city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പത്മശ്രീ ഹാജബ്ബ മലയാള മണ്ണിൽ മുഖ്യാതിഥി

-സൂപ്പി വാണിമേൽ

(www.kasargodvartha.com) രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച കർണാടകയിലെ ഹരേക്കര ഹാജബ്ബ സംസ്ഥാന സർക്കാർ ചടങ്ങിൽ മുഖ്യാതിഥിയായി. പതിനാലാം പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖ കന്നട പതിപ്പ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശമീന ടീച്ചർക്ക് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. ഹാജബ്ബയുടെ സ്വപ്നങ്ങൾ സഫലമായതും അംഗീകാരം നേടിയതും മലയാള മണ്ണിന്റെ പുണ്യസ്പർശത്തിലായിരുന്നു. കാസർക്കോട് അഡൂർ സ്വദേശിയായ എ ബി ഇബ്രാഹിം ദക്ഷിണ കന്നട ജില്ലാ ഡെപ്യൂട്ടി കമ്മീഷണറാ (ജില്ലാ കലക്ടർ) യിരിക്കെയാണ് ഹാജബ്ബയുടെ പേര് 2014ൽ പത്മശ്രീ പുരസ്കാരത്തിന് ശുപാർശ ചെയ്തയച്ചത്.
                 
പത്മശ്രീ ഹാജബ്ബ മലയാള മണ്ണിൽ മുഖ്യാതിഥി

മംഗളൂറു മാർക്കറ്റിൽ കുട്ടയിൽ ഓറഞ്ച് ചുമന്ന് വില്പന നടത്തി ജീവിക്കുന്നയാൾ തുച്ഛവരുമാനത്തിൽ നിന്ന് പണം സ്വരൂപിച്ച് തന്റെ ഗ്രാമത്തിൽ വിദ്യാലയം തുടങ്ങിയ അപൂർവ സാമൂഹിക സേവന കഥ പറയുന്ന

'അപരൂപഡ സമാജ സേവക ഹരേക്കള ഹാജബ്ബ' എന്ന പുസ്തകം ഇസ്മത്ത് പജീർ എഴുതിയിരുന്നു.ടാലന്റ് റിസർച്ച് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ പ്രകാശനം മംഗളൂരു ടാലന്റ് ഓഡിറ്റോറിയത്തിൽ അബ്ദുൽ റൗഫ് പുത്തിഗെയുടെ അദ്ധ്യക്ഷതയിൽ നടന്ന ലളിത ചടങ്ങിൽ എ.ബി.ഇബ്രാഹിം ആയിരുന്നു നിർവ്വഹിച്ചത്.

ആ വേദിയിൽ അദ്ദേഹം പറഞ്ഞു, 'ഹാജബ്ബയെ കർണാടക സർക്കാർ 2013ൽ രാജ്യോത്സവ അവാർഡ് നൽകി ആദരിച്ചു. കന്നട കവി കയ്യാറ കിഞ്ഞണ്ണ റൈയുടെ (കാസർകോട്) പേര് കർണാടക സർക്കാർ പത്മശ്രീ പുരസ്കാരത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ഹാജബ്ബ പത്മശ്രീക്ക് അർഹനാണ്. അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും', കർണാടകയിൽ സിദ്ധാരാമയ്യ നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന സമയമായിരുന്നു അത്.

പത്മശ്രീയുമായി ബന്ധപ്പെട്ട കടലാസുകൾ ശരിയാക്കാൻ മംഗളൂറുവിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഇബ്രാഹീമിന്റെ മുന്നിൽ ഇരുന്ന ദിവസം ഹാജബ്ബ എല്ലാ അഭിമുഖങ്ങളിലും ഓർക്കും, 'റമദാനിലെ വൈകുന്നേരമായിരുന്നു അന്ന്. വെള്ളിയാഴ്ചകളിൽ ഔദ്യോഗിക വാഹനത്തിൽ ഇബ്രാഹിം സർ മംഗളൂരു നൂർമസ്ജിദിൽ ജുമുഅഃക്ക് പോവുന്നത് കാണാറുണ്ട്. അദ്ദേഹം നോമ്പുകാരനാണെന്ന് ഒറ്റ നോട്ടത്തിൽ അറിയാമായിരുന്നു. എന്നാൽ ജോലിയിൽ ഒട്ടും ക്ഷീണം കണ്ടില്ല. വളരെ ഉത്സാഹത്തിലായിരുന്നു ഡിസി...',

ഭാഷ വശമില്ലാത്തതിനാൽ വിദേശ ദമ്പതികൾ തന്നോട് എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെപോയ വിഷമത്തിൽ നിന്നായിരുന്നു ഹാജബ്ബയിൽ തന്റെ ഗ്രാമത്തിൽ വിദ്യാലയം എന്ന ആശയം മുളച്ചത്. 1990ൽ തുടങ്ങിയ ദൗത്യം വിവിധ ഘട്ടങ്ങൾ പിന്നിട്ട് സർക്കാർ അംഗീകൃത ഹയർസെക്കന്ററി സ്കൂളായി വളർന്നപ്പോഴാണ് ഹാജബ്ബയെത്തേടി പത്മശ്രീ ബഹുമതി എത്തിയത്. കാസർകോട് ഉപ്പള സ്വദേശിയും കർണാടക നിയമസഭ പ്രതിപക്ഷ ഉപനേതാവ് യുടി ഖാദറിന്റെ പിതാവുമായിരുന്ന യുടി ഫരീദ് ഉള്ളാൾ എംഎൽഎയായിരിക്കെ 2000ൽ 28 കുട്ടികൾക്കുള്ള ക്ലാസ് മുറി നിർമ്മാണമായിരുന്നു സർക്കാർതലത്തിൽ ഹാജബ്ബക്ക് ലഭിച്ച ആദ്യ സഹായം. പിൻഗാമിയായ ഖാദർ മന്ത്രിയായപ്പോഴും എംഎൽഎയായി തുടരുമ്പോഴും ആ പിന്തുണ നൽകിവരുന്നു. കാസർക്കോടിന്റെ ഭാഷാവൈവിധ്യം കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ കൈപ്പുസ്തകം കന്നട ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി എല്ലാ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ലഭ്യമാക്കിയത്.

Keywords:  Article, Kerala, Karnataka, Programme, Government, Manjeshwaram, Kasaragod, District Collector, Mangalore, Padma Shri Hajabba, Padma Shri Hajabba is the chief guest in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia