സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ: നഷ്ടമാകുന്നത് ആത്മീയ, പൊതുപ്രവർത്തന രംഗത്തെ തേജസാർന്ന സാന്നിധ്യം
Mar 8, 2022, 11:50 IST
അനുസ്മരണം
< !- START disable copy paste -->
/ സലാം കന്യപ്പാടി
(www.kasargodvartha.com 08.03.2022) മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മലപ്പുറം ജില്ല അധ്യക്ഷൻ എന്ന നിലയിലാണ് ഹൈദരലി തങ്ങളെ പരിചയപ്പെടുന്നത്. ലീഗ് സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് മുതൽ ആ ബന്ധം സുദൃഢമായി. നേരിൽ കാണുമ്പോഴെല്ലാം പ്രത്യേക വാത്സല്യത്തോടെയും സ്നേഹത്തോടെയുമാണ് തങ്ങൾ ഇടപഴകിയിരുന്നത്. യുഡിഎഫിന്റെയും മതേതര ചേരിയുടെയും എക്കാലത്തെയും കരുത്തനായ സാരഥിയും വഴികാട്ടിയുമായിരുന്നു തങ്ങൾ. മിതഭാഷിയെങ്കിലും നിലപാടുകളിൽ കണിശതയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. മനുഷ്യത്വത്തിന്റെ, ഹൃദയ വിശാലതയുടെ ആഴക്കടലായിരുന്നു തങ്ങളെന്ന് ഓരോ അനുഭവവും ബോധ്യപ്പെടുത്തി. അടുക്കുന്തോറും ആ തെളിച്ചം കൂടുതൽ ദീപ്തിയുള്ളതായി.
രാഷ്ട്രീയ നേതാവ് എന്നതിലുപരി മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ- സാമൂഹ്യ പുരോഗതിക്കു വേണ്ടി യത്നിച്ച ആധ്യാത്മിക നേതൃത്വമായിരുന്നു അദ്ദേഹം. സർവരുടെയും ആദരവ് പിടിച്ചു പറ്റാനും മതേതര കാഴ്ചപ്പാടോടെ സമൂഹത്തെ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ ഉപാധ്യക്ഷനായിരിക്കുമ്പോൾ തന്നെ അവകാശ പോരാട്ടങ്ങളിൽ ഇതര വിഭാഗങ്ങളെ കൂട്ടി ചേർത്താണ് അദ്ദേഹം നയിച്ചത്.
തങ്ങളുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം സൃഷ്‌ടിച്ച അനാഥത്വം നികത്താൻ ആറ്റപ്പൂ തങ്ങൾക്ക് സാധിച്ചിരുന്നു. പക്ഷേ ഇപ്പോൾ ആ സാനിധ്യവും മണ്മറയുമ്പോൾ കേരളം വിശിഷ്യാ മതേതര മനസ്സ് തേങ്ങുകയാണ്. മുസ്ലീം ലീഗ് പാർട്ടിക്കുള്ളിൽ എത്ര വലിയ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെയും പണക്കാടിന്റെ തിരുസന്നിധിയിലെത്തുമ്പോൾ, അവിടത്തെ തീരുമാനം വരുമ്പോൾ എല്ലാം ശാന്തമാകുമായിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ജനങ്ങൾ രണ്ട് തട്ടിലായെന്ന് തോന്നിയെങ്കിലും പാണക്കാട് തങ്ങളുടെ പ്രഖ്യാപനം ഉണ്ടായപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി ഒരു മെയ്യായി പ്രവർത്തന സജ്ജരായത് പോലെ ആയിരക്കണക്കിന് ഉദാഹരണങ്ങൾ നികത്താനാവും.
അവിടത്തോടുള്ള ആദരവും അവിടത്തെ മാഹാത്മ്യവും ജനഹൃദയങ്ങളിൽ പ്രോജ്വലിച്ചു നിൽക്കുന്നുണ്ട് എന്നതാണ് മറ്റാർക്കും ലഭിക്കാത്ത മഹത്വം ആ കുടുംബത്തിന് ലഭിക്കുന്നത്. ആറ്റപ്പൂ തങ്ങളുടെ ഭവനത്തിൽ ചെന്ന് കൊടപ്പനക്കലിന്റെ മുറ്റത്ത് അഴിച്ചു വെക്കാൻ പറ്റാത്ത ഒരു പ്രായാസങ്ങളും മലയാളിക്ക് ഇല്ല തന്നെ. പാതിരാവിലും ആ സവിധം മറ്റുള്ളവരുടെ ആവലാതികൾ കേൾക്കാൻ തുറന്നിട്ടിരുന്നു. സുകൃതം വിളയുന്ന കൊടപ്പനക്കൽ ഭവനത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്കും ഉമറലി ശിഹാബ് തങ്ങൾക്കും ശേഷം പുഞ്ചിരി കൊണ്ട് ജന മനസ്സ് കീഴടക്കിയ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും യാത്രയായിരിക്കുന്നു. പാണക്കാട് തറവാടിന്റെ മഹിമയും പാരമ്പര്യവും കാത്തുസൂക്ഷിച്ച ആ സൗമ്യരൂപം എക്കാലവും ഓർക്കപ്പെടും.
(ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമിറ്റി ജനറൽ സെക്രടറിയാണ് ലേഖകൻ)

Keywords: Muslim-league, Shihab Thangal, Article, Malappuram, Salam Kannyappadi, President, UDF, Leader, KMCC, Hyderali Shihab Thangal, Politics, Memories of Haidarali Shihab Thangal.