Extended | ആധാര്‍-വോടര്‍ ഐഡി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍കാര്‍
ന്യൂഡെല്‍ഹി: (www.kasargodvartha.com) വോടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍കാര്‍. നേരത്തെ, 2023 ഏപ്രില്‍ ഒന്ന് വരെയായിരുന്നു സമയപരിധി. എന്നാല്‍ നിയമ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് 2024 മാര്‍ച് 31 വരെ ആധാര്‍ കാര്‍ഡും വോടര്‍ ഐഡിയും ബന്ധിപ്പിക്കാവുന്നതാണ്.
വോടര്‍ പട്ടികയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനും ഒന്നിലധികം നിയോജക മണ്ഡലങ്ങളില്‍ ഒരേ വ്യക്തിയുടെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് തിരിച്ചറിയാനും വോടര്‍ ഐഡിയും ആധാറാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിരുന്നു.
വോടര്‍ ഐഡി-ആധാര്‍ എങ്ങനെ ലിങ്ക് ചെയ്യാം?
1. എന്‍വിപിഎസിന്റെ (National Voters' Services Portal) പോര്‍ട്ടലിലേക്ക് https://www(dot)nvsp(dot)in/ പോയി 'Forms' ക്ലിക്ക് ചെയ്യുക.
2. ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഉപയോക്തൃനാമം, പാസ്വേഡ്, ക്യാപ്ച കോഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക.
3. രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, പുതിയ ഉപയോക്താവായി സ്വയം രജിസ്റ്റര്‍ ചെയ്യുക. മൊബൈല്‍ നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കണം, അപ്പോള്‍ ഒടിപി വരും. തുടര്‍ന്ന് ഒടിപി, വോട്ടര്‍ കാര്‍ഡ് നമ്പര്‍, പാസ്വേഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
4. തുടര്‍ന്ന് 'Form6B' ക്ലിക്ക് ചെയ്ത് സംസ്ഥാനം തെരഞ്ഞെടുക്കുക, ആധാര്‍ നമ്പര്‍ നല്‍കി 'Preview' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
5. 'Submit' ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും.
എസ്എംഎസ് വഴി ലിങ്ക് ചെയ്യാം
എസ്എംഎസ് വഴിയും വോട്ടര്‍ ഐഡിയുമായി ആധാര്‍ ലിങ്ക് ചെയ്യാം. 166 അല്ലെങ്കില്‍ 51969 എന്ന നമ്പറിലേക്ക് താഴെ നല്‍കിയിരിക്കുന്ന ഫോര്‍മാറ്റില്‍ സന്ദേശം അയക്കുക.
ECILINK<SPACE><വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍>< SPACE>ആധാര്‍ നമ്പര്‍>
ഫോണില്‍ നിന്നും ആധാര്‍ ലിങ്ക് ചെയ്യാം
പ്രവൃത്തി ദിവസങ്ങളില്‍ അതായത് തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ 1950 എന്ന നമ്പറില്‍ വിളിച്ച് നിങ്ങളുടെ വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം.
Keywords: New Delhi, news, National, Top-Headlines, Aadhar Card, Deadline to link voter ID with Aadhaar card extended.