'നിഷേധിക്കപ്പെടുന്നത് കാസർകോട്ടുകാരുടെ മൗലികാവകാശങ്ങൾ'; സ്നേഹപൂർവം മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത്
Oct 12, 2022, 18:42 IST
/ അസീസ് പട്ള
(www.kasargodvartha.com) അർഹിക്കുന്ന എല്ലാ ബഹുമാനത്തോടും കൂടി തന്നെ പറയട്ടെ സർ, മാറി മാറി ഭരിക്കുന്ന സർക്കാറുകൾ ഞങ്ങൾ കാസർകോട്ടുകാർക്ക് മറ്റു ജില്ലകളെ തട്ടിച്ചു നോക്കുമ്പോൾ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയില്ല എന്നത് പകൽ പോലെ വ്യക്തമാണ്.
ആരോഗ്യരംഗത്തെ ഈ പിന്നോക്കാവസ്ഥയ്ക്ക് പിറകെയാണ് കാൽ നൂറ്റാണ്ടുകളോളം സംരക്ഷിതർ തന്നെ വിതച്ച എൻഡോസൾഫാൻ ദുരിതങ്ങളും മരണങ്ങളും ആവർത്തിക്കുന്ന ജില്ലയിൽ വിദഗ്ദ ചികിത്സയ്ക്കായി അമ്പതോളം കിലോമീറ്റർ താണ്ടി തൊട്ടടുത്ത സംസ്ഥാനമായ കർണ്ണാടകയെ ആശ്രയിക്കേണ്ട ഗതികേട്, കോവിഡ് കാലത്ത് അതിർത്തി അടഞ്ഞപ്പോൾ മറ്റുരോഗങ്ങൾക്ക്പോലും ചികിൽസ കിട്ടാതെ പെരുവഴിയിൽ പൊലിഞ്ഞത് 24 ഓളം ജീവനാണ് സർ, ആരോഗ്യരംഗത്ത് ലോകനിലവാരമെന്നവകാശപ്പെടുന്ന കേരളത്തിൽ തന്നെയാണ് ഇത് സംഭവിച്ചത് എന്നു അങ്ങ് ഓർക്കണം.
ലോകാരോഗ്യമാനദണ്ഡം വ്യവസ്ഥ ചെയ്യുന്ന ആയിരം രോഗികൾക്ക് ഒരു ഡോക്ടർ എന്ന വസ്തുത നിലനിൽക്കുമ്പോൾ കേരളത്തിൽ 600 രോഗികൾക്ക് ഒരു ഡോക്ടർ എന്ന അനുപാതത്തിലാണ്, എന്നാൽ കാസറഗോഡ് ജില്ലയിൽ ആയിരത്തി അറുനൂറു പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതം പോലും പുലർത്തുന്നില്ല എന്നത് സങ്കടകരമായ വാസ്തുതയാണ്, നീതി നിർവ്വഹണത്തിന്റെ കെടുകാര്യസ്ഥതയോ ജില്ലയോടുള്ള അവഗണനയോ എന്നറിയില്ല സർ, എന്തായാലും ദുരിതം അനുഭവിക്കുന്നത് വോട്ട് നൽകി അധികാരത്തിലേറ്റിയ പൗരന്മാരാണ്, അവരുടെ മൗലീകമായ അവകാശമാണ് നിഷേധിക്കപ്പെടുന്നത്.
ജില്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇനിയും കിടത്തി ചികിത്സ ലഭ്യമാക്കാൻ അധികാരികളുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായിട്ടില്ലയെന്നതും, ടാറ്റ കനിഞ്ഞനുഗ്രഹിച്ച ആശുപത്രിയും പൂർണ്ണ- പ്രവർത്തനക്ഷമമല്ല എന്നതും പ്രദേശവാസികലോടുള്ള അവഗണനയുടെ തുടർക്കഥയുടെ അവസാനത്തെ ഉദാഹരണമാണ്.
നല്ല ഒരു ചികിത്സാകേന്ദ്രം ലഭ്യമാക്കാനെങ്കിലും കേന്ദ്രസർക്കാർ പ്രൊപ്പോസൽ ചെയ്ത എയിംസ് കാസറഗോഡ് ജില്ലയിൽ ഉൾപ്പെടുത്താൻ 2014-ൽ തന്നെ എംഎൽഎമാർ അന്നത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിരുന്നു, തുടർന്നും രാഷ്ട്രീയഭേദമന്യേ ജില്ലയിലെ പല സംഘടനകളും പൊതുജനങ്ങളും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു, മറ്റു ജില്ലകൾ ഈ ആവശ്യം ശക്തമായി ആവശ്യപ്പെടാതിരുന്നിട്ടും ആരോഗ്യരംഗത്ത് വളരെ മുന്നോക്കം നിൽക്കുന്ന തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളെയാണ് എയിംസിന് വേണ്ടി സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്, ഇത് അവഗണിക്കപ്പെട്ട ഒരു ജനതയുടെ അവകാശത്തിൻമേലുള്ള അധിക്ഷേപമല്ലേ സർ,
സമരവും പ്രക്ഷോഭവും തുടർക്കഥയാവുന്നിടത്താണ് കാസറഗോഡ് ജില്ലയ്ക്ക് നീതി കിട്ടാൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ 82 കാരിയായ ദയാബായി നിരാഹാരസത്യാഗ്രഹം നടത്തുന്നത്, സമരപ്പന്തലിലെ ആ അമ്മയുടെ ഓരോ ശ്വാസവും കാസറഗോഡ്കാരുടെ തുടിപ്പാണ്, കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കാസറഗോഡ്കാരുടെ നീതി നിഷേധനത്തിൽ അധികാരികളുടെ കണ്ണു തുറപ്പിക്കാൻ കരിദിനമായി ആചരിക്കാനും ദായാഭായ് കേരള ജനതയെ ആഹ്വാനം ചെയ്തിട്ടുണ്ട് എന്നതും തുടർ സമരത്തിന്റെ സൂചനയാണ്.
ആരോഗ്യ, വിദ്യാഭ്യാസ വ്യവസായ മേഖലയിലെ നന്നേ അവഗണിക്കപ്പെട്ട കാസർഗോഡിന്റെ ഉന്നമനത്തിന് വേണ്ടി, പിന്നോക്കം നിൽക്കുന്നവരെ ഒപ്പമെത്തിക്കുന്നതാണ് യഥാർഥ ജനാധിപത്യം എന്ന സ്വത്വം ഉൾക്കൊണ്ട് സര്ക്കാരിന്റെ ഭാഗത്തു നിന്നും വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിച്ചു മുഖ്യധാരയിലെത്തിക്കാൻ വേണ്ട നടപടി ഇനിയും കൈക്കൊണ്ടില്ലെങ്കിൽ അവഗണനയിൽ മാത്രം കാലം കഴിക്കേണ്ടി വന്ന ഒരു ജില്ലയായി ചരിത്രം രേഖപ്പെടുത്തും, അത് താങ്കളെപ്പോലുള്ള അടിസ്ഥാന വർഗത്തിന് നിലകൊള്ളുന്ന ഭരണസാരഥ്യം ഞങ്ങളുടെ ഈ ആവശ്യം പോസിറ്റീവ് ആയി പരിഗണിക്കുമെന്ന പ്രത്യാശയോടെ..

Keywords: Kasaragod, Kerala, Article, Health, Health-Department, Hospital, Treatment, Media worker, Doctors, Pinarayi-Vijayan, Minister, Open letter to Chief Minister Pinarayi Vijayan.