city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഒരുവട്ടം കൂടാം' ഓര്‍മകളുടെ പൂവിറുക്കാന്‍....

കെ.എം. ഹനീഫ്
(ഡയറക്ടര്‍ പി.എ. കോളജ് ഓഫ് എഞ്ചിനീയറിംഗ് മംഗലാപുരം)

കാലം കവര്‍ന്നെടുത്ത കൗമാരത്തുടിപ്പിന്റെ ഓര്‍മയില്‍ ഞങ്ങള്‍ ഒരു കൂട്ടം പൂര്‍വ വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് ഗവ. കോളജില്‍ സംഗമിക്കുന്നു. പഴയ കുസൃതികള്‍ പറഞ്ഞു ചിരിക്കാനും ഓര്‍മകളുടെ നിലാവില്‍ എല്ലാം മറന്നൊന്ന് ഉല്ലസിക്കാനും. ആഗസ്ത് 15 ന് ഉച്ചയോടു കൂടി കോളജ് പഠന കാലത്തെ കൂട്ടുകാര്‍ കുഞ്ഞുമാവിന്റടിയില്‍ സംഗമിക്കും. കാസര്‍കോടിന്റെ തിലകക്കുറിയായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ കലാലയം ഇന്നും ഇവിടെ നിന്നും പഠിച്ചിറങ്ങിയവര്‍ക്ക് സ്‌നേഹത്തണലാണ്.

'ഒരുവട്ടം കൂടാം' ഓര്‍മകളുടെ പൂവിറുക്കാന്‍....കലാലയ ജീവിതത്തിനുശേഷം പലരും പലവഴിക്ക് നീങ്ങി. ഇതില്‍ പലരും ഉന്നത സ്ഥാനങ്ങളില്‍ ഇപ്പോഴും വിരാജിക്കുന്നു. പഴയ കലാലയ അന്തരീക്ഷം നല്ല ഓര്‍മകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ഒരുപാട് ജീവിതാനുഭവങ്ങള്‍ ഇവിടുന്ന് പഠിച്ചെടുക്കാന്‍ സാധിച്ചു. നടന്നു പോയ വഴികളിലൂടെ ഒരിക്കല്‍ കൂടി സഞ്ചരിക്കാന്‍ എപ്പോഴും മോഹം തോന്നാറുണ്ട്. വിശാലമായ ഇടനാഴിയില്‍ പുറത്തെ മാവിന്‍ തോപ്പും ബസ് സ്‌റ്റോപ്പും ഗ്രൗണ്ടുമെല്ലാം കാണുമ്പോള്‍ ഞങ്ങളില്‍ യുവത്വം നിറയുന്നു.
1975-85 കാലയളവില്‍ പഠിച്ചിറങ്ങിയവരാണ് 'ഒരുവട്ടം കൂടി' എന്ന ഈ സംരംഭത്തിനു പിന്നില്‍. ബപ്പിടി മുഹമ്മദ് കുഞ്ഞി, പി.എസ്. മുഹമ്മദ് കുഞ്ഞി, അന്‍വര്‍ ഹുസൈന്‍, ജെയിംസ്, മൊയ്തു പെര്‍ള എന്നിവരുടെ മനസില്‍ ഉദിച്ച ആശയം പിന്നീട് ആവേശമായി മാറുകയായിരുന്നു. പരിപാടി അടുക്കുന്തോറും ഞങ്ങളുടെ മനസില്‍ കോളജ് ജീവിതം പൂര്‍ണചന്ദ്രനെപ്പോലെ തെളിഞ്ഞുവരികയാണ്. 

ഈ ആശയത്തിന്റെ സാഫല്യത്തിനായി ആദ്യം പുലിക്കുന്നിലെ ഗവ. ഗസ്റ്റ് ഹൗസിലും പിന്നീട് ജെ.കെ. റസിഡന്‍സിയിലും ചേര്‍ന്ന ആലോചനാ യോഗത്തില്‍ കലാലയ സുഹൃത്തുക്കളുടെ പങ്കാളിത്തം കൂടിവരികയായിരുന്നു. ഉന്നത സ്ഥാനത്ത് വിരാജിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്, റിട്ട. എസ്.പി ഹബീബ് റഹ്മാന്‍, മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു, മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ ടി.എ. ഖാലിദ്, മുന്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി.എന്‍. ഇബ്രാഹിം, ടി.എ. ഇബ്രാഹിം സ്‌കിന്നേര്‍സ് തുടങ്ങി പലരും കാണിച്ച ആവേശവും ആത്മാര്‍ത്ഥതയും പരിപാടി കൂടുതല്‍ വിജയപ്രദമാക്കാന്‍ കരുത്തു പകരുന്നതാണ്.

'ഒരുവട്ടം കൂടാം' ഓര്‍മകളുടെ പൂവിറുക്കാന്‍....പിന്നീട് ബപ്പിടി മുഹമ്മദ് കുഞ്ഞി, അന്‍വര്‍ ഹുസൈന്‍, പി. എസ്. മുഹമ്മദ് കുഞ്ഞി, എ.കെ. ജെയിംസ്, പെര്‍ള മൊയ്തു, സി. നാരായണന്‍, അഡ്വ. പി.വി. ജയരാജന്‍, സണ്ണി ജോസഫ് എന്നിവരും ഞാനും ചേര്‍ന്ന ഒമ്പതംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റി ആദ്യം പുലിക്കുന്നിലെ അന്‍വര്‍ ഹുസൈന്റെ വീട്ടിലും പിന്നീട് പള്ളിക്കരയിലെ ബപ്പിടി മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലും ഒത്തുകൂടി ദീര്‍ഘനേരം ആലോചിച്ച് പരിപാടിയുടെ രൂപരേഖ തയ്യാറാക്കി. ഇത് വിജയിപ്പിക്കുന്നതിനുള്ള കര്‍മ പദ്ധതി ആസൂത്രണം ചെയ്യുകയും പിന്നീട് ചേര്‍ന്ന ഓര്‍ഗനൈസിംഗ് കമ്മിറ്റി യോഗത്തില്‍ ഇതിന് അംഗീകാരം വാങ്ങുകയും ചെയതു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം 'ഒരുവട്ടം കൂടി' എന്ന പരിപാടി 1975-85 കാലയളവില്‍ പഠിച്ച എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന അവരുടെ ജീവിതത്തിലെ ഇപ്പോഴത്തെ ഉയര്‍ച്ച താഴ്ചകള്‍ക്ക് ഒരു തടസവുമില്ലാതെ പഴയകാല ഓര്‍മകളും സ്മരണകളും അയവിറക്കാനുളള ഒരു തുറന്ന അവസരമാണ്. ഈ അവസരത്തില്‍ ഏതാനും കോളജ് സ്മരണകള്‍ അയവിറക്കുന്നത് നമ്മുടെ പുതിയ കോളജ് തലമുറയ്ക്ക് ഉപകരിക്കുമെന്നും കരുതുന്നു.

'ഒരുവട്ടം കൂടാം' ഓര്‍മകളുടെ പൂവിറുക്കാന്‍....കോളജില്‍ പഠിച്ചിരുന്ന കാലത്ത് മുറയ്ക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്ന എനിക്ക് എന്‍.എ. സുലൈമാന്റെയും, എല്‍.എ. ഇഖ്ബാലിന്റെയും കൂടെ പുലിക്കുന്നിലെ ആര്‍. ഗിരിധറിന്റെ വീടായ ത്രിവേണിയില്‍ പോയി സി. രാഘവന്‍ മാഷിന്റെയും കുടുംബത്തിന്റെയും കൂടെ എല്ലാ വിഷുവിനും ഓണത്തിനും സദ്യ ഉണ്ടതിന്റെയും ഓര്‍മകള്‍ ഒരിക്കലും മറക്കാത്തതാണ്. അവിടെ നിന്നും കഴിച്ച പായസത്തിന്റെ രുചി ഇന്നും നാവിന്‍ തുമ്പത്തുണ്ട്. അതേപോലെ എല്ലാ പെരുന്നാളിനും ഗിരിധറും മറ്റു കൂട്ടുകാരും ഞങ്ങളുടെ വീട്ടില്‍ വിരുന്നുകാരനായി വന്ന് ബിരിയാണിയും വിഭവങ്ങളും കഴിച്ചതും ഒരു കുടുംബം പോലുള്ള ബന്ധമാണ് വളര്‍ത്തിയത്. ഇതേ കുടുംബ ബന്ധം പോലുള്ള അനുഭവമായിരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട ശേഷാദ്രി മാഷിന്റെ കുടുംബവുമായും ഉണ്ടായിരുന്നത്. 

എനിക്കും ഇപ്പോള്‍ ദുബൈയില്‍ ജോലി ചെയ്യുന്ന ബി.എം. ഹാരിഫിനും 1980 മുതല്‍ 85 വരെ തുടര്‍ച്ചയായ അഞ്ച് വര്‍ഷം ശേഷാദ്രി മാഷിന്റെ ശിഷ്യരാവാനുള്ള അസുലഭഭാഗ്യം സിദ്ധിച്ചിരുന്നു. 1983 മുതല്‍ രണ്ടുവര്‍ഷം ഞങ്ങള്‍ക്കു പ്രൊഫ. ശേഷാദ്രി മാഷിന്റെ വീട്ടില്‍ അവരുടെ മകള്‍, ഇപ്പോള്‍ ഡല്‍ഹിയിലെ പ്രതിരോധ വകുപ്പില്‍ ജോലിചെയ്യുന്ന ഇന്ദു ബാലാജിയുടെ കൂടെ ട്യൂഷന്‍ ഉണ്ടായിരുന്നു. ശേഷാദ്രി മാഷിന്റെ അണങ്കൂരിലുള്ള ശ്രേയസ് എന്ന വീട്ടിലാണ് വൈകുന്നേരങ്ങളില്‍ ട്യൂഷന്‍. ട്യൂഷന്‍ ഫീസായി വളരെ ചെറിയ ഒരു സംഖ്യയാണ് ഞങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ ശേഷാദ്രി മാഷിന്റെ ഭാര്യ എനിക്കും ആരിഫിനും ദിവസവും കോഫിയും പലഹാരവും നല്‍കുന്നതില്‍ ഒരു മടിയും കാണിക്കാത്തതിനാല്‍ ട്യൂഷന്‍ ഫീസിനെക്കാള്‍ അധികമാണ് മാഷിന് ചെലവ് വന്നിട്ടുണ്ടാവുക. 

'ഒരുവട്ടം കൂടാം' ഓര്‍മകളുടെ പൂവിറുക്കാന്‍....ഈ ട്യൂഷന്‍ അനുഭവം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഈ ബന്ധം പ്രൊഫ. ശ്രേഷാദ്രി സാറിന്റെ മരണം വരെ നിലനിര്‍ത്താനും കഴിഞ്ഞു. മരണത്തിന് ഒരാഴ്ചമുമ്പ് അദ്ദേഹം എന്നെ വിളിച്ച് താന്‍ 10 ദിവസത്തിന് ശേഷം കാസര്‍കോട്ട് വരുന്നുണ്ടെന്നും റൂം അറേഞ്ച് ചെയ്യണമെന്നും അറിയിച്ചിരുന്നുവെങ്കിലും അത് ശേഷാദ്രി മാഷുമായുള്ള അവസാനത്തെ സംഭാഷണമായി മാറുകയായിരുന്നു. ശേഷാദ്രി മാഷിന്റെ മരണം ഉണ്ടായപ്പോള്‍ താമസസ്ഥലമായ പാലക്കാട്ടെ വീട്ടില്‍ ടി.എ. ഇബ്രാഹിം സ്‌കിന്നേര്‍സ്, ആര്‍. ഗിരിധര്‍, മൊയ്തു പെര്‍ള എന്നിവരുടെ കൂടെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ആത്മസംതൃപ്തി നല്‍കിയിരുന്നു. പിന്നീട് എന്റെ മാതാവ് അസുഖമായി ആശുപത്രിയില്‍ കിടന്നപ്പോഴും തുടര്‍ന്ന് മരണപ്പെട്ടപ്പോഴും ശേഷാദ്രി സാറിന്റെ ഭാര്യയും മകന്‍ കുമാറും മകള്‍ ഇന്ദുവും എന്നെ നിരന്തരം ബന്ധപ്പെട്ടു ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. ഇപ്പോഴും കുടുംബവുമായി ഞങ്ങള്‍ സൗഹൃദ ബന്ധം പുലര്‍ത്തുന്നുണ്ട്.

മറ്റൊരു കാര്യം പറയാനുള്ളത് ഞങ്ങളുടെ കോളജ് ജീവിതത്തിന്റെ ശൈലിയെ കുറിച്ചാണ്. ഇപ്പോഴത്തെ ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും കാര്യമായ ശ്രദ്ധ പതിപ്പിക്കാത്ത വിഷയങ്ങളിലാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ. എന്നാലും ഞങ്ങള്‍ പഠിച്ചിരുന്ന കാലത്ത് കസിനും ക്യാമ്പസ് സുഹൃത്തുമായ എന്‍.എ. സുലൈമാന്‍ പഠിപ്പിച്ച ഒരു പാഠമുണ്ടായിരുന്നു. പലരും താല്‍പര്യം കാട്ടാത്ത മേഖലകള്‍ കണ്ടെത്തി അവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ചെയ്തത്. 

ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി അധ്വാനിച്ചതിന്റെ ഫലം ലഭിക്കുകയും ചെയ്തു. ഒരു ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് ഇല്ലാതിരുന്നിട്ടു പോലും എന്‍.എ. സുലൈമാന്റെ നേതൃത്വത്തില്‍ നല്ലൊരു ബാസ്‌ക്കറ്റ് ബോള്‍ ടീമിനേയും വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു. കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, കൂത്തുപറമ്പ് നിര്‍മലഗിര് കോളജ് തുടങ്ങിയ സ്ഥലങ്ങളില്‍ കളിക്കാനും നല്ല പ്രകടനം കാഴ്ചവെയ്ക്കാനും കഴിഞ്ഞു എന്നത് ഞങ്ങള്‍ക്കും അതോടൊപ്പം കോളജിനും അഭിമാനമായ സംഭവം തന്നെയാണ്. 

'ഒരുവട്ടം കൂടാം' ഓര്‍മകളുടെ പൂവിറുക്കാന്‍....അതേപോലെത്തന്നെയായിരുന്നു പൂക്കളം, ടാബ്ലോ തുടങ്ങിയവയില്‍ ഒരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ക്ക് അതിന്റെ മത്സരങ്ങളില്‍ കോളജ് കലോത്സവത്തിലും എ സോണ്‍  ഇന്റര്‍ സോണ്‍ കലോത്സവത്തിലും തുടര്‍ച്ചയായി ഒന്നാംസ്ഥാനം നേടാന്‍ കഴിഞ്ഞത് സുഹൃത്ത് ബന്ധങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ്. പൂക്കളം മത്സരത്തില്‍ 1985ല്‍ ഒന്നാം സമ്മാനം നേടിയ ടീമില്‍ പി.എസ്. ഖാലിദും, ഗായിക ചിത്ര ആയ്യരും ഞാനുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴും ഞങ്ങളുടെ ബിസിനസിലും വീടുകളിലും ഈ സ്‌നേഹ സിദ്ധാന്തത്തിലൂടെ ഒരു മേല്‍വിലാസം ഉണ്ടാക്കാനും വിജയിപ്പിക്കാനും ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പഴയ കാല ഓര്‍മകള്‍ അയവിറക്കാന്‍ വേണ്ടി ഓരോ സുഹൃത്തുക്കളേയും ആഗസ്ത് 15 ന് കാസര്‍കോട് ഗവ. കോളജില്‍ 'ഒരുവട്ടം കൂടി' എന്ന പരിപാടിയിലേക്ക് ക്ഷണിക്കുകയും പൂര്‍ണ വിജയമാക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

കോളജ് ജീവിതത്തിലെ കുസൃതികള്‍ അനവധി ഉണ്ടെങ്കിലും ചില കാര്യങ്ങള്‍ എപ്പോഴും ഓര്‍മകളിലല്‍ ഓടിയെത്തും. കോളജില്‍ കത്തെത്തിക്കുന്ന പോസ്റ്റുമാനെ ഞങ്ങള്‍ നല്ല സുഹൃത്താക്കി മാറ്റിയിരുന്നു. പലരുടേയും പ്രണയ ലേഖനങ്ങളും മറ്റും വായിക്കാന്‍ ഇതുമൂലം കഴിഞ്ഞിരുന്നു. ഇതിലെ കാര്യങ്ങള്‍ പറഞ്ഞ് പലരേയും കളിയാക്കിയിട്ടുമുണ്ട്. ഞങ്ങളുടെ കയ്യില്‍ എത്തിയശേഷം മാത്രമേ ഓരോ കത്തും കൂട്ടുകാര്‍ക്ക് കിട്ടിയിരുന്നുള്ളൂ.

കോളജില്‍ അന്നിറക്കിയ മാഗസിനുകളെല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അവയൊക്കെ ഇന്നും പലരുടേയും കയ്യില്‍ നിധിപോലെയുണ്ട്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന കവിതകളും ലേഖനങ്ങളും വരകളും കൊണ്ട് അന്നത്തെ മാഗസിനുകള്‍ വിഭവ സമൃദ്ധംതന്നെയായിരുന്നു. അംബികാസുതന്‍ മാങ്ങാട്, മാങ്ങാട് രത്‌നാകരന്‍, വിദ്യാധരന്‍ പെരുമ്പള, രാധാകൃഷ്ണന്‍ പെരുമ്പള, ബി.എം. ആരിഫ്, ബി. ഭാസ്‌ക്കരന്‍, അഷ്‌റഫ് അലി ചേരങ്കൈ തുടങ്ങിയവര്‍ നിറഞ്ഞു നിന്നിരുന്ന കാലമായിരുന്നു അത്. മാഗസിനുകളില്‍ പലതിനും പ്രണയത്തിന്റെ ആര്‍ദ്രതയാണ്. ഇവ ഇടയ്ക്കിടെ മറിച്ചുനോക്കുന്നതുതന്നെ ആനന്ദമാണ്. 

മത്സരങ്ങളില്‍ വിജയിച്ചവരുടെ നിരവധി ഓര്‍മചിത്രങ്ങളും കൈമാറിയ ഓട്ടോഗ്രാഫുകളും വിലപ്പെട്ട വസ്തുക്കളായി ഞങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവയും ഒരുവട്ടംകൂടിയില്‍ ഞങ്ങള്‍ എത്തിക്കും.
'ഒരുവട്ടം കൂടാം' ഓര്‍മകളുടെ പൂവിറുക്കാന്‍....സ്‌നേഹത്തിന്റെ കയ്യൊപ്പുമായാണ് ഞങ്ങള്‍ ഓരോരുത്തരും പിരിഞ്ഞത്. ഈ കലാലയത്തില്‍ പഠിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായാണ് ഞങ്ങള്‍ കാണുന്നത്. അറിവിനൊപ്പം ജീവിത വീക്ഷണവും ഉണ്ടാക്കിത്തന്ന ഈ കലാലയം എന്നും ഞങ്ങളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നു.

Related News:
പൂര്‍വ വിദ്യാര്‍ഥി സംഗമം 'ഒരു വട്ടംകൂടി' ആഗസ്റ്റ് 15ന്

Keywords:  Article, Govt. college, Old student, Magazine, Sports, Competition, Oruvattam Koodi, Tuition,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia