city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇര്‍ഷാദ്, ലാസ്റ്റ് സീന്‍ ഭൂകമ്പത്തിന്റന്നു പുലര്‍ച്ചെ 2.56

കെ.ടി ഹസന്‍

(www.kasargodvartha.com 28.04.2015) നേപ്പാളില്‍ ഭൂകമ്പമുണ്ടായ വാര്‍ത്ത പുറത്തുവന്നതും അങ്ങോട്ടുതിരിച്ച ഇര്‍ഷാദിനെയും കൂട്ടുകാരെയും പറ്റി ആശങ്കയായി. അഭിന്‍ സൂരി പരിക്കിലാണെന്ന് ആദ്യവിവരം. മറ്റു രണ്ടുപേര്‍ റെഡ്‌ക്രോസ് ക്യാംപില്‍ സുരക്ഷിതരാണെന്ന്, കാത്തിരിപ്പിനൊടുവില്‍ ഔദ്യോഗികപ്രഖ്യാപനം. ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍. ഇന്ത്യയ്ക്കു സന്ദേശം കൈമാറിയ കേണല്‍ രവിശര്‍മയെ പലവഴി ശ്രമിച്ചു ബന്ധപ്പെടാനൊത്തപ്പോഴും പ്രതീക്ഷ കെടുത്തിയില്ല.

ഇടയ്ക്കിടെ ഞാന്‍ ഇര്‍ഷാദിന്റെ വാടസ് ആപ്പ് തുറന്നു നോക്കിക്കൊണ്ടിരുന്നു. അതപ്പടി ലാസ്റ്റ് സീന്‍ ഇരുപത്തഞ്ചാം തീയതി പുലര്‍ച്ചെ 2.56. അന്നേരം അവര്‍ നേപ്പാളിലേയ്ക്കുള്ള യാത്രയിലായിരിക്കണം. ഭൂകമ്പത്തിനു തൊട്ടു മുമ്പാണല്ലോ മൂവര്‍സംഘം സ്ഥലത്തെത്തുന്നത്. അവിടെ സ്വീകരിക്കാനുണ്ടായത് ചരിത്രനിയോഗമാണെന്നോര്‍ക്കുമ്പോള്‍ മനസ്സും പേനയുമാകെ വിറയ്ക്കുന്നു. മലക്കം മറിഞ്ഞുള്ള അന്തിമവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ തേങ്ങുകയാണു നാമോരോരുത്തരും. അസഹ്യവേദനയില്‍ വിതുമ്പിത്തളരുന്ന സഹോദരനെ ആശ്വസിപ്പിക്കാനും നമുക്കു വാക്കുകളില്ല.

പര്‍വതപശ്ചാത്തലത്തിലുള്ള ഒരു ഫോട്ടോയാണ് ഇര്‍ഷാദിന്റെ പ്രൊഫൈല്‍ പിക്ചര്‍. യാത്രാമധ്യേ പകര്‍ത്തിയതാവണം. കുസൃതിച്ചോദ്യങ്ങളുമായി നിരന്തരം വന്നുനിറയുന്ന ഇര്‍ഷാദിയന്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ നിലച്ചുപോയി എന്നെങ്ങനെയാണു ഞാന്‍ വിശ്വസിക്കേണ്ടത്! കുസൃതികള്‍ക്കു പുറമേ പുതുതായി കണ്ട നല്ല പടമേത് എന്നു തിരക്കിയുള്ള ടെക്സ്റ്റുകളും പലപ്പോഴും വരും. ഞാന്‍ അവസാനം കണ്ട വിദേശപടങ്ങളെക്കുറിച്ച് അപ്‌ഡേറ്റു കൊടുക്കണം. അവന്റെ ശ്രദ്ധയില്‍പെട്ടത് എന്നെയും അറിയിക്കും.

എന്റെ പ്രിയങ്കരശിഷ്യരിലൊരാളായിരുന്നു ഇര്‍ഷാദ്. ഡോക്ടറൊക്കെയായിട്ടും അവന്റെ ബാലസഹജമായ നിഷ്‌കളങ്കതയും വശ്യമായ പുഞ്ചിരിയും തുടര്‍ന്നു. തുടക്കം മുതലേയെന്ന പോലെ എന്റെ ജീവിതത്തെക്കുറിച്ചും തുടരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. വിമര്‍ശനപരമായ ആ സത്യസന്ധതയാവണം ഞങ്ങളെ അത്രമേല്‍ അടുപ്പിച്ചത്. അസാധ്യപ്രതിഭയായിരുന്ന ഇര്‍ഷാദിന്റെ വിയോഗം നാടിനു വലിയ നഷ്ടം. എനിക്കാണെങ്കില്‍ പരിഹാരമില്ലാത്ത വേദനകളിലൊന്ന്. കണ്ണീര്‍പുഷ്പങ്ങള്‍.

ഇര്‍ഷാദ്, ലാസ്റ്റ് സീന്‍ ഭൂകമ്പത്തിന്റന്നു പുലര്‍ച്ചെ 2.56



ഡോ. ഇര്‍ഷാദിനെ കണ്ടെത്താന്‍ സഹോദരന്‍ നേപ്പാളിലേക്ക് പോകും

Keywords : Kasaragod, Kerala, Death, Doctor, Social networks, Student, Dr. Irshad, Whats App, Last Seen, KT Hassan. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia