city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്തരിച്ച ഡോ. രാജഗോപാല ഏതുസമയത്തും എത്തുന്ന വേദനാസംഹാരി

പ്രതിഭാ രാജന്‍

(www.kasaragodvartha.com 26.02.2020)   
പാലക്കുന്നിനെ ചുറ്റിപ്പറ്റിയുള്ള ഗ്രാമങ്ങള്‍ക്ക് ഒരത്താണിയായിരുന്നു ഡോക്ടര്‍ രാജഗോപാല. ഏതു പാതിരാവിലും വിളിച്ചാലുണരുന്ന പ്രകൃതം. ജീവിതത്തിലേക്ക് തിരിച്ചെഴുന്നേല്‍പ്പിക്കാനും, മരണം ഉറപ്പാക്കാനും വേണമായിരുന്നു ഡോക്ടറുടെ കരസ്പര്‍ശം. പ്രമേഹം അടക്കമുള്ള ജീവിത ശൈലീരോഗങ്ങള്‍ നമ്മുടെ ഗ്രാമങ്ങളേയും കാര്‍ന്നു തിന്നാന്‍ തുടങ്ങിയ പഴയ കാലം മുതല്‍ അവ മൂര്‍ച്ഛിച്ച് അര്‍ബുദവും, ഹൃദാഘാതവും കൊടുമ്പിരി കൊണ്ട പുതിയ കാലം വരെ രോഗികളോടൊപ്പം, എന്നാല്‍ സ്വയം രോഗിയായി നടന്നു നിങ്ങുകയായിരുന്നു ഡോക്റ്റര്‍. കാലത്ത് എല്ലായ്പ്പോഴും നടന്നു വരുന്നതു കാണാം മുതിയക്കാല്‍ വഴി കോട്ടപ്പാറ വരെ.

കാഞ്ഞങ്ങാട്ടായിരുന്നു ജനനം. എല്ലാം നിയോഗമായിരിക്കാം. അവിടുന്നു പറിച്ചു നടപ്പെട്ടു പാലക്കുന്നിലേക്ക്. വിഷ വൈദ്യര്‍ ആറാട്ടു കടവിലും, പൊടിപ്പുളം വൈദ്യര്‍ കോട്ടപ്പാറയിലും ഇരുന്ന് ആരോഗ്യ രംഗം നിയന്ത്രിക്കുന്ന കാലം. വണ്ടിയാഫീസിന് കിഴക്ക് തച്ചങ്ങാട് റോഡരികില്‍ ഒരു ക്ലിനിക്കിട്ടാണ് ഡോക്ടറുടെ രംഗപ്രവേശനം. അതിനു മുമ്പായി ഉദുമ പ്രൈമറി ഹെല്‍ത്ത് സെന്ററിലും ജോലി നോക്കിയതായി സ്ഥിതീകരിക്കാത്ത ഓര്‍മ്മയുണ്ട്.

അന്ന് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പാലക്കുന്ന് തച്ചങ്ങാട് റോഡരികിലായി വണ്ടിയാഫീസിന് കിഴക്കു ഭാഗത്തായിരുന്നു. പോലീസ് സ്റ്റേഷന്‍ ഇന്നത്തെ സ്ഥലത്തേക്ക്  (ബേക്കലിലേക്ക്) മാറ്റപ്പെട്ടപ്പോള്‍ ഒഴിവു വന്ന പഴയ വാടക കെട്ടിടത്തില്‍ ക്ലീനിക്ക് തുടങ്ങി. നാട്ടില്‍ വേറെ ഡോക്ടര്‍മാരില്ല. ഇക്കേരിയന്റെ കുലത്തില്‍പ്പെട്ട കര്‍ണാടക സ്വദേശികളായിരുന്ന ഇംഗ്ലീഷ് ഭാഗം പഠിച്ച ഒരു കമ്പോണ്ടര്‍ മാത്രം. പനി വന്നാലും, വീണ് മുട്ടൊടിഞ്ഞാലും കമ്പോണ്ടറുടെ ചികില്‍സ മാത്രം. ഉദുമയിലെത്തിയാല്‍ കുനിക്കുലായയും, തച്ചങ്ങാട് പോയാല്‍ കുട്ടിയും, ഉദുമാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഡോ. ഗോപാല്‍ റാവുവും മാത്രമാണ് ഇംഗ്ലീഷ് വൈദ്യ രംഗത്തെ പ്രമുഖരായി ഉണ്ടായിരുന്നത്.

നാടിന്റെ ചരിത്രം മുന്നോട്ടു നീങ്ങിയപ്പോള്‍ കമ്പോണ്ടര്‍ കാലയവനികയിലായി. പോലീസ് സ്റ്റേഷന്‍ കോട്ടിക്കുളത്തിലേക്കുമെത്തി. എം.ബി.ബി.എസ് പാസായ ഡോ. രാജഗോപാല്‍ റാവുവിന് പാലക്കുന്നിന്റെ സ്വന്തം ഡോക്ടറാകാന്‍ നിയോഗമെത്തി. കൂട്ടത്തില്‍ ജ്യേഷഠന്‍ രാജാ സ്റ്റോര്‍ എന്ന പേരില്‍ പാലക്കുന്നില്‍ ഒരു കടയും സ്ഥാപിച്ചു. പാലക്കുന്നിലെ ആദ്യത്തെ സ്റ്റീല്‍ പാത്രക്കട.

വാടക കെട്ടിടം വിറ്റുപോയപ്പോഴാണ് ഇന്ന് കാണുന്ന അയ്യപ്പക്ഷേത്രത്തിനരികിലുള്ള എം എ കോംപ്ലക്സിലേക്ക് വരുന്നത്. ചരിത്രവേഗത്തില്‍ കാലത്തോടൊപ്പം ക്ലിനിക്കും മാറി. അത് ആശുപത്രിയായി. ശ്രീ പത്മം എന്ന പേരു പ്രസിദ്ധമായിത്തുടങ്ങി. അതിനിടയില്‍ പാലക്കുന്ന് കരിപ്പോടിയില്‍ സ്വന്തമായി സ്ഥലം വാങ്ങി വീടും വെച്ചു. ആശുപത്രിയില്‍ നിന്നും കുടുംബം അങ്ങോട്ടു മാറി. ഇപ്പോഴുള്ള ആശുപത്രിയും ഡോ. രാജഗോപാല സ്വന്തമായി പണിതതാണ്.

കാലത്തോടൊപ്പം നടന്ന ഡോക്ടര്‍ കാലയവനികയിലേക്ക് മറയുകയാണ്. ഗ്രാമത്തിന്റെ ഇംഗ്ലീഷ് വൈദ്യന് തന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ വിധി സമ്മതിക്കാതെ പ്രഭാത സവാരിക്കിടെ വഴിയില്‍ വെച്ച് ആ ജീവന്‍ പൊലിഞ്ഞു പോയി. ജനകീയ ഡോക്ടര്‍ക്ക് പ്രണാമം.

അന്തരിച്ച ഡോ. രാജഗോപാല ഏതുസമയത്തും എത്തുന്ന വേദനാസംഹാരി

Keywords: Doctor, Prathibha-Rajan, Remembrance, Article, Dr. Rajagopala No more < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia