city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റദ്ദുച്ച അങ്ങ് പോയികളഞ്ഞല്ലോ...

ഇര്‍ഷാദ് ഹുദവി ബെദിര

(www.kasargodvartha.com 20.10.2018) വിശ്വസിക്കാന്‍ കഴിയാത്ത വാര്‍ത്തയായിട്ടാണ് ശനിയാഴ്ച രാവിലെ ഉണര്‍ന്നത്. പ്രിയപ്പെട്ട റദ്ദുച്ച മരണപ്പെട്ടു. സമസ്തയുടെയും ലീഗിന്റെയും പ്രവര്‍ത്തനമേഖലയില്‍ നിറസാന്നിധ്യമായ റദ്ദുച്ച. കേരള സംസ്ഥാനത്ത് റദ്ദുച്ചാനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. അത്രയും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച നേതാവാണ് പി ബി അബ്ദുര്‍ റസാഖ്. സൗമ്യശീലവും ലാളിത്യവും ആയിരുന്നു റദ്ദുച്ചാന്റെ മുഖമുദ്ര. സാമ്പത്തികമായി വലിയ ഉന്നതിയില്‍ നില്‍ക്കുമ്പോഴും, സാധാരണ പ്രവര്‍ത്തകനായി ജനഹൃദയം കീഴടക്കി. എം എല്‍ എ യായി പൊതുപ്രവര്‍ത്തനം നടത്തുമ്പോഴും സാധാരണക്കാരുടെ കൂടെ നിന്ന് എല്ലാ മേഖലയിലും സജീവമായി നില്‍ക്കുകയായിരുന്നു.

പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ റദ്ദുച്ച മുന്‍ നിരയിയിലുണ്ടായിരുന്നു. റദ്ദുച്ചാന്റെ സഹായം കൊണ്ട് കഴിഞ്ഞ് പോകുന്ന എത്രയോ പാവപ്പെട്ടവര്‍ ഉണ്ട്. ജനപ്രതിനിധിയായതിന് ശേഷം അദ്ധേഹത്തിന് ലഭിക്കുന്ന ശമ്പളം അദ്ധേഹം മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കി മാതൃക കാണിച്ച എം.എല്‍ എ ആണ്. എല്ലാവരേയും ഒരുപോലെ സ്നേഹിച്ചും, ഇടപ്പെട്ടുമാണ് അദ്ധേഹം മുന്നോട്ട് പോയത്. മഞ്ചേശരത്ത് സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ സാധാരണക്കാരെ പോലും പേര് വിളിച്ചാണ് അദ്ധേഹം അഭിസംബോധനം ചെയ്തത്.

വിദ്യാഭ്യാസ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ വിലപ്പെട്ട സേവനമാണ് അദ്ദേഹം നല്‍കിയത്. രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴും എതിരാളികളോട് സൗഹൃദത്തോടെയാണ് അദ്ദേഹം പെരുമാറിയത്. സൗഹൃദ ബന്ധങ്ങള്‍ക്ക് ഏറെ വില കല്‍പ്പിച്ച വ്യക്തിത്വമായിരുന്നു. താന്‍ സഹായം ചെയ്യുന്നത് മറ്റുള്ളവര്‍ അറിയരുതെന്ന് റദ്ദുച്ച ആഗ്രഹിച്ചു. സ്നേഹിക്കുന്ന മനസ്സിനെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. നമ്മുടെ ജില്ലയുടെ അലങ്കാരമായിരുന്നു റദ്ദുച്ച. അദ്ധേഹത്തിന്റെ സംസാര ശൈലി എല്ലാവര്‍ക്കും ഇഷ്ട്ടമാണ്. കേരള നിയമസഭയില്‍ എല്ലാ എം എല്‍ എമാരുടെയും പ്രീതി പിടിച്ച് പറ്റിയ നേതാവാണ് റദ്ദുച്ച. ആരോടും സംസാരിക്കുമ്പോഴും കാസര്‍കോട് ശൈലിയില്‍ തന്നെ സംസാരിക്കുന്ന വ്യക്തിത്വമായിരുന്നു.

കാസര്‍കോട് ജില്ലയെ വര്‍ഗീയ കലാപ ഭൂമിയാക്കാനുള്ള വര്‍ഗീയ ഫാസിസ്റ്റുകളുടെ തന്ത്രം പൊളിച്ചടുക്കുന്നതില്‍ റദ്ദുച്ച ചെയ്ത സേവനം വിലമതിക്കാത്തതാണ്. ഏവരാലുടെയും ഹൃദയങ്ങള്‍ കീഴടിക്കിയ നേതാവാണ് അദ്ദേഹം. മരണം വരെ ഇസ്ലാമിന്റെ ചിട്ടകള്‍ മുറുകെ പിടിച്ച് ജീവിക്കാന്‍ കഴിഞ്ഞത് തന്നെ അദ്ദേഹത്തിന് ദൈവം നല്‍കിയ ഒരു അനുഗ്രഹമാണ്. സമസ്തയുടെയും, മറ്റു മത വിജ്ഞാന സദസ്സിലും കുടുംബ സമേതം വന്ന് പ്രസംഗം ശ്രവിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളീയ മുസ്ലിം സമുദായത്തിന്റെ വിശേഷിച്ചും, സമസ്തക്കും മുസ്ലിം ലീഗിന്റെ നേതൃനിരയില്‍ വലിയ വിടവാണ് ഉണ്ടായിരിക്കുന്നത്.

സമസ്തയുടെ പോഷക ഘടകമായ സുന്നി മഹല്ല് ഫെഡറേഷന്റെ സമുന്നതനായ നേതാവായിരുന്നു. മരണം വരെ മഹല്ല് തലങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സജീവമായി ഇടപ്പെടുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. സമസ്തയുടെ പ്രവര്‍ത്തനം മഹല്ല് തലങ്ങളില്‍ വ്യാപിപ്പിക്കുന്നതില്‍ അദ്ധേഹം ചെയ്ത സേവനം പ്രശംസനീയമാണ്. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം ചെര്‍ക്കളയില്‍ നടന്നപ്പോള്‍ അതിനെ വിജയിപ്പിച്ചിടെക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു സമ്മേളന സമയത്ത് സാധരണ പ്രവര്‍ത്തകനെ പോലെ സമസ്തയുടെ പതാക യുമായി സ്‌കൂട്ടര്‍ ഓടിച്ച് പോകുന്ന റദ്ദുച്ചാനെ സമസ്ത പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.

റദ്ദുച്ച അങ്ങ് പോയികളഞ്ഞല്ലോ...


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Article, Remembrance, Top-Headlines, P.B. Abdul Razak, P B Abdul Razak MLA no more
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia