city-gold-ad-for-blogger
Aster MIMS 10/10/2023

ജീവിക്കാം, പ്രകൃതിയെ നോവിക്കാതെ

മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com 31.05.2021) പച്ചപ്പ് പുതച്ച താഴ് വാരങ്ങളും വയലുകളും തെരുവീഥികളും, അതു പോലെ തലയെടുപ്പോടെ വളർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങളും കണ്ണുകൾക്ക് കുളിരണിയുന്ന കാഴ്ചകളാണ്. പരിസ്ഥിതിയെ സ്നേഹിക്കാത്തവരായി ആരുമുണ്ടാവില്ല. നമ്മുടെ വീട്ട് മുറ്റത്തെ മുത്തശ്ശി പ്ലാവും, മാവും അതു പോലെ പല തരത്തിലുള്ള പഴവർഗങ്ങളുടെ മരങ്ങളും പല നിറത്തിലുള്ള പൂക്കളുടെ ചെടികളും മിഴികൾക്ക് കൗതുകമുണർത്തുന്നവയാണ്.

                                                                    
ജീവിക്കാം, പ്രകൃതിയെ നോവിക്കാതെ



വൈവിധ്യമാർന്ന ജീവജാലങ്ങളുള്ള പ്രകൃതിയാണ് ഭൂമി. പല നിറത്തിലും പല വലിപ്പത്തിലും സ്വഭാവത്തിലുമുള്ള ജന്തുക്കൾ, പക്ഷികൾ, മത്സ്യങ്ങൾ, മനുഷ്യർ തുടങ്ങിയവ പരിസ്ഥിതിയെ സംബന്ധിച്ച് ഒരു ഘടകമാണ്. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ശുദ്ധവായു ശ്വസിക്കുവാൻ പച്ചപ്പും വൃക്ഷങ്ങളും ചെടികളും അത്യാവശ്യമാണ്. ചൂടിനെ തടഞ്ഞു നിർത്തി കുളിർ തരുന്നത് പ്രകൃതിയിലെ പച്ചപ്പുകളാണ്. തണലുകൾ വിരിക്കുന്ന വൃക്ഷങ്ങളെ നമ്മുടെ ചുറ്റുവട്ടത്ത് കാണാം. നൂറു വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്.

ഇന്ന് നമ്മുടെ നാട്ടിൽ പ്രകൃതിയോടു കാട്ടുന്ന ക്രൂരത വർദ്ധിച്ചു വരികയാണ്. കാടുകളും വയലുകളും മറ്റു മരങ്ങളേയും വെട്ടി നിരപ്പാക്കി മണിമാളികകളും കൊട്ടാരങ്ങളും അപ്പാർട്മെന്റുകളും മറ്റും പണിതു പൊക്കുകയാണ്. ഇത് ജന്തുക്കൾക്കും പക്ഷികൾക്കും മറ്റു ഇഴജീവികൾക്കും വളരേയേറെ ബുദ്ധിമുട്ടുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവണത നാശങ്ങൾക്ക് വഴി വെക്കുകയും ചെയ്യുന്നു. മനുഷ്യർക്ക് ശുദ്ധ വായു ലഭിക്കാതേയും പക്ഷികൾക്ക്, മൃഗങ്ങൾക്ക് വസിക്കുവാൻ സ്ഥലം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഉത്തരവാദികൾ മനുഷ്യർ തന്നെയാണ്. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയാൻ തുടങ്ങുകയും പ്രളയവും പല രോഗങ്ങളും ദുരന്തങ്ങളും വന്നു പിടിപെടാൻ തുടങ്ങുകയും ചെയ്തു.

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടിടത്ത് അത് നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. റോഡ് വികസനത്തിനും കെട്ടിട നിർമാണത്തിനും എത്രയെത്ര മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. മനുഷ്യന്റെ ബുദ്ധിയിലൂടെ ശാസ്ത്രവും വളരുകയാണ്. പ്രകൃതിയിൽ നിന്നല്ലാതെ കൃത്രിമമായും സൃഷ്ടികളെ വികസിപ്പിച്ചെടുക്കുവാനും തുടങ്ങി. പരിസ്ഥിതി മലിനീകരണം മൂലവും മനുഷ്യർ വല്ലാത്ത ബുദ്ധിമുട്ടുകളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

മനുഷ്യകുലത്തിന്റെ ബുദ്ധിയിലൂടെ ഉദിക്കുന്ന പല കൃത്രിമ നിർമ്മാണ ഫാക്ടറിയിൽ നിന്നും പുറംതള്ളുന്ന വിഷ പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാവുകയും അതു ശ്വസിക്കുന്നതിലൂടെ പല രോഗങ്ങൾക്കും അടിമപ്പെടേണ്ടിയും വരുന്ന അവസ്ഥയാണ്. ഇതിനെയെല്ലാം തടഞ്ഞു നിർത്തിയിരുന്നത് പ്രകൃതിയായിരുന്നു. അതിനോട് മനുഷ്യർ ക്രൂരത കാട്ടിയപ്പോൾ അതിനുള്ള ശിക്ഷകളായി പ്രളയം, രോഗങ്ങൾ തുടങ്ങിയ ദുരിതങ്ങൾ പിടിമുറക്കി.

വനത്തിലെ മരങ്ങളും കാടുകളും വെട്ടി നശിപ്പിച്ചതിനാൽ മൃഗങ്ങൾക്കും പക്ഷികൾക്കും ഇഴജന്തുക്കൾക്കും വസിക്കുവാൻ സ്ഥലമില്ലാതെയായി. ഇപ്പോൾ കാട്ടിലെ മൃഗങ്ങൾ നാട്ടിൽ വിരഹിക്കുവാൻ തുടങ്ങിയതോടെ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. കാട്ടാനകളും പുലികളും മയിലുകളുമെല്ലാം കുരങ്ങുകളും നാട്ടിലുമെത്തി. ഇതോടെ കൃഷിയും മറ്റും നാശ നഷ്ടത്തിലേക്ക് കൂപ്പു കുത്തി തുടങ്ങി. മനുഷ്യരുടെ ജീവനുകൾക്ക് പോലും ഭീഷണിയായി മാറിയിരിക്കുന്നു.

വാഹനങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺ മോണോക്സൈഡ് അന്തരീക്ഷ മലിനീകരണമായി രൂപാന്തരപ്പെടുമ്പോൾ നമ്മുടെ ഭൂമിയുടെ ഓസോൺ പാളികൾക്ക് ഭീഷണിയുണ്ടാവുകയും തന്മൂലം സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്താൻ കഴിയാതെ വരികയും അതു മൂലം മാരക രോഗങ്ങൾക്ക് കാരണമായി തീരുകയും ചെയ്യുന്നു. പ്രകൃതിയോട് കാട്ടുന്ന ക്രൂരതകളിൽ നിന്നും മാറി നിന്ന് പരിസ്ഥിതിയെ നെഞ്ചോട് ചേർത്ത് വെച്ച് അതിനെ സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്തം ഭൂമിയിലുള്ള മനുഷ്യർക്കുള്ളതാണ്.

Keywords:  Article, Forest, Fruits, World, Kerala, Science, Animal, Birds, Vehicles, Let's live, without hurting nature.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL