കുമ്പളയിലെ സമരവിജയം ആഹ്ലാദിക്കുമ്പോൾ; അഴിക്കുള്ളിലെ ആ പോരാളിയെ മറന്നുവോ?
● മറ്റു സമരക്കാർക്ക് ജാമ്യം ലഭിച്ചപ്പോഴും ഈ യുവാവ് രണ്ടാഴ്ചയായി ജയിലിലാണ്.
● ഗർഭിണിയായ ഭാര്യയും ബിസിനസ്സ് ബാധ്യതകളും കുടുംബത്തെ തളർത്തുന്നു.
● വിജയവേദികളിൽ ഇദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെടാത്തതിൽ പ്രതിഷേധം.
● ഈ പോരാളി വെറുമൊരു 'ഇര'യായി മാറാൻ പാടില്ലെന്ന് ലേഖകൻ.
ബി.എ. ലത്തീഫ് ആദൂർ
(KasarodVartha) കുമ്പള ടോൾ പ്ലാസ നിർത്തലാക്കാൻ വേണ്ടിയുള്ള അവസാനഘട്ട നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നീണ്ട പോരാട്ടത്തിനൊടുവിൽ ലക്ഷ്യം കണ്ട സമരപോരാളികൾക്ക് അഭിനന്ദനങ്ങൾ. സമരസമിതിയും ഈ സമരത്തെ പിന്തുണച്ചവരും ഇതിന്റെ ഭാഗമായവരുമൊക്കെ ഇതൊരു വിജയമായി ആഘോഷമാക്കി കൊണ്ടാടുമ്പോൾ, ഇതിന്റെ സമരമുഖത്തുനിന്നും ഒരടി പോലും പിന്നോട്ട് പോകാതെ അറസ്റ്റ് വരിച്ച ഒരു ചെറുപ്പക്കാരൻ ഇന്നും അഴിക്കുള്ളിലാണെന്ന സത്യം നിങ്ങളിൽ എത്രപേർക്കറിയാം.
കാത്തിരിപ്പിന്റെ രണ്ടാഴ്ച
അറസ്റ്റ് വരിച്ചവരൊക്കെ ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴും ആ ചെറുപ്പക്കാരൻ അകത്തുതന്നെയാണ്. കുടുംബാംഗങ്ങൾ ഇന്ന് ജാമ്യം ലഭിക്കും നാളെ ലഭിക്കുമെന്ന് പറഞ്ഞ് നീണ്ട രണ്ടാഴ്ചയിലധികമായി കാത്തിരിക്കുകയാണ്. ഫലം, അവൻ ഇന്നും അകത്തുതന്നെയാണ്.
ഗർഭിണിയായ ഭാര്യയും അവന്റെ അനാഥമായ കുമ്പളയിലെ രണ്ട് ഷോപ്പുകളും അവന്റെ ബാധ്യതകളും അവന്റെ മാത്രം ഉത്തരവാദിത്തമായി മാറുന്ന വേദനാജനകമായ സാഹചര്യം നിലവിലുണ്ട്.
ആഘോഷങ്ങളിൽ വിസ്മരിക്കപ്പെടുന്ന പേര്

ഇത്രയൊക്കെ ഈ ചെറുപ്പക്കാരന്റെ ഫോട്ടോ പതിച്ച് ഇവിടെ പ്രതിപാദിക്കാൻ കാരണം എല്ലാ ഭാഗത്തും ആഹ്ലാദങ്ങളാണ്. ടോൾ പ്ലാസ സമരം വിജയിച്ചതിന്റെ സമരാവേശത്തിന്റെ അഗ്നിജ്വാലകൾ ഉയർത്തിക്കാണിച്ചുകൊണ്ട് വിജയാഹ്ലാദം നടത്തുന്ന ഒരു സ്ഥലത്തും ഈ ചെറുപ്പക്കാരന്റെ പേര് പരാമർശിക്കുന്നത് കണ്ടില്ല. അത് വളരെയധികം വേദനാജനകമാണെന്നത് സമരസമിതിയെ അറിയിക്കുകയാണ്.
നിയമസഭയിൽ എംഎൽഎ അദ്ദേഹത്തിന്റെ പേര് പരാമർശിച്ചതും, പുറത്ത് അദ്ദേഹത്തിന്റെ ജാമ്യത്തിനുവേണ്ടി നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന സമരസമിതി നേതാക്കളെയും വിസ്മരിച്ചുകൊണ്ടല്ല ഈ കുറിപ്പ്. മറിച്ച് ഇന്നത്തെ ഈ വിജയാഹ്ലാദ ദിവസം ആ ചെറുപ്പക്കാരന്റെ പേര് എവിടെയും പരാമർശിച്ചതായി കാണാതിരുന്നപ്പോൾ ചില വരികൾ എഴുതണം എന്ന് തോന്നി, അത്രമാത്രം.
ഇച്ചു പള്ളമെന്ന ഇർഷാദ് കുമ്പള
അതുകൊണ്ട് തന്നെയാണ് ചോദിക്കുന്നത്, ഈ ചെറുപ്പക്കാരനെ നിങ്ങളിൽ എത്രപേർക്കറിയാം? ഈയൊരു ചെറുപ്പക്കാരൻ ഒരു ഇരയാവാൻ പാടില്ല എന്നതാണ്. അവൻ പുറത്തുവരുമ്പോൾ, അവൻ അകത്ത് കിടക്കുമ്പോൾ ഇനിയുള്ള അവന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്ന കാര്യങ്ങളാണ് അവന്റെ പ്രസ്ഥാനവും ഈ സമരസമിതിയുമൊക്കെ ചെയ്തുകൊടുക്കേണ്ടതെന്ന് വിനീതമായി അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ഇച്ചു പള്ളമെന്ന ഇർഷാദ് കുമ്പളയെ ഇനിയും അറിയാത്തവരിലേക്ക് അറിയിച്ചുകൊടുക്കാൻ വേണ്ടിയുള്ള ഒരു ശ്രമമായി മാത്രം ഇതിനെ കണ്ടാൽ മതി.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുകൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: While Kumbla celebrates the closure of the toll plaza, author B.A. Latheef Adoor highlights the plight of a young protester still languishing in jail for over two weeks. Despite others getting bail, this individual faces legal hurdles and financial strain, yet remains unmentioned in the victory celebrations.
#KumblaTollPlaza #KasaragodNews #ProtestVictory #Justice #KeralaPolitics #SocialIssues #ArikkadyToll #HumanRights






