യാത്രക്കാരെ തള്ളിയിട്ടുകൊല്ലുന്ന ടി.ടി.ഇമാരും റെയില്‍വേക്ക് സ്വന്തം
Aug 31, 2013, 06:59 IST
ടി.കെ. പ്രഭാകരന്‍
ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്ന തീവണ്ടികളില്‍ മാത്രമല്ല കേരളത്തിലോടുന്ന വണ്ടികളിലും ഭക്ഷണ വിതരണം വൃത്തിയുള്ളതാണെന്ന് ഉറപ്പിക്കാനാകില്ല. യാത്രക്കാര്‍ക്ക് തീവണ്ടികളിലെ ടിക്കറ്റ് പരിശോധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഉപദ്രവങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ ഇതിനിടയില്‍ വര്‍ദ്ധിച്ചുവരികയാണ്. വണ്ടി പുറപ്പെടാറാകുന്ന സമയത്ത് റെയില്‍വെ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ പെട്ടെന്ന് കയറിപ്പറ്റാനുള്ള തത്രപ്പാടിനിടയില്‍ കമ്പാര്‍ട്ടുമെന്റുകളില്‍ മാറിക്കയറുന്നത് സ്വാഭാവികമാണ്. ഇങ്ങനെ അബദ്ധം സംഭവിക്കുന്ന യാത്രക്കാരെ അടുത്ത റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി അവര്‍ യാത്ര ചെയ്യേണ്ട കമ്പാര്‍ട്ടുമെന്റില്‍ യാത്ര തുടരാനുള്ള അവസരം നല്‍കാതെ ഭീമമായ പിഴ ചുമത്താനാണ് പല ടി.ടി.ഇ.മാരും തയ്യാറാകുന്നത്. അതുമല്ലെങ്കില്‍ ഏതെങ്കിലും സ്റ്റേഷനില്‍ ഇറക്കിവിട്ടെന്നും വരാം.
കമ്പാര്‍ട്ടുമെന്റ് മാറിക്കയറിയതിന്റെ പേരില്‍ കണ്ണൂരിനടുത്ത വളപട്ടണത്ത് ഒരു യാത്രക്കാരനെ ടി.ടി.ഇ. പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം റെയില്‍വേക്ക് തീരാക്കളങ്കമായി ഇന്നും നിലനില്‍ക്കുന്നു. ഈയടുത്ത കാലത്താണ് ബാംഗ്ലൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് ട്രെയിന്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ ടി.ടി.ഇ. പെരുവഴിയില്‍ ഇറക്കിവിട്ടത്. ടിക്കറ്റുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് ഇതിന് കാരണമായത്. കൂടാതെ പ്രശ്‌നത്തിന് ബലമേകാന്‍ കമ്പാര്‍ട്ട്‌മെന്റ് മാറി കയറിയെന്ന ആരോപണവും ടി.ടി.ഇ. ഉന്നയിച്ചിരുന്നു. യാത്രക്കാര്‍ കമ്പാര്‍ട്ട്‌മെന്റ് മാറിപോകുന്നത് ക്രിമിനല്‍ കുറ്റമല്ല. ബോധപൂര്‍വ്വമോ അല്ലാതെയോ ഇങ്ങനെ സംഭവിക്കാം.
എന്നാല്‍ രാജ്യദ്രോഹ കേസിലെ പ്രതികളോട് പെരുമാറുന്നതുപോലെ ക്രൂരമായാണ് അബദ്ധം പറ്റുന്ന യാത്രക്കാരോട് ചില റെയില്‍വെ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. ഏത് നിയമമായാലും അത് പൗരാവകാശം നിഷേധിക്കാനല്ല സംരക്ഷിക്കാനാണ് പ്രയോജനപ്പെടേണ്ടത്. റെയില്‍വെയുടെ കാര്യത്തിലും ഇത് ബാധകമാണ്. എന്നാല്‍ യാത്രക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും റെയില്‍വെ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്.
റെയില്‍വെ ഉദ്യോഗവും തീവണ്ടികളും തങ്ങളുടെ തറവാട് സ്വത്താണെന്ന ധാരണയാണ് ചില ഉദ്യോഗസ്ഥര്‍ക്കുള്ളത്. ടി.ടി.ഇ. മലയാളിയായാലും ഉത്തരേന്ത്യക്കാരനായാലും യാത്രക്കാരോടുള്ള മനോഭാവത്തിലും സമീപനത്തിലും വ്യത്യാസമൊന്നുമില്ല. കിട്ടുന്ന ശമ്പളത്തിന് പുറമെ ഏത് വിധേനയും യാത്രക്കാരെ പിഴിഞ്ഞ് പണം വാരിക്കൂട്ടുകയെന്ന ചിന്ത മാത്രമാണ് ഇവരില്‍ പലര്‍ക്കുള്ളത്.
അത്യാവശ്യഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് വലിക്കാനുള്ളതാണ് തീവണ്ടിയിലെ അപായച്ചങ്ങല. ഒരാളുടെ ജീവന്‍ രക്ഷിക്കാനോ വന്‍ ദുരന്തം ഒഴിവാക്കാനോ അപായച്ചങ്ങല വലിച്ചാല്‍ പോലും യാത്രക്കാര്‍ കേസില്‍ പ്രതികളാകുന്ന സ്ഥിതിയാണ് ഇന്നും നിലനില്‍ക്കുന്നത്. വിമാനത്തി ല്‍ യാത്ര ചെയ്യുന്നവരായാലും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരായാലും തീവണ്ടിയാത്രക്കാരെപ്പോലെ ഇത്രയും മ്ലേഛമായ അനുഭവങ്ങള്‍ നേരിടേണ്ടിവരുന്നില്ലെന്നതാണ് സത്യം.
നിരപരാധികളായ യാത്രക്കാര്‍ പോലും അവരറിയാതെ കുറ്റവാളികളായിപ്പോകുന്ന പ്രതികൂല സാഹചര്യം എക്കാലത്തും തീവണ്ടിയാത്രയുടെ ഒരു ശാപമാണ്. ഇന്ത്യന്‍ സാമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്ന വലിയൊരു വിഭാഗമായിട്ടുപോലും തീവണ്ടിയാത്രക്കാര്‍ക്ക് എന്നും ദുരിതവും പീഢനവും നീതിനിഷേധവും മാത്രം. തീവണ്ടിയാത്രയോട് ജനങ്ങള്‍ക്ക് മടുപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ അധികൃതര്‍ മനസുവെച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ.
ജോലിയാവശ്യാര്‍ത്ഥവും മറ്റുമായി സ്ഥിരം തീവണ്ടിയാത്രയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. സമയലാഭവും സൗകര്യവും കണക്കിലെടുത്താണ് ഇങ്ങനെയുള്ള യാത്രയെങ്കിലും മിക്ക ദിവസങ്ങളിലും തീവണ്ടികള്‍ വൈകി ഓടുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ നിലനി ല്‍ക്കുന്നു. കൃത്യസമയത്ത് ജോലി സ്ഥലത്തേക്ക് എത്താനാകാതെ ഉദ്യോഗസ്ഥരായ യാത്രക്കാര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു.
യഥാസമയം ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ കൈകാര്യം ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന് മാത്രമല്ല, മേലധികാരിയുടെ ശകാരവര്‍ഷത്തെ ഏറ്റുവാങ്ങാന്‍ നി ര്‍ബന്ധിതമാവുകയും ചെയ്യും. പാളത്തില്‍ കരിങ്കല്ലുകള്‍ നിരത്തി തീവണ്ടികള്‍ അട്ടിമറിക്കാനുള്ള ശ്രമം മറ്റൊരു ഭാഗത്ത് സാമൂഹ്യവിരുദ്ധര്‍ നടത്തിക്കൊണ്ടിരിക്കുന്നു, ഒരു വര്‍ ഷം മുമ്പ് കാസര്‍കോട്ടെ മൂന്നിടങ്ങളില്‍ ഗൂഢശക്തികള്‍ പാളത്തില്‍ വെച്ച് കരിങ്കല്ലുകള്‍ യഥാസമയം നാട്ടുകാര്‍ കണ്ടില്ലായിരുന്നില്ലെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു.
ചെറുവത്തൂരില്‍ റെയില്‍പാളത്തില്‍ പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവവും നമ്മുടെ ഓര്‍മ്മയിലുണ്ട്. അങ്ങനെ ട്രെയിനിനകത്തും പുറത്തും അഗ്നിപരീക്ഷണങ്ങളെ നേരിടുന്ന യാത്രക്കാരുടെ അന്തസ്സും അഭിമാനവും അവകാശവും സംരക്ഷിക്കാന്‍ അധികൃതര്‍ ഇനിയങ്കിലും മനസുവെച്ചേ മതിയാകൂ. റെയില്‍വെ സാമ്പത്തികമായ ഉന്നതിയിലെത്തിക്കുന്ന വിഭാഗത്തിന്റെ യാത്രാസുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അധികാരികളുടെ കടമയാണെന്ന സത്യം മറക്കരുത്.
യാത്രക്കാരുടെ ജീവനെ അങ്ങേയറ്റം ലാഘവത്തോടെയാണ് റെയില്‍വെ കാണുന്നതെന്നതിന്റെ തെളിവുകളാണ് അധികൃതരുടെ അനാസ്ഥ മൂലം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍. ബിഹാറിലെ ഖഗാറിയ ജില്ലയിലെ ധമാരഘട്ട് റെയില്‍വെ സ്റ്റേഷനിലുണ്ടായ ദുരന്തം റെയില്‍വെയുടെ കെടുകാര്യസ്ഥത കൊണ്ടുമാത്രമാണ് സംഭവിച്ചത്.
ലോക്കല്‍ വണ്ടിയില്‍ നിന്നിറങ്ങി പാളം മുറിച്ചു കടക്കുകയായിരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ത്ഥാടക സംഘം മറ്റൊരു ട്രെയിനിടിച്ച് മരണപ്പെടുകയായിരുന്നു. സഹര്‍ഷയില്‍ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്ന രാജ്യറാണി എക്‌സ്പ്രസ് ഇടിച്ചായിരുന്നു കൂട്ടമരണം. സിഗ്നല്‍ സംവിധാനത്തിലും ആധുനിക വാര്‍ത്താവിനിമയ ഉപാധികളിലുമുള്ള അപാകത തന്നെയാണ് ഇത്രയും വലിയൊരു ദുരന്തത്തിന് കാരണമായത്. രാജ്യറാണി എക്‌സ്പ്രസിന് ധമാരഘട്ടത്തില്‍ സ്റ്റോപ്പില്ലെന്നും ട്രെയിന്‍ വരുന്നുവെന്ന മുന്നറിയിപ്പ് യാത്രക്കാര്‍ അവഗണിച്ചുവെന്നുമുള്ള വിശദീകരണം കൊണ്ടൊന്നും സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും റെയില്‍വെ അധികാരികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല.
വലിയ ജനക്കൂട്ടം റെയില്‍പാളം മുറിച്ചുകടക്കുമ്പോള്‍ സിഗ്നല്‍ നല്‍കാതിരുന്നത് അധികൃതരുടെ ഗുരുതരമായ വീഴ്ച തന്നെയാണ്. കേരളത്തിലും റെയില്‍പ്പാളം മുറിച്ചുകടക്കുന്ന യാത്രക്കാര്‍ തീവണ്ടിയിടിച്ച് മരിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പാളത്തിലൂടെ ആളുകള്‍ കടന്നുപോകുമ്പോള്‍ ട്രെയിന്‍ നിര്‍ത്തിക്കാനുള്ള സിഗ്നല്‍-വയര്‍ലസ് സംവിധാനങ്ങള്‍ റെയില്‍വെക്കുണ്ടെങ്കിലും ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല.
കേരളത്തിലെ ആളില്ലാലവര്‍ക്രോസുകളില്‍ തീവണ്ടിയിടിച്ച് വാഹനയാത്രക്കാര്‍ മരണപ്പെടുന്ന സംഭവങ്ങളും സാര്‍വ്വത്രികമായിരിക്കുന്നു. യാത്രക്കാരുടെ ജീവന് പുല്ലുവില പോലും കല്‍പ്പിക്കാത്ത റെയില്‍വെയുടെ നയം തിരുത്തപ്പെടാത്തിടത്തോളം കാലം ദുരന്തങ്ങളും നീതി നിഷേധങ്ങളും ഈ മേഖലയില്‍ സര്‍വ്വസാധാരണമാകും.
Part 1:
ഓര്‍ക്കണം... ട്രെയിന്‍ യാത്രക്കാര്‍ക്കുമുണ്ട് അവകാശങ്ങള്‍
Keywords: TK Prabhakaran, Article, Train, TTE, Killers TTE of railway, Rights of train passengers, Passenger, Railway, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

TK Prabhakaran (Writer) |