New Year | ഒരുപിടി നോവിന്റെ ഓര്‍മകള്‍ ബാക്കി വെച്ച് ഒരു വര്‍ഷം കൂടി കടന്നുപോയി; സന്തോഷത്തിന്റെ പൂക്കാലമാകട്ടെ പുതുവര്‍ഷം
Dec 31, 2022, 21:29 IST
-മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com) ആയുസിന്റെ ബലം കുറഞ്ഞ് ഒരുവര്‍ഷം കൂടി നമ്മില്‍ നിന്നും പിരിഞ്ഞു പോയി. ഭൂമിയിലെ സര്‍വ ചരാചരങ്ങളുടേയും ജീവിതത്തിലെ ആയുസിന് ശക്തി കുറഞ്ഞു. ഒരുപിടി ദുഖങ്ങളുടെ ഓര്‍മ്മകള്‍ ഹൃദയങ്ങളില്‍ സമ്മാനിച്ച് 2022 കടന്നു പോകുമ്പോള്‍ മറക്കാനാവാത്ത പലതും ബാക്കിയാവുകയാണ്. ജീവിതത്തില്‍ സന്തോഷങ്ങളും, സങ്കടങ്ങളും വേര്‍തിരിവുണ്ടായെങ്കിലും മറക്കാനാവാത്ത ഒരുപാട് കാര്യങ്ങള്‍ മനസ്സിനെ അലട്ടുകയാണ്. ഒരുപാട് അപകടങ്ങളും, അപകട മരണങ്ങളും 2022 നമുക്ക് സമ്മാനിച്ച നോവുകളില്‍ ഒന്നാണ്. ഉറ്റവും സ്‌നേഹിതരും കൂടപ്പിറപ്പുകളും മാതാപിതാക്കളും എന്നുവേണ്ട പലരുടേയും ജീവനുകള്‍ നടുറോഡില്‍ അപകടങ്ങളില്‍ പൊലിഞ്ഞു പോയിട്ടുണ്ട്. ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ദുഖത്തിന്റെ തിരയടിക്കുകയാണ് ഓരോരുത്തരുടേയും മനസ്സില്‍.
2022 പിറന്നത് മുതല്‍ ദുഖ സാഗരമായി മാറുകയായിരുന്നു. പലരുടേയും മനസ്സില്‍, ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതും, മറക്കാന്‍ ശ്രമിക്കുന്നതുമായ പല സംഭവങ്ങളും 2022 ന്റെ ബാക്കിപത്രങ്ങളാണ്. പെട്രോള്‍, ഡീസല്‍, നിത്യോപയോഗ സാധനങ്ങള്‍, സ്വര്‍ണ്ണം, പാചകവാതകം തുടങ്ങിയവയുടെ വില വര്‍ദ്ധനവുകളും ജനജീവിതത്തെ പ്രതിസന്ധിയിലാക്കിയ വര്‍ഷമായിരുന്നു. കഷ്ടങ്ങളും നഷ്ടങ്ങളും കണക്കു പുസ്തകത്തില്‍ കുറിക്കപ്പെട്ട വര്‍ഷമായിരുന്നു നമുക്ക് മുന്നിലൂടെ കടന്നു പോയത്. 2019, 2020 വര്‍ഷങ്ങള്‍ കൊറോണയുടെ പിടിയിലമര്‍ന്നു പോയപ്പോഴും നഷ്ട കണക്കുകളായിരുന്നു ബാക്കി.
ലോകതാരങ്ങള്‍ ഖത്വറിന്റെ പച്ച പരവതാനിയില്‍ ലോകകപ്പിന് വേണ്ടി ബൂട്ടണിഞ്ഞ് നിറഞ്ഞാടിയത് വര്‍ഷാവസാനമായിരുന്നു. ആരാധകരുടെ ആവേശവും, ആനന്ദവുമായ ഫുട്‌ബോള്‍ മത്സരത്തിന്റെ നിറങ്ങളെ ഹൃദയത്തില്‍ സൂക്ഷിച്ച വര്‍ഷത്തെ മറക്കാനാവുകയില്ല. ലോക മാനവരാശിയുടെ മനസുകളെ കീഴടക്കിയ ഒന്നാണ് അത്. ജീവിതത്തില്‍ ആവലാതിയും വേവലാതിയും പൂണ്ട് നല്ലതിന് വേണ്ടി കാത്തിരുന്നവര്‍ക്ക് നിരാശയുടെ കരിനിഴല്‍ വീഴ്ത്തിയതോര്‍ത്ത് കണ്ണീര്‍ വാര്‍ത്തവരേറെയുമാണ് പോയവര്‍ഷം. ഹൃദയത്തില്‍ കാര്‍മേഘം പന്തലിട്ട് സങ്കടങ്ങളുടെ താളമേളം കൊട്ടിയ വര്‍ഷം. ആ വര്‍ഷത്തിനെയോര്‍ക്കുമ്പോള്‍ മനസ്സിനുള്ളില്‍ അഗ്‌നി പര്‍വ്വതമുയരുന്നു.
പുതുവര്‍ഷം പിറവി കൊള്ളുമ്പോള്‍ മനസ്സില്‍ ആശയുടേയും പ്രതീക്ഷകളുടേയും വിത്തു പാകി ഒരു നല്ല നാളേക്ക് കാത്തിരിക്കുന്നു. അപകടങ്ങളും അപകട മരണങ്ങളുമില്ലാത്ത, റോഡുകളില്‍ ജീവനുകള്‍ പൊലിയാത്ത, രക്തം പുരളാത്ത ഒരു വര്‍ഷമായി പരിണമിക്കട്ടേയെന്ന പ്രത്യാശയോടെ കാത്തിരിക്കുകയാണ്. ഹൃദയങ്ങളില്‍ നോവില്ലാതെ സന്തോഷത്തിന്റെ കുളിരായി കുളിരില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്നവരേറെയാണ്. കണ്ണീരിന് പകരം കാരുണ്യത്തിന്റെ വാതില്‍ തുറന്നു കിട്ടാന്‍ കാത്തിരിക്കുന്നവരുമുണ്ട്. നന്മകളുടെ, സന്തോഷത്തിന്റെ പൂക്കാലമായി പുലരട്ടെ പുതുവര്‍ഷം.

Keywords: Article, New-Year-2023, New Year, Celebration, Kerala, Kasaragod, 2022 in Review.
< !- START disable copy paste -->