city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇങ്ങനെയൊക്കെയാണ് പ്രവാസികളുടെ ജീവിതം

ആസിഫലി പാടലടുക്ക

(www.kasargodvartha.com 03.08.2016) പ്രവാസിയുടെ കൂടപ്പിറപ്പാണ് പ്രതീക്ഷകള്‍.. കനലെരിയുന്ന ജീവിതത്തിനിടയിലും അവന്‍ സ്വപ്‌നം കാണുന്നു. മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി ജോലി ചെയ്യുമ്പോഴും സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി മുന്നോട്ടു പോകുന്നവന്‍. ഒരാള്‍ ആദ്യമായി ഗള്‍ഫിലെത്തിയാല്‍ അന്ന് മുതല്‍ പുതിയ ജീവിതവഴിയിലേക്ക് ആരംഭം കുറിക്കുകയാണ്. ആദ്യമായി വന്ന ആള്‍ ആ ഒരൊറ്റ മുറിയിലെത്തുമ്പോള്‍ വര്‍ഷങ്ങളോളം അവിടെ തന്നെ തപസിരിക്കുന്ന പഴയ ആള്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ നിന്നും മൊബൈല്‍ ഇയര്‍ ഫോണും താഴെ വെച്ച് പതിയെ ബ്ലാങ്കെറ്റ് പുതപ്പില്‍ നിന്നും തല പൊക്കുന്നു. മനസില്ലാ മനസോടെ അവന്‍ മന്ത്രിക്കുകയാണ്. ഓ ഇവന്റെ കഷ്ടകാലം തുടങ്ങിയോ പാവം... എന്നിട്ട് പുഞ്ചിരിച്ചു കൊണ്ട് അവന്‍ ചോദിക്കുകയാണ്. എന്താ പേര്.. പതിഞ്ഞ ശബ്ദത്തില്‍ അവന്‍ തന്റെ പേര് പറയുന്നു. തുടര്‍ന്ന് അവന്‍ ആശങ്കയോടെ ചുറ്റും നോക്കുകയാണ്. ഒരുപാട് കട്ടിലുകള്‍, വിരിപ്പുകളില്‍ മിക്കവയും പകുതി താഴെയും മുകളിലും... പുതിയ ചെറുക്കന്‍ ഇരുന്നത് വേറൊരുത്തന്റെ കട്ടിലില്‍. ആ രണ്ടു പേര്‍  ഇപ്പോ വരും. നീ ഭക്ഷണം കഴിച്ചോ.. ഇല്ലേല്‍ എന്റെ ഭക്ഷണം കിച്ചണില്‍ ഉണ്ട്, അതെടുത്തു കഴിച്ചോളൂ.

ആ ലൈറ്റ് ഒന്ന് ഓഫാക്കിയേ.. കുറച്ചു കഴിഞ്ഞ് എനിക്ക് ഡ്യൂട്ടിയില്‍ കയറാനുള്ളതാണ്. പിന്നെ സംസാരിക്കാം. പതിയെ പുതപ്പ് വലിച്ചു ഹെഡ് ഫോണ്‍ വെച്ച് യുട്യുബില്‍ കയറി അവന്‍  ബ്ലാങ്കറ്റു വലിച്ചു.. പിന്നെ ഇരുട്ടും നിശബ്ദതയും. അവന്‍ ചിന്തിക്കാന്‍ തുടങ്ങി. ഇതാണോ ഗള്‍ഫ് .. കണ്ണില്‍ നിന്നും കണ്ണീര്‍് തുള്ളി ഇറ്റു വീഴുന്നു... അപ്പോഴേക്കും വാതിലിനടുത്തുനിന്ന് ചെറിയ ഒരു ശബ്ദം. ഷൂ കഴുകുമ്പോള്‍ അവര്‍ പരസ്പരം പറയുന്നു. ആരോ ഗസ്റ്റുണ്ട്. ഒരു പുതിയ ചെരുപ്പ് കാണുന്നല്ലോ. വാതില്‍ പതിയെ തള്ളി. വീണ്ടും വെളിച്ചം ഒന്ന് കത്തി... ഹൗ.. എന്താ ചൂട്, ആ എ സി ശരിയില്ലേ, ഒന്ന് കൂടി കൂട്ട്. പുതിയ ചെറുക്കന്‍ കട്ടിലില്‍ നിന്നും പതിയെ എഴുന്നേല്‍ക്കുന്നു.  അല്ല ഇതാര് പുതിയ ആളാണല്ലോ.. ഞാന്‍ അപ്പോഴെ പറഞ്ഞില്ലേ ഫൈസലേ (പേര് സാങ്കല്‍പ്പികം) ഏതോ ഗസ്റ്റ് ഉണ്ട് റൂമിലെന്ന്. ഏയ്  എഴുന്നേല്‍ക്കേണ്ട കിടന്നോ. എനിക്ക് ഇത്തിരി ഗ്യാപ്പ് തന്നാല്‍ മതി കേട്ടോ.

താഴെയാണ് കിടത്തമെങ്കില്‍ അവിടെയും സ്ഥലം ഇഷ്ടം പോലെയുണ്ട്. എന്താ പേര്... സ്ഥലം..? ഇവിടെ ആദ്യമായിട്ടാണോ .. ഹോ ശരി. നിന്നെ ഇവിടെ കൊണ്ടാക്കിയത് ആരാണ്? ആ അവനോ.. നമ്മളെ സ്വന്തം ആള്‍ തന്നെ.. നന്നായി ഉറങ്ങിക്കോ. ഡ്യൂട്ടിക്ക് കയറിയാല്‍ പിന്നെ അതൊന്നും ഉണ്ടാവില്ല...ബാത്ത് റൂം ഒക്കെ കണ്ടില്ലേ.. കറി വെക്കാന്‍ അറിയുമോ. കിച്ചണ്‍ മെസ്സ്.. അതൊക്കെ നിന്നെ ഇവിടെ കൊണ്ട് വിട്ടവന്‍ പറഞ്ഞുതരും.  ഒന്നുകൊണ്ടും പേടിക്കേണ്ട. ഇവിടെ വൈ ഫൈ ഒക്കെയുണ്ട്. ഇനി ആളായല്ലോ.. വൈഫൈ  ചാര്‍ജ് കുറയും.. നീ വന്നത് നന്നായി. അതിന്റെ പാസ്‌വേര്‍ഡ് മറ്റേ ചങ്ങായിന്റെ കയ്യിലുണ്ട്. അവന്‍ വന്നാല്‍ ഉടന്‍ വാങ്ങിക്കോ.. ഡ്യൂട്ടി, മെസ്സ്, കിച്ചണ്‍, ഉറക്കം, ബാത്ത് റൂം, വൈഫൈ, നെറ്റ്... ഇങ്ങനെ കാര്യങ്ങള്‍ വിശദീകരിച്ചു.

അവരുടെ സംസാരത്തില്‍ നിന്ന് ഏകദേശം കാര്യങ്ങള്‍ അവന് പിടികിട്ടി തുടങ്ങി. ഇതില്‍ ആദ്യം അവന്‍ രണ്ട് എണ്ണം ഓക്കെ ആക്കി. ഉറക്കം, വൈ ഫൈ... പിന്നെ ഇതു പതിവായി. എപ്പോ നോക്കിയാലും ഉറക്കം, നെറ്റ്. നല്ല തണുപ്പ് എ സിയില്‍.. അവന്റെ ബ്ലാങ്കെറ്റ് പൊങ്ങുന്നില്ല... പിന്നെ റൂമില്‍ എപ്പോഴും മുറുമുറുപ്പ്. അപ്പോള്‍ ഒരാള്‍ പറയുന്നു.. പുതിയ ആളല്ലെ എല്ലാം ശരിയാകും. എന്നാലും .ഇവനോട് അല്ല, ഇവനെ കൊണ്ടാക്കിയവനോടാണ്് അരിശം. പ്രവാസി പാരകള്‍... എന്റെ ചാര്‍ജര്‍ എവിടെ?.. എന്റെ ഇയര്‍ ഫോണ്‍ എവിടെ?.. എന്റെ തോര്‍ത്ത്.. അപ്പോ എന്റെ സോക്‌സ്... ഹോ.. പേസ്റ്റ് തീര്‍ന്നു. അതിനെ കടിച്ചുപൊട്ടിച്ചും അതും തീര്‍ന്നു. ഒരു ഷൂ കാണുന്നില്ല.. ഡ്യൂട്ടിക്ക് സമയമായല്ലോ.. സോപ്പ് ഇന്നത്തോടെ കഴിയും. ബാത്ത് റൂം ഹൗസ് ഫുള്‍... ബൈ

ഇങ്ങനെയൊക്കെയാണ് പ്രവാസികളുടെ ജീവിതം

Keywords :Article, Asif Padaladukka, Gulf, Hopes, Pravasi,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia