KasaragodNews #PythonRescue #MGNREGSWorkers #WildlifeRescue #KeralaForestDepartment #MalayalamNews #LocalNewsKerala #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Sudheesh Pungamchal
Sudheesh Pungamchal

14 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia