city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drought | വരുന്നത് വരള്‍ച്ചയുടെ നാളുകളോ?

-ഹിലാല്‍ ആദൂര്‍

(www.kasargodvartha.com) ഒരു പ്രദേശത്തു ഉപരിതല ജലത്തിനോ, ഭൂഗര്‍ഭ ജലത്തിനോ മാസങ്ങളോളം, അല്ലെങ്കില്‍ വര്‍ഷങ്ങളോളം അനുഭവിക്കുന്ന കുറവാണ് വരള്‍ച്ചയായി കണക്കാക്കപ്പെടുന്നത്. വരള്‍ച്ചയെ നമുക്ക് മൂന്നായി തരം തിരിക്കാം, കാലാവസ്ഥ വരള്‍ച്ച, ഭൂജല വരള്‍ച്ച, കാര്‍ഷിക വരള്‍ച്ച . രാജ്യത്തിന്റെ വിസ്തൃതിയുടെ പത്തു ശതമാനത്തില്‍ കൂടുതല്‍ സ്ഥലത്തു മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായാല്‍ അതിനെ കാലാവസ്ഥ വരള്‍ച്ചയായി കണക്കാക്കാം. മഴയുടെ കുറവ് കൊണ്ട് ഉപരിതല - ഭൂഗര്‍ഭ ജല സ്രോതസുകള്‍ക്ക് കുറവ് സംഭവിക്കുന്നതിനെ ഭൂജല വരള്‍ച്ച എന്ന് പറയുന്നു. മഴയുടെ കുറവും, മണ്ണിന്റെ ഈര്‍പ്പ കുറവും കൃഷിയെ ബാധിക്കുകയാണെങ്കില്‍ അതിനെ കാര്‍ഷിക വരള്‍ച്ചയായി കണക്കാക്കാം.
            
Drought | വരുന്നത് വരള്‍ച്ചയുടെ നാളുകളോ?

കഴിഞ്ഞ രണ്ട് മാസത്തോളമായി കാസര്‍കോട് ജില്ലയില്‍ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്, കൂടാതെ വേനല്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ചൂടും അനുഭവപ്പെടുന്നു. അല്ലെങ്കില്‍ തന്നെ കുറച്ചു കാലമായി നാട്ടിലെ മഴക്ക് പണ്ടത്തെ കുളിരും, സുഖവും ഒന്നും ഇല്ല. ശരാശരി 445.2 മില്ലീമീറ്ററില്‍ നിന്ന് 59.6 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഓഗസ്റ്റ് മാസത്തില്‍ ലഭിച്ചത്, ഇത് 87% കുറവുണ്ടായി. ഓഗസ്റ്റില്‍, 1901 മുതല്‍ 2023 വരെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മഴയാണിത്.

ബംഗാള്‍ ഉള്‍ക്കടലിലെ കാലാവസ്ഥ സംവിധാനത്തിലെ മാറ്റങ്ങള്‍ സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് ആശ്വാസം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിലെ ആദ്യ മൂന്ന് ദിവസത്തെ കണക്ക് പ്രകാരം മഴ ലഭ്യതയുടെ അളവില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എങ്കിലും വെള്ളപൊക്ക ഭീഷണി തള്ളിക്കളയാനാവില്ല. പക്ഷേ ജില്ലയില്‍ സ്ഥിതി നേരെ തിരിച്ചാണ്, സമീപ ദിവസങ്ങളിലെ പയസ്വിനി പുഴയുടെ ചില ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും വരള്‍ച്ചയുടെ നാളുകള്‍ അകലെ അല്ലെന്ന്. മലയോര പ്രദേശങ്ങളിലെ കൃഷിക്കാരെ ഇത് സാരമായി ബാധിക്കും .. കര്‍ക്കിടക മാസത്തില്‍ പോലും വരള്‍ച്ചയെ പേടിക്കേണ്ട ഒരു ഘട്ടം വന്നിരിക്കുന്നു എന്ന് ചില കര്‍ഷകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
           
Drought | വരുന്നത് വരള്‍ച്ചയുടെ നാളുകളോ?

തെളിനീര്‍ കുളങ്ങള്‍ മണ്ണിട്ട് മൂടി, കിണറുകള്‍ നികത്തി, പാടങ്ങളും, കുന്നുകളും നിരത്തി കെട്ടിട സമുച്ഛയങ്ങള്‍ പണിതു. കുഴല്‍ കിണറുകള്‍ കുത്തി ഭൂഗര്‍ഭ ജലം ഊറ്റിയെടുത്തു. വരള്‍ച്ചയുടെയും, പ്രളയത്തിന്റെയും, ഉരുള്‍ പൊട്ടലിന്റെ രൂപത്തിലും പ്രകൃതി തിരിച്ചടിക്കാന്‍ തുടങ്ങി. മഴയ്ക്ക് പോലും പഴയ സൗന്ദര്യം ഇല്ലാതായി. ഇന്ന് മഴ എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുത്തുന്ന എന്തോ ഒരു പ്രതിഭാസമായി മാറി. പരിസ്ഥിതി ദിനത്തില്‍ കാണാറുള്ള പ്രത്യേക കലാപരിപാടിയായ മരം നടല്‍ ഒരു ഫോട്ടോ എടുക്കല്‍ ചടങ്ങായി മാറി. പിറ്റേ ദിവസം ആ മരം അവിടെ ഉണ്ടോ എന്ന് പോലും ആരെങ്കിലും നോക്കാറുണ്ടോ?.

വരും കാലങ്ങളിലെ പ്രളയത്തില്‍ നിന്നും, വരള്‍ച്ചയില്‍ നിന്നും മറ്റു പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രക്ഷ നേടാന്‍ തീര്‍ച്ചയായും നാം പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്. മഴ വെള്ള സംഭരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അറിവ് നമുക്കുണ്ടാവണം. പഴയ കാല തണ്ണീര്‍ തടങ്ങളും, വെള്ള ചാലുകളും സംരക്ഷിക്കുന്നതോടൊപ്പം നീര്‍ത്തട വികസന പദ്ധതികള്‍ നടപ്പിലാക്കുക, തണ്ണീര്‍ തടങ്ങള്‍ നിര്‍മ്മിക്കുക, ജല സ്രോതസ്സുകള്‍ സംരക്ഷിക്കുക, പുഴയോരങ്ങളിലെ മണ്ണെടുപ്പും മണ്ണിടിച്ചിലും തടയുക, ജല സംരക്ഷണം ഉറപ്പാക്കുന്ന കൃഷി രീതി അവലംബിക്കുക, വനവത്കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചാല്‍ ഒരു പരിധിവരെ വരള്‍ച്ചയെ നമുക്ക് നേരിടാന്‍ സാധിക്കും.

Keywords:  Drought, Water Conservation, Environment, Weather, Article, Hilal Adhur, Drought and Water Conservation.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia