city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഞ്ചേക്കര്‍ ചെങ്കല്‍പ്പാറയില്‍ ചങ്ങാതിമാരുടെ കൃഷി വിസ്മയം

മാഹിന്‍ കുന്നില്‍

കാസര്‍കോട്:(www.kasargodvartha.com 17.09.2014) ചങ്ങാതിമാര്‍ അഞ്ചേക്കറില്‍ ഒരുക്കിയ കൃഷി വിസ്മയം ശ്രദ്ധേയമാകുന്നു. ചെങ്കല്‍ ഉല്‍പാദനം നിര്‍ത്തിയ ക്വാറിയിലാണ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എം. റഫീഖ് ഹാജിയും സുഹൃത്തായ കുന്നിലെ കെ.എച്ച്. ഇഖ്ബാല്‍ ഹാജിയും ചേര്‍ന്ന് കൃഷിയിറക്കിയത്.

മൊഗ്രാല്‍ പേരാല്‍ നീരോളിയിയിലുളള ചെങ്കല്‍ ക്വാറിയിലാണ് റഫീഖ് ഹാജിയും ഇഖ്ബാല്‍ ഹാജിയും ചേര്‍ന്ന് എട്ടായിരത്തോളം വാഴകള്‍ ഉള്‍പ്പെടെയുളള കൃഷിയിറക്കിയത്.

ഒരു തരി മണ്ണു പോലുമില്ലാത്ത ചെങ്കല്‍ പാറയിലാണ് സി.പി.സി.ആര്‍.ഐ. അടക്കമുള്ളവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിച്ച്  ഈ യുവ കര്‍ഷകര്‍ കൃഷി ചെയ്തത്. നേന്ത്രന്‍, കദളി, മൈസൂര്‍, റോബ്സ്റ്റ, ഞാലിപ്പൂവന്‍, ഉള്‍പ്പെടെയുളള ആയിരക്കണക്കിന് വാഴകളാണ് തോട്ടത്തിലുളളത്. വാഴക്ക് പുറമെ വെളളരി, ചീര, പയര്‍, കോവക്ക തുടങ്ങിയ പച്ചക്കറി കൃഷിയും ഇവിടെയുണ്ട്. സി.പി.സി.ആര്‍.ഐ നിന്നുളള തെങ്ങുകളും ചെറിയ പപ്പായ തൈകളും ഈ തോട്ടത്തെ ശ്രദ്ധേയമാക്കുന്നു.

ജൈവ വളം മാത്രമാണ് ഈ തോട്ടത്തില്‍ ഉപയോഗിക്കുന്നതെന്ന് ഇഖ്ബാല്‍ ഹാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ആട്, കോഴി ഫാമുകളുടെ പണികള്‍ പുരോഗമിക്കുന്നു. അവയും ഉടന്‍ യഥാത്ഥ്യമാക്കാനുളള ഒരുക്കത്തിലാണ് ഈ സുഹൃത്തുക്കള്‍.

നിരോളിയില്‍ കൃഷിയിറക്കുക എന്നത് അസാധ്യമായിരുന്നെങ്കിലും ചങ്ങാതിമാരുടെ കഠിനപ്രയത്‌നമാണ് ചെങ്കല്‍പ്പാറ പ്രദേശത്തെ ഹരിതഭൂമായാക്കി മാറ്റിയത്. ഒന്നര വര്‍ഷത്തോളം കാലം ചെങ്കല്‍ മുറിച്ചെടുത്തതിനാല്‍ മണ്ണ് ഇളകിയ സ്ഥിതിയിലായിരുന്നു. തുടര്‍ന്നാണ് ഇവര്‍ അഞ്ചേക്കര്‍ ചെങ്കല്‍പ്പാറയില്‍ നല്ല രീതിയില്‍ കൃഷിയിറക്കിയത്.

അതിരാവിലെ ഏറെ സമയം ഇഖ്ബാലും റഫീഖും ഈ തോട്ടത്തില്‍ ചെലവഴിക്കുന്നു. സഹായിക്കാന്‍  ഒരു തൊഴിലാളിയുമുണ്ട്. മൊഗ്രാല്‍ പുത്തൂരിലെ രാഷ്ട്രീയ-സാമൂഹ്യ-ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമാണ് ഇരുവരും.

കൃഷിയിറക്കാന്‍ അനുയോജ്യമായ മണ്ണില്ലെന്ന് പറയുന്നവര്‍ക്കും നഷ്ടക്കണക്കുകള്‍ നിരത്തി കൃഷി ഉപേക്ഷിക്കുന്നവര്‍ക്കും  മാതൃകയാണ് ഈ യുവ കര്‍ഷകര്‍.

അഞ്ചേക്കര്‍ ചെങ്കല്‍പ്പാറയില്‍ ചങ്ങാതിമാരുടെ കൃഷി വിസ്മയം

അഞ്ചേക്കര്‍ ചെങ്കല്‍പ്പാറയില്‍ ചങ്ങാതിമാരുടെ കൃഷി വിസ്മയം

അഞ്ചേക്കര്‍ ചെങ്കല്‍പ്പാറയില്‍ ചങ്ങാതിമാരുടെ കൃഷി വിസ്മയം

അഞ്ചേക്കര്‍ ചെങ്കല്‍പ്പാറയില്‍ ചങ്ങാതിമാരുടെ കൃഷി വിസ്മയം

അഞ്ചേക്കര്‍ ചെങ്കല്‍പ്പാറയില്‍ ചങ്ങാതിമാരുടെ കൃഷി വിസ്മയം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia