city-gold-ad-for-blogger

മിശ്കാത്ത്: ദൈവനാമങ്ങളുടെ ആത്മീയ സൗന്ദര്യത്തിലേക്കുള്ള വെളിച്ചം

Cover page of the book Mishkath by Sabeeqa Faisal
Photo: Special Arrangement

● ദൈവനാമങ്ങളെ കേവലം ഒരു പട്ടികയാക്കാതെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്നു.
● 'നാദിയ' എന്ന പുസ്തകത്തിന് ശേഷം സബീഖയുടേതായി പുറത്തിറങ്ങുന്ന പ്രധാന കൃതിയാണിത്.
● അഹങ്കാരത്തിൽ നിന്ന് വിനയത്തിലേക്കുള്ള മനുഷ്യന്റെ യാത്രയെ പുസ്തകം അടയാളപ്പെടുത്തുന്നു.
● ഹൃദയത്തെ മിനുക്കുന്ന ഒരു ആത്മീയ കൈപ്പുസ്തകമായാണ് മിശ്കാത്ത് വിശേഷിപ്പിക്കപ്പെടുന്നത്.
● അസ്മാഉൽ ഹുസ്നയുടെ ആത്മീയ സൗന്ദര്യത്തെ ലളിതമായി അവതരിപ്പിക്കുന്ന ദീപസ്തംഭമായി ഈ ഗ്രന്ഥം മാറുന്നു.

ഹമീദ് കാവിൽ/ പുസ്തകപരിചയം

(KasargodVartha) സോഷ്യൽ മീഡിയ എന്ന വിശാലതയിലെ സൗഹൃദങ്ങളിൽനിന്നും ഏറെ പുസ്തകങ്ങൾ എനിക്ക് ലഭിക്കാറുണ്ട്. സബീഖ ഫൈസൽ എന്ന എഴുത്തുകാരി വ്യത്യസ്തമായി എനിക്ക് തോന്നിയത് സൂഫി കാവ്യങ്ങളാൽ അലങ്കരിച്ച വാക്കുകളും ഉപമകളുംകൊണ്ട് ശ്രദ്ധേയമായതുകൊണ്ടാണ്. 'നാദിയ' എന്ന പുസ്തകത്തിന് ശേഷം സബീഖ എഴുതിയ 'മിശ്കാത്ത്' എന്ന പുസ്തകം ശ്രദ്ധേയമായതും കാവ്യങ്ങൾ വാക്കുകളെ കടന്ന് ഹൃദയത്തിലേക്ക് ഒഴുകുന്നു എന്ന നിലയിലാണ്. അത് എത്രമാത്രം സ്വാധീനിക്കുന്നു എന്നത് വിവരിക്കാൻ പോലും ഭാഷയ്ക്ക് അവസാനമില്ല..! അവിടെ അനുഭവം മാത്രം ശേഷിക്കുന്നു.

ഇവിടെയാണ് ഹൃദയത്തിലേക്ക് വെളിച്ചം വീശി 'മിശ്കാത്ത്' എന്ന പുസ്തകം എന്നിലേക്ക് എത്തിച്ചേരുന്നത്. അസ്മാഉൽ ഹുസ്നയുടെ മാധുര്യമേറിയ അർത്ഥങ്ങൾ വാക്കുകളായി മാത്രമല്ല, ആത്മാവിനെ സ്പർശിക്കുന്ന അനുഭവമായി എന്നെ വല്ലാതെ സ്വാധീനിക്കുന്നു. ഓരോ നാമവും ഒരു പ്രാർത്ഥനയായി മാറുമ്പോൾ, വായന ഒരു യാത്രയാകുന്നു.. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള യാത്ര..!!

Cover page of the book Mishkath by Sabeeqa Faisal

അല്ലാഹുവിന്റെ നാമങ്ങളുടെ രത്നച്ചുരുക്കം. അസ്മാഉൽ ഹുസ്ന - ദൈവനാമങ്ങളുടെ ആത്മീയ സൗന്ദര്യം, അർത്ഥഗൗരവം, ദാർശനിക ആഴം - ഇവയെ ഹൃദയത്തിലേക്ക് തെളിയിക്കുന്ന ഒരു ദീപസ്തംഭം (മിശ്കാത്ത്) പോലെ വായനക്കാരന്റെ മുന്നിൽ വെക്കുന്ന ഗ്രന്ഥമാണ് "മിശ്കാത്ത് – അസ്മാഉൽ ഹുസ്ന കവിതകൾ".

ഖുര്‍ആനിലും ഹദീസിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്ന അല്ലാഹുവിന്റെ 99 മനോഹര നാമങ്ങളെ വെറും പട്ടികയായിട്ടല്ല, മറിച്ച് ആത്മശുദ്ധിയുടെ മാർഗ്ഗം, ജീവിതാനുഭവങ്ങളുടെ അർത്ഥവ്യാഖ്യാനം, സൂഫി ആത്മസാക്ഷാത്കാരത്തിന്റെ വെളിച്ചം എന്ന നിലയിൽ അവതരിപ്പിക്കുന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

ഓരോ നാമവും മനുഷ്യജീവിതവുമായി എങ്ങനെ ബന്ധപ്പെടുന്നു, ദുആകളിലും ധ്യാനത്തിലും അത് എങ്ങനെ ജീവിക്കുന്നു, അഹങ്കാരത്തിൽനിന്ന് വിനയത്തിലേക്കും, ഭയത്തിൽനിന്ന് ആശ്വാസത്തിലേക്കും മനുഷ്യനെ നയിക്കുന്ന ദൈവനാമങ്ങളുടെ പ്രഭാവം - എല്ലാം സുന്ദരമായ ഭാഷയിലും ചിന്താവിസ്തൃതിയോടെയും മിശ്കാത്ത് അവതരിപ്പിക്കുന്നു. ഹൃദയത്തെ മിനുക്കുന്ന ആത്മീയ കൈപ്പുസ്തകം, സൂഫി ദർശനത്തിന്റെ ലാളിത്യപൂർണ്ണ അവതരണം, ദൈവനാമങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന മാർഗ്ഗദർശിക എന്ന നിലയിലാണ് മിശ്കാത്ത് നിലകൊള്ളുന്നത്.

Cover page of the book Mishkath by Sabeeqa Faisal

ദൈവനാമങ്ങൾ ജപിക്കാൻ മാത്രമല്ല, ജീവിക്കാൻ പഠിപ്പിക്കുന്ന ഒരു ഗ്രന്ഥം - അതുകൊണ്ടുതന്നെ മിശ്കാത്ത് വായനക്കാരന്റെ ഹൃദയത്തിൽ ഒരു നിലാവിളക്കായി തെളിയും എന്ന കാര്യത്തിൽ സംശയമില്ല..! സബീഖ ഫൈസൽ എഴുതിയ മിശ്കാത്ത് ഏറെ വായിക്കപ്പെടട്ടെ, ചർച്ച ചെയ്യപ്പെടട്ടെ.

ആത്മീയ വായന ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾക്കായി ഈ വാർത്ത ഷെയർ ചെയ്യൂ.

Article Summary: A review of Sabeeqa Faisal's new spiritual book 'Mishkath' which explores the 99 names of Allah through Sufi poetry.

#SabeeqaFaisal #Mishkath #AsmaulHusna #SufiPoetry #SpiritualReading #MalayalamBooks

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia