city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Book Review | 'ഡോക്ടർ ചിയോ': കുഞ്ഞു മനസിൽ പുതിയ കാല ചിത്രങ്ങൾ

പുസ്തക പരിചയം 

- ഇബ്രാഹിം ചെർക്കള

(www.kasargodvartha.com) പഴയകാല കൂട്ടുകുടുംബ ജീവിതതതിൽ വലിയ സ്ഥാനം ഉണ്ടായിരുന്നു ബാലകഥകൾക്ക്. കുഞ്ഞ് മനസ്സിൽ ലോകത്തിലെ പല ചരിത്ര സംഭവങ്ങൾ, ഇത് പോലെ കുടുംബം ബന്ധങ്ങളുടെ മഹിമ, സഹജീവി സ്നേഹം, കാരുണ്യം എല്ലാം മുത്തശ്ശി കഥകളിൽ നിറഞ്ഞു നിന്നു. നന്മകൾ നിറഞ്ഞ രാജാവിനെ കുറിച്ചുളള നിതീകഥകൾ, ദുഷ്ഠയായ മന്ത്രവാദിനിയുടെ അൽഭുതകഥകൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ വിഷയങ്ങളിലുള്ള കഥ പറച്ചിൽ ബാല മനസ്സിൽ ലോക വിശേഷങ്ങൾ നിറച്ചു. എന്നാൽ ഇന്ന് ആധുനിക മനുഷ്യന്റെ തിരക്ക് പിടിച്ച ജീവിതത്തിൽ ഒന്നിനും സമയം ഇല്ല.
             
Book Review | 'ഡോക്ടർ ചിയോ': കുഞ്ഞു മനസിൽ പുതിയ കാല ചിത്രങ്ങൾ

പലപ്പോഴും ഒറ്റപ്പെട്ടു പോകുന്ന കുഞ്ഞു മനസ്സിൽ ബാലകഥകൾക്ക് വലിയ സ്ഥാനം ഉണ്ട്. അധ്യാപകനും എഴുത്തുകാരനുമായ ജോസ് പ്രസാദിന്റെ ബാലസാഹിത്യ കൃതികൾ കവിത, കഥ, നോവൽ, ഇവ കുട്ടികളുടെ മനസ്സിനെ നന്നായി സ്വാധീനിക്കാൻ കഴിയുന്ന രചനകളാണ്. കുട്ടികളുടെ മനസ്സിൽ പ്രകൃതിയുടെ മറ്റ് ജീവിത മുഹൂർത്തങ്ങൾ എല്ലാം ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന എഴുത്തുകാരന്റേത് കുട്ടികളുടെ മനസ്സ് പഠിച്ച് അവരുടെ കൂടെ നടക്കുന്ന കഥാകതനമാണ്. എറ്റവും പുതിയ നോവൽ 'ഡോക്ടർ ചിയോ', ഇതിൽ പ്രകൃതി, മനുഷ്യൻ, മറ്റു ജീവികൾ, ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട് ഭൂമിയിൽ സ്വർഗ്ഗം തിർക്കുന്നു.

ഉണ്ണൂലിയമ്മയുടെയും, ചിയോ എന്ന കുരങ്ങിന്റെയും ജീവിതം മനുഷ്യ സമൂഹത്തിന് പുതിയ പാഠങ്ങൾ നൽകുന്ന കഥാപരിസരമാണ് ഇതിന്റേത്. ഡോക്ടർ ചിയോ പുതിയ കാലം മറന്ന് പോകുന്ന അപൂർവ്വ ഔഷധസസ്യങ്ങളിൽ നിന്നും എല്ലാ രോഗങ്ങൾക്കും പ്രതിവിധി കണ്ടെത്തുന്നു. ആധുനിക മനുഷ്യൻ പ്രകൃതിയെ വികസനത്തിന്റെ പേരിൽ നശിപ്പിക്കുമ്പോഴും മനുഷ്യനും വന്യജീവികളും ഔഷധസസ്യങ്ങളും എല്ലാം ചേർന്ന പ്രകൃതിയുടെ അപൂർവ്വ സ്നേഹം നിറഞ്ഞ ചിത്രങ്ങൾ വായനക്കാരുടെ മനസ്സിൽ നിറക്കുകയാണ് ജോസ് പ്രസാദിന്റെ ബാലസാഹിത്യകൃതി ചെയ്യുന്നത്.

കുട്ടികളുടെ വായന കൗതുകം വളർത്തുന്ന രചന രീതിയാണിതിന്. മുതിർന്നവർക്കും മടുപ്പ് കൂടാതെ വായിച്ചു പോകാം. ചിയോ എന്ന കുരങ്ങൻ ഡോക്ടർ, ഹാരിസ് എന്ന പുലി, എംബിബിഎസ് വിദ്യാർഥി ശശി, താഹാജി എന്ന വ്യാജ വൈദ്യർ, കഥയുടെ മർമ്മം ഉണ്ണൂലിയമ്മ... എല്ലാ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ പുതിയ കാഴ്ചകൾ ഒരുക്കുന്നു. കഥ പറഞ്ഞും കവിതകൾ പാടിയും ബാല മനസ്സിൽ ലോക വിശേഷങൾ ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള രചന തന്ത്രങ്ങളാണ് ജോസ് പ്രസാദിന്റെ ഡോക്ടർ ചിയോ. അക ചിത്രങ്ങളും കവർ ചിത്രവും നന്നായി. കുട്ടികളുമായുളള അടുത്ത ബന്ധങ്ങൾ അവരുടെ മനസ്സിന്റെ താളം അറിഞ്ഞ് കഥകൾ എഴുതാൻ എറെ സഹായിക്കും. കൂടുതൽ നല്ല രചനകൾ ജോസ് പ്രസാദിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.

Keywords: News, Kerala, Article, Book Review, Book, Doctor, Ibrahim Cherkala, Story, Doctor Chio, Doctor Chio: book review.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia