city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal Fest | ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ സമ്മാനിച്ച ആനന്ദവും ആവേശവും

-മുഹമ്മദലി നെല്ലിക്കുന്ന്

(www.kasargodvartha.com) മനസ്സിന് ആനന്ദവും മിഴികള്‍ക്ക് കുളിരുകളും പകര്‍ന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് പള്ളിക്കര കടലോരത്ത് ജനലക്ഷങ്ങളെ ആവേശത്തിന്റെ തിരമാലകളാക്കി മാറ്റുകയായിരുന്നു. പത്തു ദിവസങ്ങള്‍ നീണ്ടുനിന്ന ബേക്കല്‍ ഫെസ്റ്റില്‍ രാത്രിയെ പകലാക്കി പള്ളിക്കര ബീച്ചില്‍ ആവേശത്തിന്റേയും ആനന്ദത്തിന്റേയും തിരമാലകളുയര്‍ന്നു. ഏറേയും കുട്ടികളെയാണ് ആകര്‍ഷിച്ചത്.
            
Bekal Fest | ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ സമ്മാനിച്ച ആനന്ദവും ആവേശവും

കാസര്‍കോടിനെ പുളകം ചാര്‍ത്തി കൊണ്ട് ചരിത്രം കുറിക്കപ്പെട്ട സംഭവബഹുലമായ ഫെസ്റ്റായി മാറിയിത്. കണ്ണുകളെ കുളിരണിയിപ്പിക്കുകയും മനസ്സിന് ആനന്ദം പകരുകയും ചെയ്തു. കുട്ടികളെ ആകര്‍ഷിച്ച കളിപ്പാട്ട വില്‍പന സ്റ്റാളുകളിലും, ഭക്ഷണ വിഭവങ്ങളുടെ സ്റ്റാളുകളിലും വന്‍ തിരക്കുകളായിരുന്നു. വസ്ത്രങ്ങളുടേയും,വീട്ടാവശ്യങ്ങള്‍ക്കുള്ളവയുടേയും മറ്റുമുള്ള കലവറയായിരുന്നു ഫെസ്റ്റ് മൈതാനം.

തിക്കും തിരക്കുകള്‍ക്കിടയിലൂടെ നടന്നു നീങ്ങാന്‍ നന്നേ പാടുപെടേണ്ടി വന്നു. ആഘോഷത്തിന്റെ കുളിരലകളാല്‍ ജനങ്ങള്‍ ഒഴുകുകയായിരുന്നു അവസാന ദിവസം വരെയും. വാഹനങ്ങളുടെ കുത്തൊഴുക്കില്‍ ഗതാഗത കുരുക്കില്‍ പെട്ട യാത്രക്കാര്‍ മണിക്കൂറുകളോളം വീര്‍പ്പ് മുട്ടുകയായിരുന്നു. ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ കുറിക്കപ്പെട്ട ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് സമാപന ദിവസം പള്ളിക്കര ബീച്ച് ജനസാഗരത്താല്‍ വീര്‍പ്പുമുട്ടി.
         
Bekal Fest | ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ സമ്മാനിച്ച ആനന്ദവും ആവേശവും

ഒരു നാട് ജനങ്ങളാല്‍ നിറഞ്ഞു കവിഞ്ഞ ആഘോഷ പരിപാടി ചരിത്രം സൃഷ്ടിച്ചപ്പോള്‍ കാസര്‍കോടിന് അതൊരു അഭിമാന മുഹൂര്‍ത്തമായി മാറുകയായിരുന്നു. ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ഉത്സവമായിരുന്നു പള്ളിക്കര ബീച്ചില്‍ ഒരുക്കിയത്. നാനാ ദിക്കുകളില്‍ നിന്നെത്തിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി കൊണ്ട് പത്ത് ദിവസങ്ങള്‍ നീണ്ട ഫെസ്റ്റിന് സമാപനം കുറിക്കുമ്പോള്‍ സ്റ്റീഫന്‍ ദേവസി സംഘത്തിന്റേയും മെഗാ ലൈവ് ബാന്റ് ഗാനമേള കൊഴുപ്പ് കൂട്ടുകയായിരുന്നു.

ആര്‍ത്തട്ടഹസിച്ചു കരയെ ആലിംഗനം ചെയ്യാന്‍ വരുന്ന തിരമാലകള്‍ പോലും ശാന്തമായിരുന്ന ദിവസങ്ങളായിരുന്നു അത്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ പള്ളിക്കര ബീച്ചിലെത്തി ആനന്ദം കൊണ്ടു. കാസര്‍കോട് ഒരുപാട് ഇത്തരം പരിപാടികള്‍ നടന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഏറ്റെടുത്ത് ചരിത്രം കുറിച്ചത് ബേക്കല്‍ ബീച്ച് ഫെസ്റ്റിവലാണ്. ജനഹൃദയങ്ങളെ ആവേശത്തിന്റേയും, ആനന്ദത്തിന്റേയും കുളിരണിയിച്ചതാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍. നാടിന്റെ കൂട്ടായ്മയും ഒരുമയുമാണ് ഈ ഉത്സവത്തിന്റെ വിജയത്തിന് കാരണമായി തീര്‍ന്നത്. കാസര്‍കോടിന്റെ ടൂറിസം ഭൂപടത്തിലും പുതിയ അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്ത ബേക്കല്‍ ബീച്ച് ഫെസ്റ്റ് ഇനിയും ഒരുപാട് പ്രതീക്ഷകള്‍ നാടിന് നല്‍കുന്നുണ്ട്.

Keywords:  Kerala, Kasaragod, Article, Bekal-Beach, Bekal, Festival, Celebration, Travel&Tourism, Tourism, Joy and excitement presented by Bekal Beach Festival.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia