city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Send Off | സെൻഡ് ഓഫ് ഡേയിലെ ആ അവസാന പ്രസംഗം

Send Off

സിലബസും ഔട്ട്‌ ഓഫ് സിലബസുമായി ആസ്വദിച്ച ആ മൂന്ന് വർഷം

/ മൂസ ബാസിത്ത് 


(KasargodVartha) എല്ലാവർക്കും എന്ന പോലെ ജീവിതത്തിലെ  ഏറ്റവും അവിസ്മരണീയവും മറക്കാൻ പറ്റാത്തതുമായ ദിവസമായിരുന്നു കോളേജിലെ സെന്റ് ഓഫ് ഡേ. അറിവിന്റെയും അനുഭവങ്ങളുടെയും പുതിയ അധ്യായങ്ങൾ സമ്മാനിച്ച  എംഐസി എന്ന പ്രിയപ്പെട്ട  ഇടത്തോട് ഗുഡ് ബൈ പറയാനായി മൈക്ക് എടുത്ത നിമിഷം. പല കാര്യത്തിലും പരിശീലന കളരി പോലെ ഞാൻ കണ്ട എന്റെ ക്യാമ്പസ്, കോളേജ് അനുഭവങ്ങൾ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, വിനോദ യാത്രകൾ, അധ്യാപകരുമായുള്ള സൗഹൃദ ബന്ധങ്ങൾ, പതിവിലും കൂടുതൽ സമയമെടുത്ത് പ്രസംഗം തുടർന്നപ്പോൾ പലപ്പോഴായി, പലയിടത്തായി എന്റെ ശബ്ദമിടറി. 

പ്രസംഗം അവസാനിപ്പിക്കുമ്പോൾ ജിബ്രാന്റെ കവിത ശകലങ്ങളായിരുന്നു ഞാൻ ഉപയോഗിച്ചത്, 'ഹൃദയം ഭാരം വളർത്തുന്ന ഒരു നൊമ്പരത്തോടയല്ലാതെ എനിക്കവരിൽ നിന്നും പിൻവലിയാനാവില്ല, ഇന്ന് ഞാനൊരു വസ്ത്രമല്ല ഊരി കളയുന്നത്, സ്വന്തം കരങ്ങളാൽ എന്റെ ചർമ്മം തന്നെ ഉരിഞ്ഞു കളയുകയാണ്'. പത്ത് വർഷങ്ങൾക്കിപ്പുറം പൂർവ വിദ്യാർത്ഥി സംഗമത്തിനായി വീണ്ടും ഒരുമിക്കുമ്പോൾ ആ വാക്കുകൾ അർത്ഥ പൂർണമാവുകയാണ്. അന്ന് ഞാൻ ഊരിവെച്ച എംഐസി യൂണിഫോം ഒരു വസ്ത്രം മാത്രമായിരുന്നില്ല. നിറമുള്ള അനേകം ഓർമ്മകളെ കൊത്തി വെച്ച, ഗോൾഡൻ ഡെയ്സ്! ഹാപ്പി ഡെയ്സ് തന്നെയായിരുന്നു. 

'മനിതൻ ഉയർന്നു കൊൾകെ ഇത് മനിത കാതൽ അല്ലേയ്, അതയും താണ്ടി പുനിതമാണത്', ഒരു കാലത്ത് കമിതാക്കൾ ഏറ്റു പാടിയ ആ വരികളും ഈണവും ഇന്ന് സൗഹൃദത്തിന്റെ പശ്ചാത്തലത്തിലാണ് ജനറേഷൻ ഏറ്റുപാടുന്നത്, ജീവിത യാത്രയിൽ ചങ്ക് പറിച്ചു തരുന്ന സൗഹൃദങ്ങൾ സമ്മാനിച്ച പ്രിയ കലാലയ കാലം തന്നെയാണ് ആ പാട്ട് വീണ്ടും കേൾക്കുമ്പോ മനസ്സിൽ ഓടിയെത്തുന്നത്,

'സ്റ്റുഡന്റസ് മനം ഓർ നന്തവണമേ, റോജ ഇറുക്കും മുള്ളും ഇരിക്കും', റഹ്മാൻ മാജിക്കിൽ പിറന്ന മുസ്തഫയിൽ റോസാപൂവും മുള്ളും നിറഞ്ഞ കല്ലൂരി കാലത്തെ തുടങ്ങിയ മുങ്ങാത്ത ഷിപ്പിൽ, ഫ്രണ്ട്ഷിപ്പിൽ യാത്ര തുടരുന്നവർ നാം എത്ര പേർ, ദിവസങ്ങൾ നീണ്ടു നിന്ന തയ്യാറെടുപ്പുകളോടെ നാം ആടി തീർത്ത, ആഘോഷമാക്കിയ കലോത്സവ ദിനങ്ങൾ. അവകാശ പോരാട്ടങ്ങളുടെ ഭാഗമായി തൊണ്ട പൊട്ടുമാർ അന്ന് മുഴങ്ങിയ മുദ്രാവാക്യങ്ങൾ, ഒരു സംഘ ഗാനം പോലെ ഏറ്റു ചെല്ലിയ മുദ്രാവാക്യങ്ങളല്ലയോ പലരുടെയും എവെർ ഗ്രീൻ മുദ്രാവാക്യം വിളി. സിലബസും ഔട്ട്‌ ഓഫ് സിലബസുമായി ആസ്വദിച്ച ആ മൂന്ന് വർഷം, ആ നല്ല ഓർമ്മകളുമായി ഞാനും ഒരു വട്ടം കൂടി എന്റെ കലാലയ മുറ്റത്തേക്ക്.Send Off

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia