city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബലി പെരുന്നാള്‍: അതുല്യവും അനര്‍ഘവുമായ ഒരധ്യായത്തിന്റെ ഓര്‍മ പുതുക്കല്‍

സലാം കന്യപ്പാടി

(www.kasargodvartha.com 11.09.2016) മാനവ ചരിത്രത്തിലെ അതുല്യവും അനര്‍ഘവുമായ ഒരധ്യായത്തിന്റെ ഓര്‍മ പുതുക്കാന്‍ ഈദുല്‍ അദ്ഹ വീണ്ടും സമാഗതമായിരിക്കുന്നു. ജീവിതം കൊണ്ട് ചരിത്രത്തെ അഗാധമാക്കിയ ഇബ്‌റാഹീം നബിയുടെ ജ്വലിക്കുന്ന ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് മുസ്ലിം ലോകം. ഹസ്രത്ത് ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗോജ്വലമായ ജീവിത ചരിത്രം അയവിറക്കപ്പടുന്ന പുണ്യസുദിനം. ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുല്‍ അദ്ഹ. ആത്മാര്‍ത്ഥത, സത്യസന്ധത, ആദര്‍ശ നിഷ്ട, സമര്‍പ്പണ മനോഭാവം എന്നിങ്ങനെ ഒരു മനുഷ്യ സമൂഹത്തിനു ആവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഓര്‍മ്മപ്പെടുത്താനുള്ള ആഘോഷം കൂടിയാണ് ബലിപെരുന്നാള്‍.

മാനവ ചരിത്രത്തില്‍ തുല്യത ഇല്ലാത്ത അധ്യായമാണ് ഇബ്രാഹിം നബിയുടേത്. സമൂഹത്തെ കൃത്യതയാര്‍ന്ന മനോബലത്തിലും വിശ്വാസ ദാര്‍ഢ്യത്തിലും ആദര്‍ശത്തിലും ഉറപ്പിച്ച് നിര്‍ത്താന്‍ ഇബ്രാഹീം നബിയുടെ മാതൃകാ ജീവിതത്തില്‍ വഴികാട്ടുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലക്ഷക്കണക്കിന് ഹാജിമാര്‍ അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയില്‍ ഒരേ വേഷത്തിലും ചിന്തയിലുമായി ഇബാദത്തുകളിലും പ്രാര്‍ത്ഥനകളിലും മുഴുകുന്ന അസുലഭ സന്ദര്‍ഭമാണിത്. ഹജ്ജിലെ അനുഷ്ടാനങ്ങളെല്ലാം ചരിത്രപരമായ പ്രാധാന്യം ള്‍കൊള്ളുന്നതാണ്. എല്ലാ കാലത്തും പ്രസക്തമായ മാനവികമായ പ്രാമുഖ്യം അവക്കുണ്ട്. ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങളില്‍ നാം ചെയ്യുന്ന ഏതൊരു പുണ്യകര്‍മ്മത്തിനും അസാധാരണവും, അതി മഹത്തരവുമായ പ്രതിഫലമാണ് ഖുര്‍ആനും പ്രവാചകരും നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

അറഫാദിനത്തിലെ നോമ്പ്, പെരുന്നാള്‍ നിസ്‌കാരം, ഉളുഹിയ്യത്ത് തുടങ്ങിയവയെല്ലാം ബലിപെരുന്നാളിനോടനുബന്ധിച്ച പ്രധാന സുന്നത്തുകളാണ്. അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും, വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുമെന്നാണ് പ്രവാചക വചനം. പ്രവാചകന്റെ ചരിത്രപ്രധാനമായ പ്രസംഗം നടന്നത് ബലിപെരുന്നാളിന്റെ തലേ ദിവസമായിരുന്നു. ദുല്‍ ഹജ്ജ്ജ് ഒമ്പതിന് അറഫായില്‍ വെച്ച്. അത് മാനവ ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു. പെരുന്നാളിന്റെ പൊരുള്‍ ഉള്‍ക്കൊണ്ട് കൊണ്ട് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ദൈവ മാര്‍ഗത്തില്‍ സമര്‍പ്പണ സന്നദ്ധരായി ത്യാഗമനുഷ്ടിക്കാനുള്ള കരുത്ത് നേടിയെടുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

ഈ പുണ്യ ദിനത്തില്‍ ഐക്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ തീര്‍ക്കുന്ന  പ്രത്യയശാസ്ത്രങ്ങക്കെതിരെ ആത്മീയമായ പ്രതിരോധം തീര്‍ക്കാനും സാഹോദര്യത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും മനുഷ്യ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനും മത ജാതി പ്രാദേശികമായ എല്ലാ വിഭാഗീയതയും വെടിഞ്ഞ് മനുഷ്യന്‍ ഒന്നാണ് എന്ന ചിന്ത പ്രചരിപ്പിക്കാനും കഷ്ടപെടുന്നവരുടെ കണ്ണീര്‍ ഒപ്പാനും നമുക്ക് സാധിക്കട്ടെ.

ബലി പെരുന്നാള്‍: അതുല്യവും അനര്‍ഘവുമായ ഒരധ്യായത്തിന്റെ ഓര്‍മ പുതുക്കല്‍

Keywords:  Hajj, Article,  Salam Kanyappady, Arafa day, Eid day, Bakreed, Pilgrimage, Mecca.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia