city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനി ഡയറി എഴുതാം

ഇനി ഡയറി എഴുതാം
പുതുവര്‍ഷം പിറന്നതോടെ മാര്‍ക്കറ്റില്‍ വിവധതരം ഡയറികള്‍ വില്‍പ്പനയ്‌ക്കെത്തി. ഡയറി എഴുത്ത് തമാശയല്ല. ഒരു വ്യക്തിയുടെ സത്യസന്ധമായ ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണത്. മലയാള സാഹിത്യത്തിന് കിട്ടയ ചില ഡയറികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം എക്കാലവും സ്മരിക്കപ്പെടുന്ന വയലാര്‍ രാമവര്‍മ്മയുടെ ഡയറി ശ്രദേധയമാണ്. കാലഗണമെനുസരിച്ചാണ് മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ കവിയുടെ കാല്‍പ്പാടുകളും നിത്യ കന്യകയെ തേടിയും എഴുതിയിരുന്നെങ്കില്‍ അത് മികച്ച സാഹിത്യ ഡയറിയാകുമായിരുന്നു. ലക്കുംലഗാനുമില്ലാത്ത ജൈത്രയാത്രക്കിടയിലുണ്ടായ അനുഭവങ്ങളും കോഡീകരണാണ് മഹാകവി പി.യുടെ ഈ രണ്ട് പുസതകങ്ങളും.

ഇന്ത്യന്‍ ചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച ഡയറിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനായ എം.ഒ.ഹുമ്മിന്റേത്. 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമര പശ്ചാത്തലത്തെ കുറിച്ച് സത്യസന്ധവും വിശദവുമായ അറിവുകളാണ് ആ ഡയറി നല്‍കിയത്. പില്‍ക്കാലത്ത് ആ ഡയറി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1850ല്‍ ഉത്തര്‍പ്രദേശിലെ ഇറ്റാനയില്‍ ബ്രിട്ടീഷ് ഗവര്‍ണറായിരുന്നു അന്ന് ഹും.

വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റായിയുടെ ദാമ്പത്യ ജീവിതം തന്നെ ഉലച്ചത് അദ്ദേഹത്തിന്റെ ഡയറി ഭാര്യ വായിച്ചതോടെയാണ്. തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ പോലും സത്യസന്ധമായി അദ്ദേഹം ഡയറിയിലെഴുതിയിരുന്നു.

നാസി തടങ്കല്‍ പാളയത്തില്‍ നിന്നെഴുതിയ ആന്‍ ഫ്രാങ്കിന്റെ ഡയറി ലോക പ്രശസ്തമായിരുന്നു.

അമ്മയെ ദൈവം പോലെയാണ് വയലാര്‍രാമ വര്‍മ്മ കണ്ടത്. അദ്ദേഹം 1964 മാര്‍ച്ച് 17ന് എഴുതിയ ഡയറിയില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. 'അമ്മയുടെ കുട്ടന്റെ ഹാപ്പി ബര്‍ത്ത്‌ഡെയാണ് ഇന്ന്. 38-ാം പിറന്നാള്‍. പിറന്നാള്‍ തരക്കേടില്ല. പ്രായത്തെക്കുറിച്ച് ഒരു ബോധമുണ്ടാകുന്നു. ശാരീരികമായി വര്‍ദ്ധിക്കുന്ന പ്രായം മനസിനുണ്ടായിട്ടുണ്ടോ. പരിശോധിക്കേണ്ടിയിരിക്കുന്നു. പിറന്നാള്‍ എനിക്കിഷ്ടമാണ്. അന്ന് അമ്മ എനിക്ക് കുറുവ ചൂടിക്കും. കണ്ണെഴുതിത്തരും, ചോറു വിളമ്പിത്തരും ഞാന്‍ ഒരു കുട്ടിയെപ്പോലെ നിന്നുകൊടുക്കും. അമ്മയുടെയും എന്റെയും കണ്ണുകള്‍ നിറയും.

1964 ജൂണ്‍ 14ലെ ഡയറി. മഴ. വൈകുന്നേരം പാട്ടെഴുതി. കടലിനക്കരെ പോണോരെ തരക്കേടില്ല. രാത്രി സലീലിന്റെ വീട്ടില്‍ പാട്ട് ഏതാണ്ട് ശരിയായിട്ടുണ്ടെന്ന് പറയാം. രാത്രി മൂന്നുമണിവരെ രാമേട്ടന്റെ കൂടെയായിരുന്നു. ദുഖ മിശ്രിതമായ ജീവിതത്തെ കുറിച്ച് പറഞ്ഞു. കുടി നിര്‍ത്താമെന്ന് വാഗ്ദാനം ചെയ്തു.

കാസര്‍കോട് ജില്ലയിലെ സ്വതന്ത്ര്യ സമര ചരിത്രം പറയുന്നതാണ് എ.സി.കണ്ണന്‍ നായരുടെ ഡയറി. അന്നത്തെ കാസര്‍കോടിന്റെ വസ്തുനിഷ്ടമായ വിവരങ്ങള്‍ ഡയറിയിലുണ്ട്. ജീവിതമുണ്ട്. അകാലത്തില്‍ പൊലിഞ്ഞുപോയ നാടക പ്രതിഭയായ വിദ്വാന്‍ പി.കേളുനായരുടെ കുറിപ്പുകളും സാഹിത്യത്തിന് ലഭിച്ച മികച്ച സംഭാനകളാണ്. മലബാറിലെ സാംസ്‌ക്കാരിക പാരമ്പര്യത്തെയും കാവ്യ സംസ്‌ക്കാരത്തെയും പരാമര്‍ശിക്കുന്നതാണ് മഹാകവി കുട്ടമത്തിന്റെ ഡയറി കുറിപ്പുകള്‍. മലബാറിന്റെ ജീവിതവും ഭാഷയും കൈരളിക്ക് സമ്മാനിച്ച് അകാലത്തില്‍ മരിച്ചുപോയ ബാലകൃഷ്ണന്‍ മാങ്ങാടിന്റെ അവസാന കാല ദിനാന്ത്യകുറിപ്പുകള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഡോ.അംബികാസുതനാണ് പുസ്തകരൂപത്തിലാക്കി കൈരളിക്ക് സമ്മാനിച്ചത്.

ഡയറി എഴുത്ത് ഒരു സാഹസികമാണ്. സത്യസന്ധമായി എഴുതാനുള്ള ആര്‍ജവമുണ്ടാകുമ്പോഴേ അത് ജീവതത്തോട് നീതി പുലര്‍ത്തുകയുളളൂ. പുതിയ വര്‍ഷം തുടങ്ങിയതോടെ ഡയറികള്‍ തേടി പുതുതലമുറ കടകളില്‍ കയറി ഇറങ്ങുന്നത് കൗതുക കാഴ്ച്ചയാണ്. പുതിയ പാഠ്യപദ്ധതി അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഡയറി എഴുത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതുതലമുറയെ ഇത് എഴുത്തിലേയ്ക്കും സാഹിത്യത്തിലേയ്ക്കും നയിക്കും.

ഇനി ഡയറി എഴുതാം
-സുബൈദ നീലേശ്വരം
 

Keywords: Diary, Written, New year, Article, Subaida Nileshwaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia