city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Memories | വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

/ കൂക്കാനം റഹ് മാന്‍

(KasargodVartha) സഹോദരിമാരില്ലാത്ത കാരണം കൊണ്ട് എനിക്ക് പണ്ടേ പെണ്‍കുട്ടികളെയും, സ്ത്രീകളേയും നല്ല ഇഷ്ടമായിരുന്നു. ആ കാരണം കൊണ്ട് തന്നെ അവരുടെ സന്തോഷ സന്താപങ്ങള്‍ കേട്ടറിയാനും കഴിയാവുന്നത്ര പരിഹാരം കാണാനും ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേട്ടെഴുത്തിലും, പരീക്ഷയിലും പിന്നോക്കമായാല്‍ ആണ്‍കുട്ടികളെ പെണ്‍കുട്ടികളുടെ ഇടയിലും പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ ഇടയിലുമിരുത്തി അധ്യാപകര്‍ പരിഹസിക്കാറുണ്ട്.
  
Memories | വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

അക്കാലത്ത് ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ പ്രകടിപ്പിച്ചാല്‍ അത് അപരാധമായാണ് കണ്ടിരുന്നത്. പക്ഷെ എനിക്കതത്ര പ്രയാസമായി അന്നും തോന്നാറില്ല.

കാലം ഒരു പാട് മുന്നോട്ട് പോയി. അധ്യാപകനായി സേവനം ചെയ്യവേ തന്നെ ഡപ്പ്യൂട്ടേഷനില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിരുന്നു.

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുമായാണ്, പ്രത്യേകിച്ച് സ്ത്രീ വിഭാഗങ്ങളുമായാണ് ഇതിലൂടെ കൂടുതൽ ബന്ധപ്പെടാനായത്. അതിന്റെ പേരിൽ അന്നുണ്ടായ ചില അനുഭവങ്ങള്‍ മനസ്സിനെ പൊളളിക്കുകയും മറ്റു ചിലത് സന്തോഷമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യത്തേത് ഒരു ഊമകത്താണ്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുന്ന സമയം. സ്ത്രീകളെ വിവിധ തരത്തില്‍ റഹ്മാന്‍ മാഷ് ചൂഷണം ചെയ്യുന്നു എന്ന് കാണിച്ചായിരുന്നു കത്ത് വന്നത്. രമണി എന്നു പേരു വെച്ച ഒരാളാണ് അയച്ചതും. പക്ഷെ ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളായിരുന്നു അതില്‍ പരാമര്‍ശിച്ചിടിയുണ്ടായിരുന്നത് മുഴുവനും. എങ്കിലും തോറ്റു കൊടുക്കാനോ ചെയ്യുന്ന പ്രവർത്തിയിൽ നിന്ന് പിന്മാറാനോ ഞാൻ ശ്രമിച്ചില്ല.

പിന്നെ മറ്റൊന്ന് ഇതായിരുന്നു. എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ചുതന്ന ഫീമെയില്‍ സെക്സ് വര്‍ക്കേഴ്സിന്‍റെ പ്രൊജക്ടിന്‍റെ ഭാഗമായി ജില്ലയില്‍ ഉടനീളമുളള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇത്തരം സഹോദരിമാരെ പ്രൊജക്ടിന്‍റെ ഭാഗമായി കാണേണ്ടതുണ്ട്. അതിന്റെ ഭാഗമായി എയ്ഡ്സ് രോഗത്തെ പ്രതിരോധിക്കാനുളള ശക്തമായ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കേ ഒരു പ്രമുഖ വനിതാ നേതാവിന്‍റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെയായിരുന്നു. 'സര്‍ക്കാര്‍ ചെലവില്‍ വേശ്യാലയം'.

പ്രസ്തുത വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ചില മാന്യ സുഹൃത്തുക്കള്‍ വീട്ടിലെ ലാന്‍റ് ഫോണിലേക്ക് വിളിച്ച് അന്വേഷിച്ചത്, ഇപ്രകാരമായിരുന്നു. 'ഒരു പെണ്ണിനെ കിട്ടുമോ, ചാര്‍ജ്ജ് എത്ര'. ഭാര്യയും, മകളുമാണ് ഫോണെടുക്കുന്നത്, ഒന്നോര്‍ത്തു നോക്കൂ ഈ പ്രയാസം.

ഞാന്‍ നേതൃത്വം കൊടുത്തു വളര്‍ത്തിയ കാന്‍ഫെഡ് പ്രസ്ഥാനം രണ്ടായി പിരിഞ്ഞപ്പോള്‍ മറു ഭാഗക്കാര്‍ പറഞ്ഞു പരത്തിയത് ഞാനൊരു സ്ത്രീലമ്പടനാണെന്നായിരുന്നു. ആ പ്രസ്താവന എന്‍റെ സുഹൃത്തിന്‍റെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹം പറഞ്ഞു സ്ത്രീലമ്പടനായ നിങ്ങളുടെ കൂടെ നില്‍ക്കാന്‍ പാടില്ല എന്ന് മറുഭാഗം പ്രചരിപ്പിക്കുന്നുണ്ട്.


പഠന യാത്രാനുഭവം

വര്‍ഷത്തില്‍ രണ്ടോ,മൂന്നോ പഠന യാത്രക്ക് നേതൃത്വം കൊടുക്കുന്നവനാണ് ഞാന്‍. മിക്കതും ഫാമിലി യാത്രകളായിരുന്നു. ബീഡി, നെയ്ത്ത് തൊഴിലാളി കുടുംബങ്ങള്‍, സാക്ഷരതാ തുടര്‍ വിദ്യഭ്യാസ പഠിതാക്കളുടെ കൂടെയുളള യാത്രകള്‍ എന്നിവ നിരവധി തവണ നടത്തിയിട്ടുണ്ട്. ഏതോ ഒരു പഠന യാത്ര കഴിഞ്ഞു വന്നപ്പോള്‍ പനി പിടിപെട്ട് ആശുപത്രിയിലായി. അതിനെ കുറിച്ചു വന്ന പത്രവാര്‍ത്ത പഠനയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സുമുഖനായ ഒരധ്യാപകന്‍ ആശുപത്രിയില്‍!


മാഷിന്‍റെ ലേഖനം പ്രസിദ്ധീകരിക്കരുത്

ദേശാഭിമാനിയില്‍ സ്ത്രീ പക്ഷത്തില്‍ സ്ഥിരമായി എഴുതുന്ന ആളായിരുന്നു ഞാന്‍. ഒന്നു രണ്ടു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കാണാതെ വന്നപ്പോള്‍ വിളിച്ചു ചോദിച്ചപ്പോള്‍ മറുതലയ്ക്കല്‍ മറുപടി ഇങ്ങിനെ ആയിരുന്നു. അവിടുത്തെ പാര്‍ട്ടി ഘടകവുമായി എന്തോ ചില പ്രശ്നങ്ങള്‍ ഉളളതുകൊണ്ട് മാഷിന്‍റെ ലേഖനങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ്. ജനനം മുതല്‍ ഇന്നേവരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നോടുളള വ്യക്തി വിരോധം കൊണ്ട് ഒരു വനിതാ നേതാവ് പത്രം ഓഫീസില്‍ വിളിച്ച് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് ഇത്.

ഇതിനു പുറമേ കൂറേ ദുഖാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ ഇവിടെ പ്രതിപാദിക്കുന്നില്ല. പക്ഷേ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു ചിന്തയിലേക്ക് എന്നെ നയിച്ചത് കാരവല്‍ പത്രത്തിന്‍റെ എഡിറ്റര്‍ എസ് സുരേന്ദ്രനാണ്. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ഒരു ദശകത്തിലേറെയായി പ്രസ്തുത പത്രത്തിന്‍റെ സ്ത്രീ പക്ഷം എന്ന കോളം കൈകാര്യം ചെയ്യ്തുവരികയാണ്. ഇതില്‍നിന്നുളള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്ത്രീ ദുഖങ്ങളും സന്തോഷങ്ങളും ഉള്‍ക്കൊളളിച്ചുകൊണ്ട് സെക്സ്, സംസ്ക്കാരം,സമൂഹം, പൊയ്മുഖങ്ങളുടെ ഉളളറകള്‍ , സ്ത്രീ രോദനത്തിന്‍റെ കാണാപ്പുറങ്ങള്‍, വെളിച്ചം വിതറുന്ന വനിതകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  
Memories | വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

Keywords: Article,Editor’s-Choice, On Women's Day, remembers moments that gave pain.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia