city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര ഇബ്രാഹിം ഖലീല്‍ സാഹിബിന്റെ ഓര്‍മകളിലൂടെ

ഫിറോസ് പടിഞ്ഞാര്‍

(www.kasargodvartha.com 22.05.2016) 
ആ വേദനിപ്പിക്കുന്ന നാളിന് ഞായറാഴ്ച ആറ് വയസ്സ് പൂര്‍ത്തിയാകുന്നു. മത - സാമൂഹ്യ - സാംസ്‌കാരിക - വിദ്യാഭ്യാസ - ജീവകാരുണ്യ രംഗത്ത് നിറ സാനിധ്യമായി ജ്വലിച്ച് നില്‍ക്കുന്ന സമയത്താണ് നമുക്ക് ഖലീല്‍ സാഹിബിനെ നഷടമായത്. വര്‍ഷങ്ങളോളം ഒരു നിഴലായി കൂടെ സഞ്ചരിക്കാന്‍ സാധിച്ചതില്‍ ഖലീലെന്ന ശുദ്ധഹൃദയത്തിന്റെ ഉടമയെ കൂടുതല്‍ അടുത്ത് അറിയാന്‍ സാധിച്ചു. ആരെയും ആകര്‍ഷിക്കുന്ന പ്രൗഢിയുടെ വമ്പന്‍ രൂപമായിരുന്നെങ്കിലും ലോലഹൃദയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. താന്‍ സ്‌നേഹിക്കുന്നവരെ കണ്ണുടച്ചു വിശ്വസിച്ചിട്ടുള്ളതിനാല്‍ അതിന്റെ നഷ്ടം പലപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്.

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാഡമി ഖലീല്‍ സാഹിബിന്റെ ജീവനായിരുന്നു. അതിന്റെ ഉയര്‍ച്ചയ്ക്കായി പല വലിയ പദ്ധതികളും സ്വപ്നങ്ങളും അദ്ദേഹം കണ്ടിരുന്നു. പക്ഷെ വിധി ഒന്നിന്നും അനുവദിച്ചില്ല. തളങ്കര പടിഞ്ഞാറെന്ന നാടിന്റെ സുഖത്തിലും ദുഖത്തിലും അലിഞ്ഞ് ചേര്‍ന്ന് നാടിന്റെ നാടീഞരമ്പിലൂടെ സഞ്ചരിച്ച് നാട്ടുകാരെ ഹൃദയത്തില്‍ കുടിയിരുത്തി ഖലീല്‍ സാഹിബ്.

നല്ലൊരു സംഘാടന പാടവത്തിന്റെ ഉടമയായിരുന്ന അദ്ദേഹം തളങ്കര പടിഞ്ഞാറിലെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും യോഗം ചേരുകയും വിദേശത്തുള്ള യഹ്‌യ തളങ്കരയുമായും അസ്‌ലം പടിഞ്ഞാറുമായി കൂടിയാലോചിക്കലും പതിവായിരുന്നു.

വളരെ ഉന്നതിയിലുള്ളവരോടും ഏറ്റവും താഴെകിടയിലുള്ളവരോടും വളരെ സൗഹാര്‍ദമായി പെരുമാറിയിരുന്ന ഖലീല്‍ സാഹിബിന് മതപണ്ഡിതന്മാരും ഉന്നതവിദ്യാഭ്യാസമുള്ളവരും ജീവവായുവായിരുന്നു.

നന്മയെ അംഗീകരിക്കുകയും തിന്മയെ അതിശക്തമായി എതിര്‍ക്കുകയും ചെയ്യുക വഴി താല്കാലികമായ ശത്രുക്കളെ സൃഷ്ടിച്ചെങ്കിലും അതില്‍ അദ്ദേഹം പരിഭവിച്ചിരുന്നില്ല.

കുറ്റമറ്റ രീതിയില്‍ കടഞ്ഞടുത്ത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപെട്ടപ്പോള്‍ വളരെ പെട്ടന്നുതന്നെ എസ് വൈ എസിന്റെ  സംസ്ഥാന വൈസ് പ്രസിഡണ്ടായും കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ ജനറല്‍ സെക്രട്ടറിയായും അദ്ദേഹത്തെ തെരഞ്ഞെടുത്തു.

മതകാര്യങ്ങളില്‍ ഖാസി സി എം  അബ്ദുല്ല മൗലവിയും, ടി കെ എം ബാവ മുസ്ലിയാരും, എം.എ ഖാസിം മുസ്ലിയാരും ഭൗതിക കാര്യങ്ങളില്‍ യഹ് യ തളങ്കരയും, അസ്ലം പടിഞ്ഞാറും എന്നും ഉറ്റവരായിരുന്നു. ഖലീല്‍ സാഹിബിന്.അത് കൊണ്ടാണല്ലൊ കേരളത്തിലെ പ്രഗല്‍ഭനായ ഖുര്‍ആന്‍ പണ്ഡിതന്‍  റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം പറഞ്ഞത്. 'ഉമറാക്കളെന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് തളങ്കര ഖലീല്‍ സാഹിബാണന്ന്'.

നമ്മുടെ പ്രിയങ്കരനായ ഖാസി പ്രഫ. ആലിക്കുട്ടിമുസ്ലിയാർ കാസര്‍കോട് ഖാസിയായി ചുമതല ഏറ്റെടുത്തപ്പോള്‍ ഖലീല്‍ച്ചാന്റെ പൊന്ന് മോന്‍ മുഖ്താറിന്റെ കൈ പിടിച്ച് നിറകണ്ണുകളോടെ പറഞ്ഞത്. ഈ ഒരു മുഹൂര്‍ത്തത്തില്‍ ഖലീല്‍ സാഹിബിന്റെ അസാനിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു  എന്നായിരുന്നു.

ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത ഒരു പാട് മണമുള്ള ഗുണമുള്ള ഓര്‍മകള്‍ ബാക്കിവെച്ച് വിമാനത്തിന്റെ രുപത്തില്‍ മരണം. ഖലീല്‍ സാഹിബിനെ കൂട്ടികൊണ്ട് പോയപ്പോള്‍ ശരിക്കും അനാഥരായത് നമ്മളാണല്ലൊ.

തീര്‍ച്ചയായും ഖലീല്‍ സാഹിബ് ഇന്നും നമ്മുടെ ഹൃദയത്തിലൂടെ ജീവിക്കുന്നു. അല്ലാഹുവെ ഞങ്ങളുടെ പ്രിയപെട്ട ഖലീല്‍ച്ചാന്റെ ഖബര്‍ നീ സ്വര്‍ഗ്ഗപൂന്തോപ്പാക്കണമേ. പരലോകജീവിതം നിന്റെ സ്വാലീഹിങ്ങളില്‍ ഉള്‍പെടുത്തി സന്തോഷകരമാക്കണമേ. നാളെ നിന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ അവരോടൊപ്പം ഞങ്ങളെയും ഉള്‍പെടുത്തേണമെ.

ഖലീല്‍ സാഹിബിനെ കൂടാതെ മംഗലാപുരം വിമാന ദുരന്തത്തില്‍ മരണമടഞ്ഞ എല്ലാവര്ക്കും നിത്യശാന്തി നേരുകയും അവരുടെ കൂടുംബങ്ങളുടെ ദു:ഖത്തിലും ഓര്മ്മകളിലും പങ്കുചേരുകയും ചെയ്യുന്നു.
തളങ്കര ഇബ്രാഹിം ഖലീല്‍ സാഹിബിന്റെ ഓര്‍മകളിലൂടെ

Keywords:  Article, Yahya-Thalangara, Malik deenar, SYS, Thalangara Ibraheem Galeel Sahib, General Secretary, Plain.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia