Memory | പ്രിയ സ്വലാഹുദ്ദീൻ, ഇത്രവേഗത്തിൽ യാത്ര പോകുമെന്ന് കരുതിയതില്ല; കണ്ണീർ തോരുന്നില്ല
May 19, 2022, 19:52 IST
അനുസ്‌മരണം
- മുജീബുല്ല കെ എം
(www.kasargodvartha.com) ഇത്ര പെട്ടെന്ന് പരവനടുക്കം നെച്ചിപ്പടുപ്പ് പരേതനായ അബ്ദുറഹ്മാൻച്ചാൻ്റെ മകൻ സലാഹുദ്ദീൻ എന്ന സലാഹു നമ്മെയൊക്കെ വിട്ട് പിരിഞ്ഞ് യാത്ര പോകുമെന്ന് കരുതിയതില്ല. മരിക്കുന്നതിൻ്റെ തലേന്നാൾ വരെ എല്ലാവരുമായി ഉത്സാഹത്തോടെ സംസാരിക്കുകയും പങ്ക് വെക്കലുകൾ നടത്തൂകയും ചെയ്ത പ്രസന്നവദനനായ യുവാവ് മരണത്തിൻ്റെ ദൂതനൊപ്പം യാത്രയായി എന്ന വാർത്ത കേട്ടപ്പോ നടുങ്ങിപ്പോയത് സമപ്രായക്കാരായ കൂട്ടുകാർ മാത്രമല്ല പ്രായമുള്ളവരും കുട്ടികളും ആയിരുന്നു.
ഒട്ടുമേ പ്രതീക്ഷിക്കാത്ത ആ മരണം അനാഥമാക്കിയത് ടീച്ചറായ ഭാര്യയെയും രണ്ട് വയസും 20 ദിവസവും പ്രായമുള്ള രണ്ട് പെൺമക്കളെയുമായിരുന്നു എന്ന വല്യ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയും ഉറ്റവർക്കായിട്ടില്ല. നിഷ്കളങ്കമായ ആ കുരുന്ന് മുഖങ്ങളെ കാണുമ്പോ തരിച്ചിരിക്കയാണെല്ലാരും. സ്നേഹനിധിയായ പൊന്നുമ്മ ഉമ്മാലിമ്മയുടെ തേങ്ങലുകൾ ഇനിയും അടങ്ങിയിട്ടില്ല.
ജീവിത യാത്രയിൽ കയ്പും മധുരവും രുചിച്ച് കല്ലുകളും മുള്ളുകളും താണ്ടിയാണ് സലാഹു 38 വയസ് പിന്നിട്ടത്. കുട്ടിക്കാലത്തെ ലജ്ജാശീലനും ശാന്തനുമായിരുന്ന സലാഹുവിനെയല്ല എഞ്ചിനീയറിങ് ബിരുദവും എംബിഎ യും കഴിഞ്ഞതിന് ശേഷം കാണുന്നത്. പൊതു സമൂഹത്തിൽ സജീവമായ ഇടപെടലുകൾ നടത്തുകയും അളന്ന് മുറിച്ച വാക്കുകളാൽ തൻ്റെതായ കാഴ്ചപ്പാടുകൾ തുറന്ന് പറയുകയും ചെയ്തിരുന്ന ചെറുപ്പത്തിൻ്റെ ചോരത്തിളപ്പുള്ള ചെക്കനായിരുന്നു സലാഹു.
പ്രയാസപ്പെടുന്നവൻ്റെയും വേദനിക്കുന്നവൻ്റെയും കണ്ണീരൊപ്പാൻ സലാഹു എന്നും മുന്നിലുണ്ടായിരുന്നു. തൻ്റെ സമപ്രായക്കാർക്കും കുട്ടികൾക്കും എന്ത് സംശയത്തിനും സമീപിക്കാവുന്ന മെൻ്റർ ആയിരുന്നു ഞങ്ങളുടെ സലാഹു. കഠിനാധ്വാനിയും വേറിട്ട വഴിയിൽ നല്ല കാഴ്ചപ്പാടോടെ മുന്നേറണം എന്നാഗ്രഹിച്ചിരുന്ന സലാഹു എന്നും പുതുവഴികൾ വെട്ടാനാഗ്രഹിച്ചിരുന്നു. ആ പ്രതിഭയുടെ ഇത്തിരി വെട്ടത്തെ ആദ്യകാലത്ത് നാട്ടുകാരറിഞ്ഞത് കൈരളി ചാനലിന് വേണ്ടി ജി എസ് പ്രദീപ് നടത്തിയിരുന്ന അശ്വമേധം പരിപാടിയിൽ പങ്കെടുത്ത് സ്വർണ്ണമെഡലും ട്രോഫിയും നേടിയപ്പോഴാണ്.
കുറെക്കാലത്തിന് ശേഷം 2020ൽ TISFF ൻ്റെ ഒരു ഫിലിം ഡോക്യൂമെന്ററി മത്സരത്തിൽ മികച്ച സംവിധായകനുള്ള (ഒറ്റയാട് എന്ന സിനിമക്ക്) ട്രോഫി വാങ്ങിയപ്പോൾ അവനിലെ സകലകലാ വല്ലഭത്തം നാട്ടുകാർ കൂടുതലറിഞ്ഞു. കൃഷി പഴഞ്ചനാണെന്നും നഷ്ടക്കച്ചവടമാണെന്നും പറയുന്ന ഇക്കാലത്ത് സംയോജിത കൃഷി നടത്തി മാതൃകാ കർഷകനായി മാറുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. മണ്ണിനെ ആവോളം സ്നേഹിച്ച് മണ്ണിനെ പൊന്നാക്കി മാറ്റുകയായിരുന്നു സലാഹു.
കളിക്കളത്തിലും കളത്തിന് പുറത്തും തൻ്റെതായ കഴിവുകൾ പുറത്തെടുക്കയും സഹകളിക്കാർക്ക് മെൻ്ററാകുകയും ചെയ്ത് ഫുട്ബാളിനെയും ക്രിക്കറ്റിനേയും നെഞ്ചേറ്റിയ കളിക്കാരനായിരുന്നു സലാഹു. ക്ലബിൻ്റെ ഭാരവാഹിയായിരുന്ന കാലത്ത് ക്രിക്കറ്റ് കളിക്കളത്തിൽ പ്രതാപം വീണ്ടെടുക്കാനായ് സുഹൃത്തായ മികച്ച കോച്ചിനെ കൊണ്ട് വന്ന് ക്യാമ്പ് നടത്തിക്കയും അതിലൂടെ യുണൈറ്റഡിനെ ജില്ലാ ബി ഡിവിഷൻ ചാമ്പ്യൻമാരാക്കുകയും ചെയ്തു.
സഹജീവികളോടുള്ള സലാഹു സ്നേഹത്തെ കുറിച്ച് പറഞ്ഞാൽ തീരില്ല. മനുഷ്യപ്പറ്റുള്ള ആർക്കും ഏത് സമയത്തും സഹായവുമായി എത്തുകയും ആവശ്യക്കാർക്ക് ഉത്തമ വിശ്വാസമുള്ള ഡ്രൈവറായി മാറുകയും ചെയ്യുമായിരുന്നു. കുന്താപുരത്ത് ഇൻ്റഗ്രേറ്റഡ് ഫാമിങ്ങിൻ്റെ ഭാഗമായ ആടുകളുടെയും പശുക്കളുടെയും കോഴികളുടെയും മത്സ്യങ്ങളുടെയും പരിപാലനത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. ഫാമിലെ കാവൽക്കാരായ സലാഹുവിൻ്റെ ഇഷ്ടക്കാരായ രണ്ട് നായകൾ ഇന്ന് മൗനിയാണ്. അവരെങ്ങനെയോ അറിഞ്ഞിരിക്കുന്നു, ഞങ്ങളുടെ സലാഹു ഇനി വരില്ല എന്ന്..
പട്ടിണിയിലായ കുറെ കുടുംബങ്ങൾ ചുറ്റിലുമുണ്ട്, അവർക്കായ് അവരുടെ പ്രയാസങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ ഭക്ഷണമെത്തിക്കണമെന്ന് പറഞ്ഞ് യുണൈറ്റഡിൻ്റെ ചാരിറ്റി പ്രവർത്തനത്തിന് മുൻകയ്യെടുത്തത് സലാഹു ആയിരുന്നു. ആ കുടുംബങ്ങളുടെ സാഹചര്യങ്ങൾ അവരറിയാതെ അന്വേഷിച്ച് അവർക്ക് തണലാകാൻ സലാഹു ശ്രമിച്ചിരുന്നു. പ്രളയകാല ദുരിതാശ്വാസ പ്രവർത്തനത്തിൽ മദ്രാസിൽ കെസ് വ സംഘടനക്കൊപ്പം മുൻനിരയിൽ ഉണ്ടായിരുന്നു. കോവിഡ് കാല റിലീഫ് പ്രവർത്തനങ്ങളിലും മുന്നണിപ്പോരാളിയായിരുന്നു സലാഹു
പറയാൻ ഒരു പാടുണ്ട്. സകല കലാവല്ലഭനും പ്രതിഭാശാലിയും നാടിൻ്റെ പ്രതീക്ഷയുമായിരുന്ന സലാഹുവിൻ്റെ നിനച്ചിരിക്കാത്ത നേരത്തുള്ള വിയോഗം സൃഷ്ടിച്ച വിടവ് ഒരിക്കലും മായ്ക്കാനാവില്ല എന്നതാണ് സത്യം. ഉറ്റവരുടെയും ഉടയവരുടെയും ബന്ധുക്കളുടെയും ചങ്ങാതിമാരുടെയും കണ്ണീര് ഇപ്പഴും തോർന്നിട്ടില്ല. സങ്കടക്കടലിൽ നിന്ന് കരകയറാൻ ഇനിയും സമയമെടുത്തേക്കും. സ്വാർഗീയ ഭവനത്തിൽ ഒത്തുചേരാൻ പ്രാർത്ഥിക്കുന്നു.

Keywords: Kerala, Kasaragod, Article, Remembering, Remembrance, Obituary, Teacher, Childrens, Memories of Salahuddeen.
< !- START disable copy paste -->